Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കത്തോലിക്ക സഭയ്‌ക്കെതിരെ കെഎസ്‌യു കോളേജ് മാഗസിൻ; ബിഷപ്പുമാരെയുൾപ്പെടെ വിമർശിക്കുന്നത് പ്രൊഫ. ടി ജെ ജോസഫിനെക്കുറിച്ചുള്ള ലേഖനത്തിൽ

കത്തോലിക്ക സഭയ്‌ക്കെതിരെ കെഎസ്‌യു കോളേജ് മാഗസിൻ; ബിഷപ്പുമാരെയുൾപ്പെടെ വിമർശിക്കുന്നത് പ്രൊഫ. ടി ജെ ജോസഫിനെക്കുറിച്ചുള്ള ലേഖനത്തിൽ

പത്തനംതിട്ട: കത്തോലിക്കാ സഭയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യുവിന്റെ കോളേജ് യൂണിയൻ മാഗസിൻ പുറത്തിറങ്ങി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ ഇറക്കിയ മാഗസിനിലാണ് സഭയെയും ബിഷപ്പുമാരെയും രൂക്ഷമായി വിമർശിക്കുന്ന ലേഖനമുള്ളത്.

കൈവെട്ടി മാറ്റപ്പെട്ട പ്രൊഫ. ടി ജെ ജോസഫിനെക്കുറിച്ചുള്ള ലേഖനത്തിലാണ് സഭയ്ക്കും ബിഷപ്പുമാർക്കുമെതിരായ വിമർശനമുള്ളത്. 'വെള്ളതേച്ച ശവക്കല്ലറകളെ നിങ്ങൾ കണ്ണു തുറക്കു' എന്ന തലക്കെട്ടിലാണ് പ്രൊഫ. ടി.ജെ ജോസഫിനെക്കുറിച്ചുള്ള ലേഖനം ആരംഭിക്കുന്നത്.

''കുടുംബവും കുട്ടികളും ഇല്ലാത്ത നിങ്ങൾക്ക് കുടുംബനാഥന്മാരുടെ വേദന അറിയില്ല. ഒരാളെ നശിപ്പിക്കാൻ നിങ്ങൾ തീരുമാനിച്ചാൽ അയാളുടെ മരണശേഷവും നിങ്ങളുടെ പക അവസാനിക്കുന്നില്ല. വെള്ളതേച്ച ശവക്കല്ലറകളെ, കാപട്യത്തിന്റെ ആൾരൂപങ്ങളെ, സ്വർഗത്തിലെ ദൈവം നിങ്ങൾക്കെതിരെ ചാട്ടവാറ് പ്രയോഗിക്കും. പ്രൊഫസർ ടി ജെ ജോസഫിന്റെ കുടുംബത്തിലെ ഒരു ജീവൻ നഷ്ടപ്പെടാൻ കാരണമായതിന് കാരണം നിങ്ങളാണ്. സർപ്പസന്തതികളായ നിങ്ങൾക്ക് നരകവിധിക്ക് മാത്രമാണ് അർഹത''.

''നിങ്ങൾ ധരിച്ചിരിക്കുന്ന വെള്ള ഉടുപ്പിനുള്ളിൽ ഉള്ളത് കപടതയും, വഞ്ചനയും മാത്രമാണ്. ബിഷപ്പുമാരുടെ കഴുത്തിൽ കിടക്കുന്ന സ്വർണ്ണ കുരിശ്ശിൽ കിടന്ന് മരിക്കാൻ അവസരം കിട്ടാതെ പോയ ക്രിസ്തുവിന് മാത്രമേ സാധാരണക്കാരന്റെയും, പീഡിതന്റെയും മനോവ്യഥ അറിയൂ. സാധാരണക്കാരന്റെ അധ്വാന ഫലം തിന്ന് ചീർത്ത് സുഖിച്ച് പുളയുന്ന ബാബിലോണിയൻ മതത്തിന്റെ ആധുനിക വക്താക്കളെ, ഇനിയെങ്കിലും നിരപരാധികളെയും, അപരാധികളെയും തിരച്ചറിയൂ'' എന്ന് കടുത്ത ഭാഷയിലാണ് മാഗസിൻ വിമർശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP