Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് വ്യാജമദ്യം കഴിച്ച് രണ്ട് മരണം; 4 പേർ ഗുരുതരാവസ്ഥയിൽ; അപകടകാരണം ആശുപത്രിയിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തിൽ ചേർത്ത് കുടിച്ചതെന്ന് പ്രഥമിക നിഗമനം

കോഴിക്കോട് വ്യാജമദ്യം കഴിച്ച് രണ്ട് മരണം; 4 പേർ ഗുരുതരാവസ്ഥയിൽ; അപകടകാരണം ആശുപത്രിയിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തിൽ ചേർത്ത് കുടിച്ചതെന്ന് പ്രഥമിക നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

കുന്ദമംഗലം: കോഴിക്കോട് മലയമ്മയിൽ വ്യാജമദ്യം കഴിച്ച രണ്ട് പേർ മരിച്ചു. നാല് പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ചാത്തമംഗലം സ്വദേശി ബാലൻ(54), സ്വകാര്യ ആശുപത്രി ജീവനക്കാരനായ സന്ദീപ് (38) എന്നിവരാണ് മരിച്ചത്. മരണപ്പെട്ടവർക്കൊപ്പം മദ്യപിച്ച ചേക്കുട്ടി, ഹരിദാസ്, തൊമ്മൻ, സുരേഷ് എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്.

ചേക്കുട്ടിയുടെ നില ഗുരുതരമാണ്. ആശുപത്രിയിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തിൽ ചേർത്ത് കുടിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. കുന്ദമംഗലത്തിനടുത്ത് മലയമ്മയിൽ വ്യാഴാഴ്ച കിണർ നന്നാക്കുന്നതിനിടെയാണ് ഇവരെല്ലാം ഒരുമിച്ച് മദ്യം കഴിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ബാലൻ ആശുപത്രിയിൽ എത്തുന്നതിന് മുമ്പുതന്നെ മരിച്ചിരുന്നു.

സ്വകാര്യ ആശുപത്രി ജീവനക്കാരനായ സന്ദീപ് കൊണ്ടു വന്ന സ്പിരിറ്റാവാം ഇവർ കുടിച്ചതെന്നാണ് കരുതുന്നത്. രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ പൊലീസ് നടത്തിയ തിരച്ചിലിനിടെയാണ് മറ്റുള്ളവരേയും അവശ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവരെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP