Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മിനിമം നിരക്ക് ഇനിയും കൂടും; മിനിമം നിരക്ക് ഏഴുരൂപയായി ഉയർത്തും

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മിനിമം നിരക്ക് ഇനിയും കൂടും; മിനിമം നിരക്ക് ഏഴുരൂപയായി  ഉയർത്തും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ മിനിമം നിരക്ക് ഏഴുരൂപയായി ഉയർത്തുന്നു. കെ.എസ്.ആർ.ടി.സിയുടെ സമ്മർദത്തത്തെുടർന്നാണ് നിരക്ക് മാറ്റത്തിന് സാഹചര്യമൊരുങ്ങുന്നത്. ഗതാഗതവകുപ്പ് തത്ത്വത്തിൽ ധാരണയിലത്തെിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന പ്രത്യേക യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

ബസ് നിരക്കുകൾ കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നത് പഠനത്തിനുശേഷമാണ്. ഓർഡിനറി ബസുകളുടെ മിനിമം ചാർജ് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ആറുരൂപയായി കുറച്ചത് സാധ്യതകൾ ആരായാതെയും മാനദണ്ഡങ്ങൾ ലംഘിച്ചുമാണെന്ന് ഉപസമിതി വിലയിരുത്തിയിരുന്നു. പെട്ടെന്നുള്ള തീരുമാനം കെ.എസ്.ആർ.ടി.സിക്ക് വലിയ ബാധ്യതയും വരുത്തി.

മിനിമം ചാർജിലെ കുറവുമൂലം 7.5 കോടി രൂപയാണ് പ്രതിമാസനഷ്ടം. ഡീസലിന്റെ വില കുറഞ്ഞതാണ് അന്ന് നിരക്ക് കുറച്ചതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. സ്വകാര്യബസുകൾ ചാർജ് കുറക്കൽ നടപ്പാക്കിയതുമില്ല. കെ.എസ്.ആർ.ടി.സിക്ക് 4500ഉം സ്വകാര്യമേഖലയിൽ 16000ഉം ബസുകൾ സർവിസ് നടത്തുന്ന സാഹചര്യത്തിൽ ഭൂരിപക്ഷം യാത്രികർക്കും ഈ ആനുകൂല്യം ലഭിച്ചതുമില്ല. മിനിമം ചാർജ് കുറക്കുന്ന സമയത്ത് ഡീസൽ വില ലിറ്ററിന് 47.50 രൂപയായിരുന്നു.

ഇതിനുശേഷം 10 തവണയാണ് വിലയിൽ മാറ്റം വന്നത്. നിലവിൽ ലിറ്ററിന് 55.14 രൂപയാണ് വില. ബസ് ചാർജ് കുറച്ച ശേഷം യു.ഡി.എഫ് സർക്കാറിന്റെ കാലത്തുതന്നെ മൂന്നുതവണ ഡീസൽ വില വർധനയുണ്ടായിരുന്നു. പെൻഷൻ വിതരണത്തിന് തുക കണ്ടത്തെുന്നതിനുള്ള ഉപാധിയായി 15 രൂപക്ക് മുകളിലെ ടിക്കറ്റുകളിൽ ഒരു രൂപ സെസ് ഏർപ്പെടുത്തിയിരുന്നു. മിനിമം ചാർജ് കുറച്ചതുമൂലം നേരത്തേ ലഭിച്ചിരുന്നത്ര പെൻഷൻ വിഹിതം സെസ് ഇനത്തിൽ കിട്ടാതെയായി എന്നും കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിന് പരാതിയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP