Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അൽപം വൈകിയാലും കരിപ്പൂരിൽ വലിയ വിമാനങ്ങളിറങ്ങും; പോസിറ്റീവായാണ് കാര്യങ്ങൾ നടക്കുന്നത്; സുരക്ഷാപരിശോധന പൂർത്തിയാകും വരെ കാത്തിരിക്കാമെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി

അൽപം വൈകിയാലും കരിപ്പൂരിൽ വലിയ വിമാനങ്ങളിറങ്ങും; പോസിറ്റീവായാണ് കാര്യങ്ങൾ നടക്കുന്നത്; സുരക്ഷാപരിശോധന പൂർത്തിയാകും വരെ കാത്തിരിക്കാമെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി

ജാസിം മൊയ്‌ദീൻ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ അൽപം വൈകിയാണെങ്കിലും വലിയ വിമാനങ്ങൾ ഇറങ്ങുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി മലപ്പുറത്ത് പറഞ്ഞു. അൽപം വൈകിയാലും കാര്യങ്ങൾ നല്ല രീതിയിൽ തന്നെ അവസാനിക്കുമെന്നാണ് കരുതുന്നത്. എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് സുരക്ഷാപരിശോധന ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

നേരത്തെ എയർ ഇന്ത്യ പരിശോധന നടത്താൻ കാലതാമസമെടുക്കുന്നതായിരുന്നു പ്രധാനപ്രശ്നം. അതിപ്പോൾ പരിഹരിച്ചിട്ടുണ്ട്. ഇപ്പോൾ എയർ ഇന്ത്യ സുരക്ഷാപരിശോധന നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഓരോ കമ്പനിക്കും വെവ്വേറെ പരിശോധനകൾ നടത്തേണ്ടതുണ്ട്. ഇതുപൂർത്തിയാകുന്നതോടെ വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേറെ ബുദ്ധിമുട്ടുകളൊന്നുമിപ്പോൾ ഇക്കാര്യത്തിലില്ല. റൺവെയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആശങ്കകളും പരിഹരിച്ചിട്ടുണ്ട്.

താനടക്കം സംസ്ഥാനത്തെ എല്ലാ എംപിമാരും ജനപ്രതിനിധികളും ഇക്കാര്യത്തിന്റെ പിന്നാലെയുണ്ട്. ഇപ്പോൾ പോസിറ്റീവായിട്ടാണ് നടപടികൾ നടക്കുന്നത്. കാര്യങ്ങൾ നല്ല രീതിയിൽ നടക്കുന്നില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യേണ്ടി വരും. വ്യോമയാന കമ്പനികളുടെ സുരക്ഷാ പരിശോധന പൂർത്തിയാകുന്നത് വരെ കാത്തിരിക്കാമെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി മലപ്പുറത്ത് പറഞ്ഞു.

നേരത്തെ ജൂലെ 31ന് മുമ്പായി കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളിറങ്ങുമെന്ന് കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് നടക്കാതെ വന്നതോടെ സോഷ്യൽ മീഡിയയിലടക്കം അദ്ദേഹത്തിന്റെ ആ പ്രസംഗത്തിന്റെ ക്ലിപ്പുകളിട്ട് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. അതേ സമയം സൗദി എയർലൈൻസ് പരിശോധന പൂർത്തിയാക്കുകയും സർവ്വീസ് നടത്താൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതായാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP