Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശശികലയേയും ഗോപാകൃഷ്ണനേയും കേസിൽ പ്രതിയാക്കിയത് തെറ്റ്; നടക്കുന്നത് പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ശ്രമമെന്നും കുമ്മനം രാജശേഖരൻ

ശശികലയേയും ഗോപാകൃഷ്ണനേയും കേസിൽ പ്രതിയാക്കിയത് തെറ്റ്; നടക്കുന്നത് പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ശ്രമമെന്നും കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്കും ഡോ. ഗോപാലകൃഷ്ണനും എതിരെ കേസ് എടുത്തത് തെറ്റായ നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭഗമായാണ് ഇത്തരം നീക്കമെന്നും കുമ്മനം ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനേയും പിന്തുണച്ച ബിജെപി നിയമസഭാംഗം ഒ രാജഗോപാൽ എംഎൽഎയുടെ നടപടി ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും പ്രസ്താവന പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയനെ കരുത്തനായ നേതാവ് എന്ന് കഴിഞ്ഞ ദിവസം രാജഗോപാൽ പരാമർശിച്ചിരുന്നു. അക്രമണകാരികളായ തെരുവുനായ്ക്കളെ കൊന്നു കളയണമെന്നും കേരളത്തിലെ തെരുവുനായ ആക്രമണങ്ങളെ കുറിച്ച് കേന്ദ്രമന്ത്രി മേനക ഗന്ധിയെ ധരിപ്പിക്കുമെന്നും കുമ്മനം അറിയിച്ചു. തെരുവുനായ ആക്രമണത്തിൽ വയോധികൻ മരിച്ചതിന്റെ ഉത്തരവാദിത്വം കെടി ജലീലിനാണ്. നായ വിശയത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

വർഗീയ പ്രസംഗത്തിന്റെ പേരിലാണ് കഴിഞ്ഞ ദിവസം ശശികലയ്‌ക്കെതിരെ കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരമാണ് ഹോസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതസ്പർദ വളർത്തൽ, മതവിദ്വേഷം വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP