Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാദ്ധ്യമം മീഡിയവൺ 'ബെസ്റ്റ് മിനിസ്റ്റർ' പുരസ്‌കാരം മന്ത്രി കുഞ്ഞാലിക്കുട്ടിക്ക്; പരിസ്ഥിതിസൗഹൃദ വികസനത്തെ ജനം അംഗീകരിച്ചെന്ന് മന്ത്രിയും

മാദ്ധ്യമം മീഡിയവൺ 'ബെസ്റ്റ് മിനിസ്റ്റർ' പുരസ്‌കാരം മന്ത്രി കുഞ്ഞാലിക്കുട്ടിക്ക്; പരിസ്ഥിതിസൗഹൃദ വികസനത്തെ ജനം അംഗീകരിച്ചെന്ന് മന്ത്രിയും

തിരുവനന്തപുരം: മാദ്ധ്യമം മീഡിയവൺ 'ബെസ്റ്റ് മിനിസ്റ്റർ' പുരസ്‌കാരം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക്. മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോൾ ചെയർമാനും മുൻ നിയമസഭാ സെക്രട്ടറി ഡോ. എൻ.കെ. ജയകുമാർ, സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ്, മാദ്ധ്യമപ്രവർത്തകൻ എൻ.പി. രാജേന്ദ്രൻ, മീഡിയവൺ ഡയറക്ടർ വയലാർ ഗോപകുമാർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ മികച്ച മന്ത്രിയെ തെരഞ്ഞെടുത്ത്.

മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തി പൊതുജനം രേഖപ്പെടുത്തിയ വോട്ടുകൾകൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഷിബു ബേബിജോൺ, കെ.പി. മോഹനൻ, എം.കെ. മുനീർ എന്നിവരാണ് അവസാനപട്ടികയിൽ ഇടംപിടിച്ച മറ്റ് മൂന്ന് മന്ത്രിമാർ. തിരുവനന്തപുരത്തുനടന്ന പ്രൗഢഗംഭീര ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുരസ്‌കാരം സമ്മാനിച്ചു. മാദ്ധ്യമം മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു.

ജൂറി ചെയർമാൻ ഡോ. ഡി. ബാബുപോൾ ബെസ്റ്റ് മിനിസ്റ്റർ പ്രഖ്യാപനം നടത്തി. പ്രവർത്തനമികവിൽ നാലുപേരും ഒന്നാം സ്ഥാനത്താണെങ്കിലും നിയമസഭാ സാമാജികനും മന്ത്രിയുമെന്ന നിലയിൽ ഏറ്റവും മുതിർന്നയാൾ എന്ന പരിഗണന നൽകിയാണ് കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തതെന്ന് ബാബുപോൾ പറഞ്ഞു. നാലു വർഷം കൊണ്ട് 60,000 ചെറുകിട വ്യവസായസംരംഭങ്ങൾ ആരംഭിക്കാനും വ്യവസായസ്ഥാപനങ്ങളെ ഫലപ്രദമായ ഇടപെടലിലൂടെ പുനരുജ്ജീവിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലയും ഇ ഡിസ്ട്രിക്ടാക്കാനായതായും ബാബുപോൾ ചൂണ്ടിക്കാട്ടി.

സർക്കാറിന്റെ നേട്ടങ്ങൾ കൂട്ടായ മുന്നേറ്റത്തിന്റെ ഫലമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മികച്ച മന്ത്രിയുടെ പുരസ്‌കാരം നേടിയ പി.കെ. കുഞ്ഞാലിക്കുട്ടി കേരളത്തിന്റെ ചരിത്രം തിരുത്തിയ മന്ത്രിയാണ്. കേരളത്തിന് വന്ന നഷ്ടത്തിന് പരിഹാരം കണ്ടയാളുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതിസൗഹൃദ വികസനത്തെ ജനം അംഗീകരിച്ചെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും അവാർഡിനോട് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP