Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിജയദശമി: കൂടുതൽ അന്തർസംസ്ഥാന സർവ്വീസുകൾ നടത്തുമെന്നു കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: വിജയദശമി പ്രമാണിച്ച് ഒക്ടോബർ 20 മുതൽ 27 വരെ കൂടുതൽ സർവ്വീസുകൾ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തുമെന്ന് കെ.എസ്.ആർ.ടി.സി. അധിക സർവ്വീസുകളുടെ സമയക്രമം ചുവടെ. സമയക്രമം യാത്രക്കാക്കർക്ക് ഓൺലൈനിൽ റിസർവേഷൻ സൗകര്യം ലഭ്യമാക്കുന്നതിനായി നൽകിയിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നുള്ള സർവ്വീസുകൾ ഒക്ടോബർ 20 മുതൽ 22 വരെ: 20.30 ബാംഗ്ലൂർ കോഴിക്കോട് (സിൽവർ ലൈൻ ജെറ്റ്) മാനന്തവാടി കുട്ട (വഴി), 21.30 ബാംഗ്ലൂർ കോഴിക്കോട് (സൂപ്പർ ഫാസ്റ്റ്) മാനന്തവാടി കുട്ട (വഴി), 23.40 ബാംഗ്ലൂർ കോഴിക്കോട് (സൂപ്പർ ഫാസ്റ്റ്) സുൽത്താൻബത്തേരി (വഴി), 23.50 ബാംഗ്ലൂർ കോഴിക്കോട് (സൂപ്പർ ഫാസ്റ്റ്) സുൽത്താൻബത്തേരി (വഴി), 20.15 ബാംഗ്ലൂർ തൃശ്ശൂർ (സൂപ്പർ ഫാസ്റ്റ്) മാനന്തവാടി കുട്ട (വഴി), 19.45 ബാംഗ്ലൂർ എറണാകുളം (സിൽവർ ലൈൻ ജെറ്റ്) മാനന്തവാടി കുട്ട (വഴി), 19.30 ബാംഗ്ലൂർ കോട്ടയം (സിൽവർ ലൈൻ ജെറ്റ്) മാനന്തവാടി കുട്ട (വഴി), 20.45 ബാംഗ്ലൂർ (പീനിയ) തലശ്ശേരി (സൂപ്പർ ഫാസ്റ്റ്) മൈസൂർ ഇരിട്ടി (വഴി) ബാംഗ്ലൂരിലേക്കുള്ള സർവ്വീസുകൾ ഒക്ടോബർ 24 മുതൽ 26 വരെ : 20.15 കോഴിക്കോട് ബാംഗ്ലൂർ (സിൽവർ ലൈൻ ജെറ്റ്) മാനന്തവാടി കുട്ട (വഴി), 20.30 കോഴിക്കോട് ബാംഗ്ലൂർ (സൂപ്പർ ഫാസ്റ്റ്) മാനന്തവാടി കുട്ട (വഴി), 21.10 കോഴിക്കോട് ബാംഗ്ലൂർ (സൂപ്പർ ഫാസ്റ്റ്) മാനന്തവാടി കുട്ട (വഴി), 21.45 കോഴിക്കോട് ബാംഗ്ലൂർ (സൂപ്പർ ഫാസ്റ്റ്) മാനന്തവാടി കുട്ട (വഴി), 20.15 തൃശ്ശൂർ ബാംഗ്ലൂർ (സൂപ്പർ ഫാസ്റ്റ്) മാനന്തവാടി കുട്ട (വഴി), 19.15 എറണാകുളം ബാംഗ്ലൂർ (സിൽവർ ലൈൻ ജെറ്റ്) മാനന്തവാടി കുട്ട (വഴി), 18.30 കോട്ടയം ബാംഗ്ലൂർ (സിൽവർ ലൈൻ ജെറ്റ്) മാനന്തവാടി കുട്ട (വഴി), 20.30 തലശ്ശേരി ബാംഗ്ലൂർ (പീനിയ) (സൂപ്പർ ഫാസ്റ്റ്) മൈസൂർ ഇരിട്ടി (വഴി).

ഈ സർവ്വീസുകൾക്ക് പുറമെ ആലപ്പഴ ഡിപ്പോയിൽ നിന്നും ഈ കാലയളവിൽ രാവിലെ ആറ് മണിക്ക് കോഴിക്കോട് മൈസൂർ വഴി ബാംഗ്ലൂരിലേക്ക് ഒരു പ്രത്യേക ഡീലക്‌സ് ബസ് സർവ്വീസ് നടത്തും. ബാംഗ്ലൂരിൽ നിന്നും ആലപ്പുഴക്കുള്ള മടക്ക സർവ്വീസ് മാത്രം ഓൺലൈനിൽ റിസർവേഷൻ സൗകര്യം ഉണ്ടായിരിക്കും. ഇതിനു പുറമെ വിജയദശമി ദിവസങ്ങളിൽ ഒരു മൾട്ടി ആക്‌സിൽ ബസ് ഉപയോഗിച്ച് ഒരു അധിക സർവ്വീസ് തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും.

കെ.എസ്.ആർ.ടി.സി ഇപ്പോൾ നടത്തി വരുന്ന പ്രധാനപ്പെട്ട അന്തർസംസ്ഥാന സർവ്വീസുകളായ നാഗർകോവിൽ, തെങ്കാശി, കോയമ്പത്തൂർ, മംഗലാപുരം, കന്യാകുമാരി, മൈസൂർ, പളനി, വേളാങ്കണ്ണി, ഊട്ടി എന്നീ സർവ്വീസുകൾ ഒന്നും തന്നെ മുടക്കം കൂടാതെ വിജയദശമി കാലയളവിൽ കൃത്യമായി നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കന്യാകുമാരി, മൈസൂർ, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി തുടങ്ങിയ ദീർഘദൂര അന്തർസംസ്ഥാന സർവ്വീസുകൾക്ക് ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യവുമാണ്. യാത്രക്കാർക്ക് മുൻകൂട്ടി ഓൺലൈനിൽ റിസർവ്വ് ചെയ്ത് നിലവിലുള്ള സർവ്വീസുകളും ബാംഗ്ലൂരിൽ നിന്നും തിരിച്ചുമുള്ള പ്രത്യേക സർവ്വീസുകളും പ്രയോജനപ്പെടുത്താവുന്നതാണെന്ന് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP