Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രി നടത്തിയത് തെറ്റിദ്ധാരണാജനകമായ വെളിപ്പെടുത്തൽ; ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നെങ്കിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കണം; നാട്ടിൽ സമാധാനമില്ലാത്തതുകൊണ്ടാണ് സമാധാനചർച്ചകൾ വേണ്ടിവരുന്നതെന്നും കുമ്മനം

മുഖ്യമന്ത്രി നടത്തിയത് തെറ്റിദ്ധാരണാജനകമായ വെളിപ്പെടുത്തൽ; ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നെങ്കിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കണം; നാട്ടിൽ സമാധാനമില്ലാത്തതുകൊണ്ടാണ് സമാധാനചർച്ചകൾ വേണ്ടിവരുന്നതെന്നും കുമ്മനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയത് തെറ്റിദ്ധാരണാജനകമായ വെളിപ്പെടുത്തലുകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നെങ്കിൽ അതിന്മേൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ രാഷ്ട്രീയസംഘർഷങ്ങൾ മെഡിക്കൽ കോഴ മറച്ചുവെയ്ക്കാനായി കരുതിക്കൂട്ടി നടത്തിയതെന്ന രീതിയിൽ മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രസ്താവന നടത്തിയിരുന്നു. അക്രമത്തിനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നതായാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരത്ത് നടന്ന ആക്രമണ സംഭവങ്ങളിൽ ഒരു നടപടിയും സ്വീകരിക്കാൻ സർക്കാരിന് സാധിച്ചില്ല. മുഖ്യമന്ത്രി വസ്തുതകളെ വളച്ചൊടിക്കുകയാണ്. ഇന്റലിജൻസ് റിപ്പോർട്ട് എന്നത് കൽപിച്ചുണ്ടാക്കിയ കെട്ടുകഥയാണങ്കെിലും അതിൽ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. ഇന്റലിജൻസ് റിപ്പോർട്ടിനെ ആയുധമാക്കി ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

പൊലീസിന്റെ നിഷേധാത്മകമായ നയം മൂലമാണ് കേരളത്തിൽ അക്രമപ്രവർത്തനങ്ങൾ നടക്കുന്നത്. നാട്ടിൽ സമാധാനമില്ലാത്തതുകൊണ്ടാണ് സമാധാനചർച്ചകൾ വേണ്ടിവരുന്നത്. ഈ യാഥാർഥ്യങ്ങൾ മുഖ്യമന്ത്രി തിരിച്ചറിയണം. സമാധാന ചർച്ചകൾ നടന്നതിനു ശേഷവും കോട്ടയത്തും മറ്റും അക്രമങ്ങൾ നടന്നു. സംഘട്ടനങ്ങൾ നടന്ന സ്ഥലങ്ങളിൽ ശക്തമായ നടപടി പൊലീസ് സ്വീകരിക്കണം.

അഴിമതി ആരോപണങ്ങളിൽ കുറ്റക്കാരെന്ന് ബോധ്യപ്പെടുന്നവർക്കെതിരെ പാർട്ടി അന്വേഷണം നടത്തി ശക്തമായ നടപടികൾ സ്വീകരിക്കും. എല്ലാ ആരോപണങ്ങൾക്കും മേൽ അന്വേഷണം നടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP