Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പ്രതിഫലിപ്പിച്ചത് ഇടത് സർക്കാറിനെതിരായ വികാരം; സമാധാനപരമായി നടന്ന ഹർത്താലിൽ അനുകൂലികളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയം: കുമ്മനം രാജശേഖരൻ

ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പ്രതിഫലിപ്പിച്ചത് ഇടത് സർക്കാറിനെതിരായ വികാരം; സമാധാനപരമായി നടന്ന ഹർത്താലിൽ അനുകൂലികളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ദളിത് സംഘടനകൾ ഇന്ന് ആഹ്വാനം ചെയ്ത ഹർത്താൽ പ്രതിഫലിപ്പിച്ചത് സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംസ്ഥാന സർക്കാരിനോടുള്ള ഭരണവിരുദ്ധ വികാരവും വർദ്ധിച്ച് വരുന്ന ദളിത് ആദിവാസി പീഡനങ്ങളോടുള്ള പ്രതിഷേധവുമാണ് ഹർത്താലിൽ കണ്ടതെന്നും കുമ്മനം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

രാജേഷ്, ജിഷ, മധു തുടങ്ങിയവരുടെ കൊലപാതകങ്ങളും ലോക്കപ്പ് മർദനങ്ങളും ഓട്ടോഡ്രൈവറായ ചിത്രലേഖയെന്ന ദളിത് സ്ത്രീയെ സിപിഎം പിന്തുടർന്ന് നടത്തിയ പീഡനങ്ങളും കേരളത്തിലെ ആദിവാസി -ദളിത് വിഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനപരമായി നടന്ന ഹർത്താലിൽ ഹർത്താൽ അനുകൂലികളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഒരു വിഭാഗം ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പ്രതിഫലിപ്പിച്ചത് കേരളത്തിലെ ഇടത് ഗവൺമെന്റിനെതിരെ ഉയർന്ന ഭരണവിരുദ്ധവികാരവും, വർദ്ധിച്ച് വരുന്ന ദളിത് ആദിവാസി പീഡനങ്ങളോടുള്ള പ്രതിഷേധവുമാണ്. മനുഷ്യന്റെ പ്രത്യക്ഷപ്രതികരണങ്ങൾ തങ്ങൾ ജീവിക്കുന്ന പരിസരങ്ങളോടാണ്. രാജേഷ്, ജിഷ, മധു തുടങ്ങിയവരുടെ കൊലപാതകങ്ങളും ലോക്കപ്പ് മർദനങ്ങളും ഓട്ടോഡ്രൈവറായ ചിത്രലേഖയെന്ന ദളിത് സ്ത്രീയെ സിപിഎം പിന്തുടർന്ന് നടത്തിയ പീഡനങ്ങളും കേരളത്തിലെ ആദിവാസി -ദളിത് വിഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. സമാധാനപരമായി നടന്ന ഹർത്താലിൽ ഹർത്താൽ അനുകൂലികളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണ്.

പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിച്ച് കൊണ്ടുള്ള കോടതിവിധി, ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണ്. ഈ വിധം നിയമത്തെ ദുർബലപ്പെടുത്തുന്നത് പട്ടികജാതി-പട്ടികവർഗ്ഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം റിവ്യൂഹർജി നൽകിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP