Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുണികൊണ്ട് കൈകൾ ബന്ധിപ്പിച്ച് കുമ്മനം രാജശേഖരൻ; അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ

തുണികൊണ്ട് കൈകൾ ബന്ധിപ്പിച്ച് കുമ്മനം രാജശേഖരൻ; അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. തന്റെ ഇരു കൈകളും കെട്ടിയിട്ട ചിത്രങ്ങളാണ് കുമ്മനം ട്വീറ്റ് ചെയ്തിരിക്കുന്നത്. തുണികൊണ്ട് കൈകൾ ബന്ധിപ്പിച്ച മൂന്ന് ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഈ ചിത്രങ്ങൾ വ്യാപകമായി സംഘപരിവാർ അണികൾ പ്രചരിപ്പിക്കുന്നുണ്ട്.

കേരളാ മോഡൽ എന്നു പറഞ്ഞു കൊണ്ടാണ് പ്രതിഷേധം ഉയരുന്നത്. സർക്കാറിനെ വിമർശിക്കുന്ന വാക്കുളും കുമ്മനം ട്വീറ്റ് ചെയ്തിരിക്കുന്നു. ഇന്ന് ബിജെപി വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. അതേസമയം ആദിവാസി യുവാവ് മധുവിനെ മർദിച്ചു കൊന്ന സംഭവത്തിൽ 11 പേർ അറസ്റ്റിലായി. അറസ്റ്റ് എട്ട് പേർക്കതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. കൊലപാതകം, കാട്ടിൽ അതിക്രമിച്ച് കയറി എന്നീ വകുപ്പുകളിലാണ് എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികൾക്ക് എതിരെ ഏഴ് വകുപ്പുകൾ ചുമത്തും. നേരെത്ത തന്നെ പൊലീസ് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ആദിവാസി യുവാവ് മധുവിന്റെ മരണത്തിൽ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് തൃശൂർ റേഞ്ച് ഐജി അജിത് കുമാർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. . മധുവിന്റെ മരണ കാരണം ആന്തിരകരക്തസാവ്രമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നത്.

അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റാണ് മധു കൊലപ്പെട്ടത്. നേരെത്ത സംഭവത്തിൽ മധുവിനെ മർദിച്ചവർക്കതിരെ നേരെത്ത വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. മോഷണ ശ്രമം ആരോപിച്ചാണ് അട്ടപ്പാടി മുക്കാളിയിൽ 27കാരനായ മധുവിനെ നാട്ടുകാർ മർദ്ദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP