Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മെഡിക്കൽ കോഴയുമായി പാർട്ടിക്ക് യാതോരു ബന്ധവുമില്ല; മെഡിക്കൽ കോളജ് അഴിമതി വിവാദത്തിൽ കുമ്മനം രാജശേഖരൻ വിജിലൻസ് ആസ്ഥാനത്തെത്തി മൊഴി നൽകി

മെഡിക്കൽ കോഴയുമായി പാർട്ടിക്ക് യാതോരു ബന്ധവുമില്ല; മെഡിക്കൽ കോളജ് അഴിമതി വിവാദത്തിൽ കുമ്മനം രാജശേഖരൻ വിജിലൻസ് ആസ്ഥാനത്തെത്തി മൊഴി നൽകി

തിരുവനന്തപുരം: മെഡിക്കൽ കോളജ് അഴിമതിക്കേസിൽ കുരുങ്ങിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വിജിലൻസിൽ മൊഴി നൽകി. തിരുവനന്തപുരത്തെ വിജിലൻസ് ഓഫിസിൽ എത്തിയാണ് അദ്ദേഹം മൊഴി നൽകിയത്. തനിക്കറിയാവുന്ന കാര്യങ്ങൾ അന്വേഷണ സംഘത്തോട് പറഞ്ഞെന്ന് കുമ്മനം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

മെഡിക്കൽ കോഴയുമായി പാർട്ടിക്ക് യാതോരു ബന്ധവുമില്ല. പ്രചരിക്കുന്ന ഫോട്ടോസ്റ്റാറ്റ് കോപ്പികളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനുമില്ല. പാർട്ടി കൺവീനറായിരുന്ന ആർ.എസ്. വിനോദിനെ പുറത്താക്കിയത് വ്യക്തിപരമായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്. വി.വി. രാജേഷിനെതിരേ നടപടിയെടുത്തത് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനെന്നും കുമ്മനം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP