Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുതിരാനിലെ രണ്ടാം തുരങ്കവും പണി പൂർത്തിയായി; മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിൽ ഇനി തുരങ്കം ബലപ്പെടുത്തലും റോഡ് നിർമ്മാണവും; ഓഗസ്റ്റ് മുതൽ ഗതാഗതവും തുടങ്ങും

കുതിരാനിലെ രണ്ടാം തുരങ്കവും പണി പൂർത്തിയായി; മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിൽ ഇനി തുരങ്കം ബലപ്പെടുത്തലും റോഡ് നിർമ്മാണവും; ഓഗസ്റ്റ് മുതൽ ഗതാഗതവും തുടങ്ങും

കുതിരാൻ : മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിൽ കുതിരാൻ മലയ്ക്കടിയിൽ പാറ തുരന്നു നിർമ്മിക്കുന്ന രണ്ടാം തുരങ്കപാതയും പൂർത്തിയായി. തുരങ്കത്തിനുള്ളിലെ ബലപ്പെടുത്തലും റോഡ് നിർമ്മാണവുമടക്കമുള്ള ജോലികൾ പൂർത്തിയാക്കി ഓഗസ്റ്റ് മുതൽ വാഹനങ്ങൾ ഓടിത്തുടങ്ങും. കേരളത്തിലെ ആദ്യ തുരങ്കപാതയാണു നിർമ്മാണം പൂർത്തിയാകുന്നത്.

ഇന്നലെ രാത്രി എട്ടു മണിയോടെ നടത്തിയ സ്‌ഫോടനത്തിലാണ് ഇരുവശത്തുനിന്നും തുരന്നെത്തിയ തുരങ്കപാത കൂട്ടിമുട്ടിയത്. ഇതോടെ ഒരു കിലോമീറ്ററോളം ദൂരത്തിൽ റോഡ് കുതിരാൻ മലയ്ക്കു കുറുകെ കടന്നു. ഇരുമ്പുപാലം മുതൽ വഴുക്കുമ്പാറ നരികിടന്നയള വരെയുള്ള 962 മീറ്റർ ദൂരമാണു ഭൂമിക്കടിയിൽകൂടി കുതിരാന്മല തുരന്നു പൂർത്തിയായത്.

മലയുടെ ഇരു ഭാഗത്തുനിന്നും തുരന്നാണു തുരങ്കങ്ങൾ പൂർത്തീകരിച്ചത്. രാത്രിയും പകലുമായി രണ്ടു ഷിഫ്റ്റിൽ 250 തൊഴിലാളികളാണു തുരങ്കനിർമ്മാണം നടത്തിയത്. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ റോക് കാം എന്ന ബൂമർ യന്ത്രം ഉപയോഗിച്ചു 2016 മെയ്‌ 13 മുതലാണു പാറപൊട്ടിക്കൽ തുടങ്ങിയത്.

ആദ്യ തുരങ്കപാത ഫെബ്രുവരി 19നു പൂർത്തിയായിരുന്നു. ഈ തുരങ്കത്തിന്റെ നിലവിലുള്ള തറനിരപ്പിൽനിന്നു മൂന്നു മീറ്റർ കൂടി താഴ്‌ത്തി റോഡ് നിർമ്മിക്കാനുള്ള പണികളും അവസാന ഘട്ടത്തിലാണ്. ഈ ജോലി 900 മീറ്റർ പൂർത്തിയായിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP