Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; സങ്കടം സഹിക്കവയ്യാതെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി അമ്മയുടെ ആത്മഹത്യാ ശ്രമം; കൂത്തുപറമ്പിനെ കരയിച്ച സംഭവം ഇങ്ങനെ

പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; സങ്കടം സഹിക്കവയ്യാതെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി അമ്മയുടെ ആത്മഹത്യാ ശ്രമം; കൂത്തുപറമ്പിനെ കരയിച്ച സംഭവം ഇങ്ങനെ

കൂത്തുപറമ്പ്: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ച വിവരമറിഞ്ഞ അമ്മ ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാട്യം ഓട്ടച്ചിമാക്കൂലിനു സമീപം മാടത്തിൽ പൂക്കോട് എൽപി സ്‌കൂളിന് സമീപത്തെ അശ്വതിയിൽ പരേതനായ ബാലന്റെ മകൻ മനോജ് കുമാർ (45) ആണു പനി ബാധിച്ച് മരിച്ചത്.

കൊട്ടയോടി ടൗണിൽ ഹാർഡ്വെയർ ഷോപ്പ് നടത്തിവന്ന മനോജ് മൂന്നു മാസത്തോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു മരണം. വിവരമറിഞ്ഞ അമ്മ നളിനി (68)യാണ് ഇന്നലെ രാവിലെ ഒൻപതോടെ കുളിമുറിയിൽ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.

ഗുരുതരമായി പൊള്ളലേറ്റ നളിനിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനോജ് കുമാറിന്റെ മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യ: ശിഖ. മകൻ: നിധിൻ മനോജ്. മൊകേരി ഈസ്റ്റ് എൽപി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരി: മിനി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP