Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുതിരാൻ തുരങ്കത്തിലൂടെയുള്ള യാത്ര തുടങ്ങാൻ വൈകും; തുരങ്കത്തിലൂടെയുള്ള റോഡ് നിർമ്മാണം ഈ മാസം തുടങ്ങില്ല; വലതു തുരങ്കത്തിൽ ചാൽ നിർമ്മാണവും മേൽഭാഗം കോൺക്രീറ്റിങും പൂർത്തിയാക്കിയ ശേഷം നിർമ്മാണം തുടങ്ങും

കുതിരാൻ തുരങ്കത്തിലൂടെയുള്ള യാത്ര തുടങ്ങാൻ വൈകും; തുരങ്കത്തിലൂടെയുള്ള റോഡ് നിർമ്മാണം ഈ മാസം തുടങ്ങില്ല;  വലതു തുരങ്കത്തിൽ ചാൽ നിർമ്മാണവും മേൽഭാഗം കോൺക്രീറ്റിങും പൂർത്തിയാക്കിയ ശേഷം നിർമ്മാണം തുടങ്ങും

വടക്കാഞ്ചേരി: കുതിരാൻ തുരങ്കത്തിലൂടെ യാത്ര ചെയ്യാനുള്ള മലയാളികളുടെ മോഹം പൂർത്തിയാകാൻ ഇനിയും സമയമെടുക്കും. തുരങ്കത്തിലൂടെയുള്ള റോഡ് നിർമ്മാണം തുടങ്ങാൻ ഇനിയും വൈകുമെന്നാണ് അറിയുന്നത്. സെപ്റ്റംബർ മാസത്തിൽ തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കുതിരാൻ തുരങ്കത്തിലൂടെയുള്ള റോഡ് നിർമ്മാണം ഈ മാസം തുടങ്ങില്ലെന്നാണ് പുറത്തുവരുന്ന വിവവരം.

വടക്കാഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത വികസനത്തിന്റെ ഭാഗമായാണ് കുതിരാന്മല തുരന്ന് രണ്ട് സമാന്തര തുരങ്കങ്ങൾ നിർമ്മിച്ചിട്ടുള്ളത്. ഇതിൽ ഇരുമ്പുപാലം ഭാഗത്തുനിന്നുള്ള ഇടതുതുരങ്കം റോഡ് നിർമ്മാണം തുടങ്ങാവുന്ന ഘട്ടത്തിലാണ്. വലതു തുരങ്കത്തിലെ ചാൽ നിർമ്മാണവും മേൽഭാഗം കോൺക്രീറ്റിങും പൂർത്തിയാക്കാനുണ്ട്.

തുരങ്കം നിർമ്മിച്ചത് പ്രഗതി എൻജിനീയറിങ് ഗ്രൂപ്പ് എന്ന കരാർ കമ്പനിയാണെങ്കിലും തുരങ്കത്തിലൂടെ റോഡ് നിർമ്മിക്കേണ്ടത് ആറുവരിപ്പാതയുടെ നിർമ്മാണക്കരാർ കമ്പനിയായ കെ.എം.സി.യാണ്. പ്രഗതി ഗ്രൂപ്പ് സമയബന്ധിതമായി തുരങ്ക നിർമ്മാണം പൂർത്തിയാക്കിയെങ്കിലും റോഡുനിർമ്മാണം തുടങ്ങുന്നതിനെക്കുറിച്ച് കെ.എം.സി.ക്ക് വ്യക്തമായ വിശദീകരണം നൽകാനായിട്ടില്ല. ഒക്ടോബറിൽ തുടങ്ങാൻ സാധിച്ചേക്കുമെന്ന് മാത്രമാണ് കെ.എം.സി. കമ്പനി അധികൃതർ പറയുന്നത്. മുമ്പ് ഓഗസ്റ്റ് മാസം അവസാനത്തോടെ ഒരു തുരങ്കത്തിൽ റോഡുനിർമ്മാണം പൂർത്തിയാക്കി വാഹനം കടത്തിവിടുമെന്നായിരുന്നു പ്രഖ്യാപനം.

ഇത് നടപ്പാക്കാൻ സാധിക്കാതായതോടെ സെപ്റ്റംബറിൽ റോഡുനിർമ്മാണം തുടങ്ങുമെന്ന് കെ.എം.സി. കമ്പനി ഉറപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ സെപ്റ്റംബറിലും നിർമ്മാണം തുടങ്ങാനാകില്ലെന്നാണ് കരാർ കമ്പനിതന്നെ ഇപ്പോൾ അറിയിച്ചിട്ടുള്ളത്. കരാർ കമ്പനിയുടെ ശേഷിക്കുറവുകൊണ്ടുണ്ടായിട്ടുള്ള വിവിധ പ്രശ്നങ്ങളെത്തുടർന്ന് ആറുവരിപ്പാതാ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്ന സ്ഥിതി ഇപ്പോഴും തുടരുകയാണ്. റോഡിലെ കുഴിയടയ്ക്കൽ പോലും കണ്ണിൽ പൊടിയിടുന്ന വിധത്തിലാണ് നടത്തുന്നത്.

സാമ്പത്തിക പ്രതിസന്ധി, തൊഴിലാളികൾ കൂട്ടത്തോടെ രാജിവെച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ, മണ്ണ് കിട്ടാനില്ലാത്ത അവസ്ഥ തുടങ്ങിയവയാണ് കെ.എം.സി. നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. കരാർ കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചകൾ ആവർത്തിക്കുമ്പോഴും ദേശീയപാതാ അഥോറിറ്റിയുടെയോ സർക്കാരിന്റെയോ ഭാഗത്തുനിന്ന് ഗൗരവമായ ഇടപെടലുകളുണ്ടായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP