Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എറണാകുളത്തെ തിരുമല ദേവസ്വം ക്ഷേത്രം കൊച്ചിൻ ദേവസ്വംബോർഡ് ഏറ്റെടുക്കുന്നതിനെതിരേ ബിജെപി; പിണറായി സർക്കാർ മതസ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ; മലപ്പുറത്ത് അടിസ്ഥാന വോട്ടുകൾ നിലനിർത്താനായത് അഭിനന്ദനാർഹമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ

എറണാകുളത്തെ തിരുമല ദേവസ്വം ക്ഷേത്രം കൊച്ചിൻ ദേവസ്വംബോർഡ് ഏറ്റെടുക്കുന്നതിനെതിരേ ബിജെപി; പിണറായി സർക്കാർ മതസ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ; മലപ്പുറത്ത് അടിസ്ഥാന വോട്ടുകൾ നിലനിർത്താനായത് അഭിനന്ദനാർഹമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ

പാലക്കാട്: എറണാകുളത്തെ തിരുമല ദേവസ്വം ക്ഷേത്രം ഏറ്റെടുക്കാനുള്ള കൊച്ചിൻ ദേവസ്വംബോർഡിന്റെ തീരുമാനം ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. മതേതര സർക്കാർ ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ എന്തിനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇത് മതവിവേചനമാണെന്നും ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ സംസാരിച്ച കുമ്മനം ആരോപിച്ചു.

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾ തമ്മിൽ സൗഹൃദ മത്സരമാണ് നടന്നത്. അധികാരവും പണവും ഉപയോഗിച്ച് നടത്തിയ പ്രചാരണ കോലാഹലങ്ങൾക്കിടയിലും ബിജെപിക്ക് അതിന്റെ അടിസ്ഥാന വോട്ടുകൾ നിലനിർത്താനായി എന്നത് നേട്ടമാണെന്നും അതിന് സഹായിച്ച പ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നവരാണെന്നും കുമ്മനം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം ലീഗ് കോട്ടയാണ് മലപ്പുറം. അവിടെ അവർ നേടിയ വിജയത്തിന് രാഷ്ട്രീയ പ്രാധാന്യം ഇല്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രയോജനം മലയാളികൾക്ക് കിട്ടാതിരിക്കാൻ ഇടത് സർക്കാർ മനഃപൂർവ്വം ശ്രമിക്കുകയാണ്. ഒരു തുണ്ട് ഭൂമി പോലുമില്ലാതെ ലക്ഷക്കണക്കിന് ആൾക്കാർ തെരുവിൽ അലയുമ്പോൾ വൻകിടക്കാർക്ക് അനധികൃതമായി ആയിരക്കണക്കിന് ഏക്കർ ഭൂമി കയ്യേറാൻ ഇരു മുന്നണികളും സഹായം ചെയ്തുകൊടുക്കുകയാണ്. ഇതിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും കുമ്മനം പറഞ്ഞു. ശൂന്യതയിൽ നിന്ന് ഭരണത്തിൽ എത്താൻ മണിപ്പൂരിലെ ബിജെപിക്ക് സാധിച്ചെങ്കിൽ കേരളത്തിലും അത് സാധ്യമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP