Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തേർവാഴ്ച നടത്തുന്ന ക്രിമിനലുകളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്കു പോലും കഴിയുന്നില്ലെന്നു കുമ്മനം; ക്രമസമാധാന പാലനത്തിന് സൈന്യത്തിന് അധികാരം നല്കുന്ന അഫ്‌സ നിയമം കണ്ണൂരിൽ നടപ്പാക്കണം; ഗവർണർക്കു നിവേദനം നല്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

തേർവാഴ്ച നടത്തുന്ന ക്രിമിനലുകളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്കു പോലും കഴിയുന്നില്ലെന്നു കുമ്മനം; ക്രമസമാധാന പാലനത്തിന് സൈന്യത്തിന് അധികാരം നല്കുന്ന അഫ്‌സ നിയമം കണ്ണൂരിൽ നടപ്പാക്കണം; ഗവർണർക്കു നിവേദനം നല്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: പയ്യന്നൂരിൽ ആർഎസ്എസ് നേതാവ് ബിജു കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ കണ്ണൂരിൽ അഫ്‌സ്പ നിയമം പ്രയോഗിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജില്ലയിൽ ക്രിമിനലുകളുടെ തേർവാഴ്ച തടയാൻ സംസ്ഥാന സർക്കാരിനാവില്ലെന്നു വീണ്ടും തെളിഞ്ഞിരിക്കുകയാണ്. സമാധാന ശ്രമങ്ങളെ സി.പി.എം ഏകപക്ഷീയമായി അട്ടിമറിച്ചിരിക്കുന്നു.

മുഖ്യമന്ത്രിക്കു പോലും നിയന്ത്രിക്കാനാകാതെ സി.പി.എം ക്രിമിനലുകൾ കണ്ണൂരിൽ തേർവാഴ്ച നടത്തുകയാണ്. ഇവരെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടു. കണ്ണൂരിലെ ക്രമസമാധാനപാലനത്തിന് സൈന്യത്തിന് പ്രത്യേകാധികാരങ്ങളുള്ള അഫ്‌സ്പ പ്രയോഗിക്കണം. ഇതിനായി ഗവർണർക്ക് നിവേദനം നൽകും.

കൊലപാതകത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച കണ്ണൂരിൽ ഹർത്താൽ ആചരിക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും കുമ്മനം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP