Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രതീക്ഷയുടെ പാതയിൽ കെ.എസ്.ആർ.ടി.സി.യുടെ റീച്ചോൺ ഫാസ്റ്റ് ബസ് കൊറിയർ സർവീസ്; എറണാകുളം ജില്ലയിൽ നിന്നു മാത്രം പ്രതിമാസം രണ്ടുലക്ഷം രൂപ വരുമാനം

പ്രതീക്ഷയുടെ പാതയിൽ കെ.എസ്.ആർ.ടി.സി.യുടെ റീച്ചോൺ ഫാസ്റ്റ് ബസ് കൊറിയർ സർവീസ്; എറണാകുളം ജില്ലയിൽ നിന്നു മാത്രം പ്രതിമാസം രണ്ടുലക്ഷം രൂപ വരുമാനം

കൊച്ചി: കെ.എസ്.ആർ.ടി.സി. ആരംഭിച്ച കൊറിയർ സർവീസ് ഒരു വർഷം പൂർത്തിയാക്കുമ്പോൾ അധികൃതർക്ക് നൽകുന്നത് പ്രതീക്ഷയുടെ കണക്കുകൾ. സ്വകാര്യ കൊറിയർ സംരംഭവുമായി ചേർന്നാണ് കെ.എസ്.ആർ.ടി.സി. റീച്ചോൺ ഫാസ്റ്റ് ബസ് കൊറിയർ ആരംഭിച്ചത്. 19 കേന്ദ്രങ്ങളിലായി തുടങ്ങിയ കൊറിയർ സേവനം ഇപ്പോൾ 47 ഇടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിനു പുറത്ത് ബെംഗളൂരുവും കോയമ്പത്തൂരുമായി മൂന്ന് കേന്ദ്രങ്ങൾ കൂടിയുണ്ട്. ഒരു മാസം 15 ലക്ഷം രൂപയുടെ കൊറിയർ സേവനമാണ് റീച്ചോൺ വഴി നടക്കുന്നത്. തുടക്കത്തിൽ രണ്ടുലക്ഷം രൂപ മാത്രമായിരുന്നു വരുമാനം. കൊറിയർ സർവീസ് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്ന ജില്ല എറണാകുളമാണ്. മാസം രണ്ടുലക്ഷത്തിനുമേൽ രൂപയുടെ വരുമാനമാണ് ഇവിടെനിന്നുള്ളത്. പ്രധാന ഡിപ്പോകളായ തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ എന്നീ കേന്ദ്രങ്ങളും ലാഭത്തിൽത്തന്നെ.

ഒറ്റ ദിവസംകൊണ്ട് കൊറിയറുകൾ സ്വീകർത്താവിന് കിട്ടുന്ന സൗകര്യം കേരളത്തിൽ ആദ്യം തുടങ്ങിയതും റീച്ചോൺ സർവീസാണ്. കെ.എസ്.ആർ.ടി.സി. സർവീസുള്ള എല്ലായിടത്തും ഈ സേവനം ലഭ്യമാണ്. കേരളത്തിനകത്തേക്കും പുറത്തേക്കുമായി അയയ്ക്കുന്ന സാധനങ്ങൾ അതേ ദിവസംതന്നെ എത്തിക്കാനും കഴിയുന്നുണ്ട്.

വരുമാനം കുറഞ്ഞ ഡിപ്പോകളിൽ വരുമാനം കൂട്ടാൻ പുതിയ ആശയങ്ങളും റീച്ചോൺ കൊണ്ടുവന്നിട്ടുണ്ട്. ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും പച്ചക്കറി എത്തിക്കാനുമുള്ള സൗകര്യമാണ് അതിൽ ആദ്യമായി തുടങ്ങിയിരിക്കുന്നത്. പൂവ്, കേക്ക്, പഴങ്ങൾ എന്നിവയും റീച്ചോൺ വഴി അയയ്ക്കുന്നുണ്ട്. സ്‌കാനിയ അടക്കമുള്ള സൂപ്പർ ഫാസ്റ്റ് ബസ്സുകളും സർവീസിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

ജി.പി.എസ്. അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിനാൽ നിരീക്ഷണവും എളുപ്പമാണ്. ബുക്കുചെയ്യുന്ന സമയം തന്നെ ഉപഭോക്താവിന് എസ്.എം.എസ്. അലർട്ടുകളും ലഭിക്കും. ഒന്നാം വാർഷികത്തിന്റെ ഭാഗമായി എരുമേലി, പമ്പ, എടപ്പാൾ, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ പുതിയ കേന്ദ്രങ്ങൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് റീച്ചോൺ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP