Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരട്ടക്കുഴൽ തുരങ്ക പാതയിൽ ഒരെണ്ണം ഇന്ന് കൂട്ടിമുട്ടും; കേരളത്തിലെ ആദ്യ തുരങ്കപാതയായി കുതിരാൻ മാറുമ്പോൾ

ഇരട്ടക്കുഴൽ തുരങ്ക പാതയിൽ ഒരെണ്ണം ഇന്ന് കൂട്ടിമുട്ടും; കേരളത്തിലെ ആദ്യ തുരങ്കപാതയായി കുതിരാൻ മാറുമ്പോൾ

തൃശൂർ: കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്ക പാതയിൽ ഒരെണ്ണം ഇന്ന് കൂട്ടിമുട്ടും. കേരളത്തിലെ ആദ്യ തുരങ്കപാതയായി കുതിരാൻ ഇതോടെ മാറും. ഇരുവശത്തു നിന്നും ഒരേസമയം രാപ്പകലില്ലാതെ പ്രവൃത്തി നടത്തിയാണ് തുരങ്കം യാഥാർത്ഥ്യമാക്കുന്നത്. തുരങ്കപാതകൾ യാഥാർത്ഥ്യമാവുമ്പോൾ കുതിരാനിലെ ഗതാഗതക്കുരുക്ക് ഓർമ്മയാകും. നിരവധി പ്രവൃത്തികൾ ഇനിയും ബാക്കിയുണ്ട്.

തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചത് 2016 മേയിലാണ്. 28 കിലോമീറ്ററുള്ള മണ്ണുത്തി വടക്കഞ്ചേരി ആറുവരിപ്പാത കുതിരാൻ തുരങ്കത്തിലൂടെ കടന്നുപോകുമ്പോഴും ഓരോ തുരങ്കത്തിലും മൂന്നുവരി വാഹനങ്ങൾക്ക് കടന്നുപോകാനാകും. വിദേശ നിർമ്മിത ബൂമറുകൾ ഉപയോഗിച്ച് തുരന്നും വെടിമരുന്ന് നിറച്ച് പാറ തകർത്തുമായിരുന്നു തുരങ്ക നിർമ്മാണം.

ഇതിനിടെ സമീപവാസികളുടെ പരാതിമൂലം ഏറെ ദിനങ്ങൾ തുരങ്ക നിർമ്മാണം നിറുത്തിവക്കേണ്ടി വന്നു. രണ്ടാം തുരങ്കപാതയുടെ നിർമ്മാണം തുടരുകയാണ്. പൂർത്തിയാകാറായ തുരങ്കത്തിന് 20 മീറ്റർ അകലത്തിലാണ് രണ്ടാം തുരങ്കം. ഇരു തുരങ്കങ്ങളെയും കൂട്ടിമുട്ടിച്ച് സമാന്തരമായ 2 തുരങ്കപാതകൾ വേറെയും ഒരുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP