Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാക്കകാലിന്റെ പോലും തണലില്ലാത്ത രക്ത ഗന്ധം വമിക്കുന്ന ആ ശ്മശാന ഭൂമിയിൽ നിന്നും ജീർണതയുടെ വസ്ത്രം അഴിച്ചു വച്ചു സിപിഐ വരണം'; എംവിആറിനെ സ്വീകരിച്ച ജനാധിപത്യ മനസ്സിന് അച്യൂതമേനോന്റെ പാർട്ടിയെയും സ്വീകരിക്കാൻ കഴിയും; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കെഎസ്‌യു; പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് പരാജയമെന്നും വിമർശനം

കാക്കകാലിന്റെ പോലും തണലില്ലാത്ത രക്ത ഗന്ധം വമിക്കുന്ന ആ ശ്മശാന ഭൂമിയിൽ നിന്നും ജീർണതയുടെ വസ്ത്രം അഴിച്ചു വച്ചു സിപിഐ വരണം'; എംവിആറിനെ സ്വീകരിച്ച ജനാധിപത്യ മനസ്സിന് അച്യൂതമേനോന്റെ പാർട്ടിയെയും സ്വീകരിക്കാൻ കഴിയും; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കെഎസ്‌യു; പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് പരാജയമെന്നും വിമർശനം

തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കെഎസ്‌യു പ്രമേയം. നെയ്യാറിൽ നടക്കുന്ന കെഎസ്‌യു സംസ്ഥാന ക്യാംപിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നത്. കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് എടുക്കരുതെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് പരാജയമാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

ജീർണതയുടെ അഴുകിയ വസ്ത്രം അഴിച്ചുവച്ചു പ്രതീക്ഷയുടെ സിപിഐ പുത്തൻ വസ്ത്രം അണിയണം. കേരളത്തിന്റെ സമകാലീന രാഷ്ട്രീയ വിഷയങ്ങളിലെല്ലാം ശരിയുടെ ചുവപ്പായി സിപിഐ മാറുന്നു. എംഎൻ വിജയന്റെ വാക്കുകൾ പോലെ കാക്കകാലിന്റെ പോലും തണലില്ലാത്ത രക്തഗന്ധം വമിക്കുന്ന ആ ശ്മശാന ഭൂമിയിൽ നിന്നും ജീർണതയുടെ വസ്ത്രം അഴിച്ചുവച്ച് സിപിഐ വരണമെന്നും കെഎസ്.യു അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

എംവിആറിനെ സ്വീകരിച്ച ജനാധിപത്യ മനസ്സിന് അച്യൂതമേനോന്റെ പാർട്ടിയെയും സ്വീകരിക്കാൻ കഴിയും. അതേസമയം കെ.എം മാണിയുടെ കേരള കോൺഗ്രസിനെ മുന്നണിയിലെത്തിക്കാനാണ് നേതാക്കന്മാർ ശ്രമിക്കുന്നതെങ്കിൽ അവരെ തെരുവിൽ കയ്യേറ്റം ചെയ്താലും അത്ഭുതപ്പെടാനില്ലെന്നും കെഎസ്‌യു ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം അവതരിപ്പിച്ച പിരമേയത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP