Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഏഷ്യാനെറ്റ് ന്യൂസ് ഉടമയുടെ കുമരകത്തെ റിസോർട്ടിൽ അനധികൃത കൈയേറ്റം വ്യക്തമെന്ന് റവന്യൂ വകുപ്പ്; നടപടി സ്വീകരിക്കുമെന്നും അഡീഷണൽ തഹസിൽദാർ; കായൽ കൈയേറ്റ വിഷയത്തിൽ പ്രതിഷേധമാർച്ചുമായി ഡിവൈഎഫ്‌ഐ

ഏഷ്യാനെറ്റ് ന്യൂസ് ഉടമയുടെ കുമരകത്തെ റിസോർട്ടിൽ അനധികൃത കൈയേറ്റം വ്യക്തമെന്ന് റവന്യൂ വകുപ്പ്; നടപടി സ്വീകരിക്കുമെന്നും അഡീഷണൽ തഹസിൽദാർ; കായൽ കൈയേറ്റ വിഷയത്തിൽ പ്രതിഷേധമാർച്ചുമായി ഡിവൈഎഫ്‌ഐ

കോട്ടയം: ബിജെപി രാജ്യസഭ എംപിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതിയിൽ കോട്ടയം കുമരകം പള്ളിച്ചിറയിൽ നിർമ്മാണം പൂർത്തിയായി വരുന്ന നിരാമയ റിട്രീറ്റ് റിസോർട്ട് അനധികൃത കയ്യേറ്റം നടത്തിയെന്ന് റവന്യൂ വകുപ്പ്. കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരം അസിസ്റ്റന്റ് സർവേയറെ നിയോഗിച്ച് കയ്യേറ്റസ്ഥലം അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ളതായും കോട്ടയം അഡീഷണൽ തഹസിൽദാർ ഗീത പറഞ്ഞു.

നിരാമയ റിട്രീറ്റ് കായൽ കയ്യേറുകയും തണ്ണീർത്തട സംരക്ഷണ നിയമം ലംഘിക്കുകയും ചെയ്തതായി വ്യക്തമായിട്ടും റവന്യു വിഭാഗം നടപടിയെടുക്കാത്തത് വൻവിമർശനത്തിന് വഴി തെളിച്ചിരുന്നു. കുമരകം പഞ്ചായത്ത് തന്നെ ഇക്കാര്യത്തിൽ പരാതിയുമായി രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും ജില്ല കളക്ടർക്കും പഞ്ചായത്ത് പ്രസിഡന്റ് രേഖാമൂലം പരാതി നൽകുകയും ചെയ്തു. നിരാമയ റിസോർട്ടിന്റെ നിയമലംഘനത്തിൽ നടപടിയെടുക്കാൻ വൈകുന്നതിൽ ഡിവൈഎഫ്ഐ പ്രതിഷേധത്തിനൊരുങ്ങുകയുമാണ്.

അതേസമയം കളക്ടറുടെ ഭാഗത്തു നിന്നും ഇതുമായി സംബന്ധിച്ച നിർദേശങ്ങൾ കിട്ടിയിട്ടില്ലെന്നും എന്നാൽ റിസോർട്ടുമായി ബന്ധപ്പെട്ട റിപ്പോർട്ട് കളക്ടർക്ക് കൈമാറിയിട്ടുണ്ടെന്നുമാണ് അഡീഷണൽ തഹസിൽദാർ പറയുന്നത്. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടാണ് ഈ കാലതാമസം റവന്യു വിഭാഗത്തിൽ നിന്നും ഉണ്ടായത്. പഞ്ചായത്ത് ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരസ്യമായി രംഗത്തു വരികയും മാധ്യമങ്ങൾ വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് റവന്യു വിഭാഗം ഇപ്പോൾ പതിയെ ഉണരാൻ തുടങ്ങുന്നത്. ഇക്കാര്യം റവന്യു വിഭാഗം ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുമുണ്ട്.

അതിനിടെ രാജീവ് ചന്ദ്രശേഖറിന്റെ കുമരകത്തെ കായൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നവശ്യപ്പെട്ട് ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി പിഎൻ ബിനു മാർച്ച് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സജേഷ് ശശി, സംസ്ഥാനകമ്മറ്റിയംഗം സിപി ജയരാജ്, സിപിഐഎം ഏരിയാ സെക്രട്ടറി ബി ശശികുമാർ, ജില്ലാപഞ്ചായത്തംഗം മഹേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

കുമരകത്തെ റിസോർട്ട് നിർമ്മാണത്തിന്റെ മറവിൽ വേമ്പനാട് കായലും പുറമ്പോക്കും സമീപത്തെ തോട്ടുപുറമ്പോക്കുകളും കൈയേറിയിട്ടുണ്ടെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. എന്നാൽ കയ്യേറ്റ ഭൂമി അളന്നുതിരിച്ച് തിട്ടപ്പെടുത്തി ഒഴിപ്പിച്ചെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP