Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിക്കറ്റ് നിരക്ക് പേടിച്ച് ഇതുവരെ ആരും തിരിഞ്ഞു നോക്കാത്ത കെയുആർടിസി എസി ബസുകളിൽ ഇപ്പോൾ ഇടിയോടിടി; വേനൽ ചൂടു കനത്തപ്പോൾ ലോ ഫ്‌ലോർ ബസുകൾക്ക് വമ്പൻ ലാഭം

തിരുവനന്തപുരം : കേരളാ അർബൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് നല്ലകാലം എത്തി. ചൂടത്ത് ജനം വലയുമ്പോൾ ആശ്വാസമാണ് കെയുആർടിസി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ലാഭത്തിലേക്ക് മാറുകയാണ്. കാശ് അധികം കൊടുത്താലും യാത്ര കെയുആർടിസിയുടെ എസി ബസിലേക്ക് മാറ്റുകയാണ് ജനനം.

സംസ്ഥാനത്ത് വേനൽച്ചൂട് അസഹ്യമായതോടെ എ.സി ലോഫേഌർ ബസുകളിൽ തിരക്കേറുന്നു. എ.സി ലോഫേഌറിലെ യാത്ര ചെലവേറിയതാണെങ്കിലും കനത്ത ചൂടിൽ യാത്രക്കാൻ ഇതൊന്നും കാര്യമാക്കിയിട്ടില്ല. ഇതോടെ, പരമാവധി ലോഫേഌർ ബസുകൾ നിരത്തിലിറക്കി ലാഭം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ദീർഘദൂര യാത്രകൾക്കും എ.സി ലോഫേഌർ ബസുകൾ തെരഞ്ഞെടുക്കുന്ന യാത്രക്കാരുടെ എണ്ണം കൂടിയിട്ടുള്ളതായി ജീവനക്കാർ പറയുന്നു.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെ ലോ ഫ്‌ലോർ എസി ബസുണ്ട്. ആദ്യകാലത്ത് ആരും കയറാറില്ലായിരുന്നു. നിരക്ക് തന്നെയായിരുന്നു പ്രശ്‌നം. എന്നാൽ ചൂടു കാലത്ത് സാദാ ബസിൽ കഷ്ടപ്പെട്ട് പോകുന്നതിനേക്കാൾ നല്ലത് എസിയിൽ കാശ് കൂടുതൽ കൊടുത്ത് യാത്ര ചെയ്യുകയെന്നത് ജനം തിരിച്ചറിഞ്ഞു. ഇതുകൊണ്ട് തന്നെയാണ് എല്ലാ ബസിലും യാത്രക്കാർ നിറയുന്നത്. നേരത്തെ പ്രധാന സിറ്റിക്കുള്ളിൽ ഓടിക്കാനായിരുന്നു കെയുആർടിസി ബസുകൾ ഉപയോഗിച്ചത്. എന്നാൽ ജെൻ റം പദ്ധതി പ്രകാരമുള്ള ഈ ബസുകൾ വിലയ ബാധ്യതയായി മാറി.

കെയുആർടിസിയെന്നാണ് പേരെങ്കിലും കെഎസ്ആർടിസിയുടെ നിയന്ത്രണത്തിലാണ് ഈ ബസുകളുടെ യാത്ര. അതുകൊണ്ട് തന്നെ കെഎസ്ആർടിസിക്കും ഗുണകരമാണ് ഈ കളക്ഷൻ വർദ്ധന.

മെയ്‌ ദിനം പ്രമാണിച്ച് നാളെ ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP