Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

മുഖ്യമന്ത്രിക്കെതിരെ കെഎസ്‌യു പ്രവർത്തകർ മാനനഷ്ടക്കേസ് നൽകി ;വാർത്താ ചാനലുകൾ വാടകയ്ക്കെടുത്തവരാണെന്ന പരാമർശം പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകർത്തുവെന്ന് പരാതിക്കാർ

മുഖ്യമന്ത്രിക്കെതിരെ കെഎസ്‌യു പ്രവർത്തകർ മാനനഷ്ടക്കേസ് നൽകി ;വാർത്താ ചാനലുകൾ വാടകയ്ക്കെടുത്തവരാണെന്ന പരാമർശം പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകർത്തുവെന്ന് പരാതിക്കാർ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി പ്രകടനം ടിവി ചാനലുകാർ വാടകയ്ക്കെടുത്തു നടത്തിയതാണെന്ന ആരോപണമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.എസ്.യു പ്രവർത്തകർ മാനനഷ്ടക്കേസ് നൽകി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ പരാതി നൽകിയത്. തന്നെ കരിങ്കൊടി കാണിച്ചത് വാർത്താ ചാനലുകൾ വാടകയ്ക്കെടുത്തവരാണെന്ന പരാമർശം പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകർത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അതേസമയം, തനിക്കെതിരെ കരിങ്കൊടി കാട്ടിയത് ചില ചാനലുകാർ വാടകയ്ക്കെടുത്തവരാണെന്ന് പറഞ്ഞത് തന്റെയൊരു തോന്നലിൽ നിന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.

ഈ തോന്നൽ തെറ്റിപ്പോയെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്വാശ്രയ പ്രശ്നത്തേക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കന്റോൺമെന്റ് ഗേറ്റ് വഴി കാറിൽ പുറത്തേക്കുപോകുമ്പോൾ ഒരുവശത്തു കൂടി ക്യാമറയുമായി ചാനലുകാർ ഓടിവരുന്നതു കണ്ടു. എന്താണു സംഭവമെന്ന് അവരെ നോക്കിയപ്പോൾ ഇടതുവശത്തു കൂടി രണ്ടു ചെറുപ്പക്കാർ കറുത്ത കൊടിയുമായി വരുന്നു. ഇത്രവലിയ സംഘടനയായ യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിക്കാൻ വരുമ്പോൾ വെറും രണ്ടുപേരു മാത്രമായി വരുമോ എന്ന് ആലോചിച്ചു.

ചാനലുകളിലെ ചില വിരുതന്മാർ ഇതുപോലുള്ള പരിപാടികൾ നേരത്തെയും ഒപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ചാനലുകാരായിരിക്കും ഇതിനുപിന്നിലെന്ന് തനിക്ക് തോന്നിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കു തോന്നുന്ന കാര്യങ്ങൾ താൻ പറയുമെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പ്രതികരിച്ചു. എന്റെ തോന്നൽ ഞാൻ വിശദീകരിച്ചശേഷം, കരിങ്കൊടിയുമായി വന്നത് തങ്ങൾ തന്നെയാണെന്ന് കോൺഗ്രസുകാർ പറഞ്ഞു. അതുകൊണ്ട് ഇനി ഇക്കാര്യത്തിൽ തർക്കത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP