Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇ. അഹമ്മദ് അന്തരിച്ചയുടൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് ചോർച്ച ഒഴിവാക്കാനെന്നു കുമ്മനം രാജശേഖരൻ; സംസ്ഥാന ബജറ്റിന്റെ ചോർച്ച വിശ്വാസ്യതയും പവിത്രതയും ഇല്ലാതാക്കി; യഥാർത്ഥ്യ ബോധമില്ലാത്ത ഐസക്കിന്റെ ബജറ്റ് കിഫ്ബി ബജറ്റാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

ഇ. അഹമ്മദ് അന്തരിച്ചയുടൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് ചോർച്ച ഒഴിവാക്കാനെന്നു കുമ്മനം രാജശേഖരൻ; സംസ്ഥാന ബജറ്റിന്റെ ചോർച്ച വിശ്വാസ്യതയും പവിത്രതയും ഇല്ലാതാക്കി; യഥാർത്ഥ്യ ബോധമില്ലാത്ത ഐസക്കിന്റെ ബജറ്റ് കിഫ്ബി ബജറ്റാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

കോട്ടയം: സംസ്ഥാന ബഡ്ജറ്റ് യഥാർഥ്യബോധമില്ലാത്ത കിഫ്ബി ബഡ്ജറ്റാണന്നും ബഡ്ജറ്റ് ചോർന്നത് വിശ്വാസ്യതയും പവിത്രതയും തകർത്തുവെന്നും കുറ്റകരമായ അനാസ്ഥയാണ് സംഭവിച്ചതെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധനകാര്യമന്ത്രി തോമസ് ഐസക്ക് രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ.

ബഡ്ജറ്റിലെ വിവരങ്ങൾ ചോർന്നതിലൂടെ വിശ്വാസ്യതയും പവിത്രതയും ഇല്ലാതാക്കി.ബഡ്ജറ്റ് അവതരണത്തിൽ ധനകാര്യവകുപ്പും മന്ത്രിയും കുറ്റകരമായ വീഴ്‌ച്ച വരുത്തി. ബഡ്ജറ്റ് ചോർച്ച ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇ. അഹമ്മദ് അന്തരിച്ച ദിവസം തന്നെ ബഡ്ജറ്റ് അവതരിപ്പിക്കാൻ കേന്ദ്രസർക്കാരിന് ഇടയായതെന്നു കുമ്മനം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ യാതൊരു പദ്ധതിയും സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. നികുതി പിരിച്ചെടുക്കാൻ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര വിഹിതത്തെ കുറിച്ച് ബഡ്ജറ്റിൽ പരാമർശിച്ചിട്ടില്ല. നോട്ട് പിൻവലിക്കൽ വിഷയത്തിൽ മാത്രമാണ് കേന്ദ്രത്തെ പരാമർശിച്ചത്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നോട്ട് പിൻവലിക്കലല്ല. നികുതി പിരിച്ചെടുക്കുന്നതിൽ ഉണ്ടായ വീഴ്‌ച്ചയാണ്. സംസ്ഥാന സർക്കാർ കേന്ദ്ര നടപടിയെ വിമർശിക്കുമ്പോഴും അത്തരം പദ്ധതികൾക്ക് സമാനമായ പദ്ധതിയാണ് കേരളത്തിൽ ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ പദ്ധതി വിഹിതം പൂർണമായും വിനിയോഗിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഇനിയും പണം വിനിയോഗിക്കുമെന്ന് പറയുന്നതിൽ അർത്ഥമില്ല. ടൂറിസം വികസനത്തിന് പ്രത്യേകമായി യാതൊരു പദ്ധതിയും ബഡ്ജറ്റിലല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് പല പദ്ധതികളും പ്രഖ്യാപിച്ചിരിക്കുന്നത്. നികുതി പിരിച്ചെടുക്കാൻ എന്തുനടപടി സ്വീകരിക്കുമെന്ന് ബഡ്ജറ്റിൽ പറയുന്നില്ല. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം നോട്ടു പിൻവലിക്കില്ല, വരുമാനത്തിന്റെ കുറവാണെന്നും വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാത്തതാണ് യാഥാർഥ്യബോധമില്ലാത്ത ബഡ്ജറ്റാണെന്ന് വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP