Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎസ്ആർടിസിയുടെ യൂണിഫോം മാറിയ വിവരം പൊലീസ് അറിഞ്ഞില്ല; വനിതാ കണ്ടക്ടറെ +2ക്കാരിയാക്കി ഫയർ ചെയ്ത് പൊലീസ് ശശിയായി

കെഎസ്ആർടിസിയുടെ യൂണിഫോം മാറിയ വിവരം പൊലീസ് അറിഞ്ഞില്ല; വനിതാ കണ്ടക്ടറെ +2ക്കാരിയാക്കി ഫയർ ചെയ്ത് പൊലീസ് ശശിയായി

പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും യൂണിഫോമിന്റെ നിറം മാറിയത് പൊതുവിജ്ഞാനം കുറവുള്ള പത്തനംതിട്ടയിലെ പൊലീസുകാർ അറിഞ്ഞില്ല. അതു കൊണ്ടാണ് ഡ്യുട്ടി കഴിഞ്ഞ് രാത്രി ഭർത്താവിനൊപ്പം നടന്നു വീട്ടിലേക്കു പോയ വനിതാ കണ്ടക്ടറോട് '+2ക്കാരിക്കെന്താ പാതിരാത്രിയിൽ ഈ റോഡിൽ കാര്യം?' എന്നു കനപ്പിച്ച് ചോദിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വനിതാ കണ്ടക്ടർ ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ മടങ്ങുകയായിരുന്നു. അപ്പോഴാണ് ബൈക്ക് പഞ്ചറായത്. ടയർ കടകളൊക്കെ അടച്ച സ്ഥിതിക്ക് നാട്ടിലേക്കുള്ള അവസാന സ്വകാര്യ ബസ് മാത്രമായി ആശ്രയം.

ഈ ബസ് പിടിക്കാൻ ഭർത്താവിനൊപ്പം റിങ്‌റോഡിലെ ബസ് സ്റ്റോപ്പിലേക്ക് ആഞ്ഞു നടക്കുമ്പോഴാണ് പിന്നിൽ വന്ന് ഒരു പൊലീസ് ജീപ്പ് ബ്രേക്കിട്ടത്. തൊട്ടുപിന്നാലെ ആക്രോശവും സ്‌കൂൾവിട്ട് ഇത്രയും നേരമായിട്ട് വീട്ടിൽപോകാറായില്ലേ? എവിടെപ്പോകാൻ നിൽക്കുവാടീ' കോന്നി സംഭവമൊക്കെ ഓർമയുള്ളതു കൊണ്ടാകണം പൊലീസുകാരന്റെ കർത്തവ്യബോധം ഉണർന്നു. ഡ്യൂട്ടി കഴിഞ്ഞ് വരികയാണ് സാർ എന്ന് കണ്ടക്ടർ പറഞ്ഞു. സ്‌കൂൾ പിള്ളേർക്ക് എന്തു ഡ്യൂട്ടിയാണെന്നായി ഏമാൻ.

പിന്നെ ഏമാനെ കാര്യം പറഞ്ഞു മനസിലാക്കുന്ന പെടാപ്പാടായി. കെ.എസ്.ആർ.ടി.സി ജീവനക്കാരിയാണ്, ഒരു മാസം മുമ്പ് യൂണിഫോമിൽ കോർപ്പറേഷൻ മാറ്റം വരുത്തി. കാക്കി മാറ്റി പകരം ആകാശനീലനിറമുള്ള ഷർട്ടും കറുത്ത പാന്റ്‌സുമാക്കി.... അത്രയുമായപ്പോഴാണ് അമളി പറ്റിയെന്ന് പൊലീസിന് മനസിലായത്. ഒരു സോറിയും പറഞ്ഞ് ഏമാന്മാർ സ്ഥലം കാലിയാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP