Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുട്ടനാട്ടിലെ പക്ഷിപ്പനി മാരകമല്ലെന്ന് സർക്കാർ; പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; കൊന്നൊടുക്കുന്ന താറാവുകളിൽ രണ്ട് മാസത്തിൽ താഴെയുള്ളവയ്ക്ക് 100 രൂപ വീതവും അതിനു മുകളിൽ പ്രായമുള്ള താറാവുകൾക്ക് 200 രൂപയും നഷ്ടപരിഹാരം നൽകും

കുട്ടനാട്ടിലെ പക്ഷിപ്പനി മാരകമല്ലെന്ന് സർക്കാർ; പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; കൊന്നൊടുക്കുന്ന താറാവുകളിൽ രണ്ട് മാസത്തിൽ താഴെയുള്ളവയ്ക്ക് 100 രൂപ വീതവും അതിനു മുകളിൽ പ്രായമുള്ള താറാവുകൾക്ക് 200 രൂപയും നഷ്ടപരിഹാരം നൽകും

തിരുവനന്തപുരം: കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും പക്ഷിപ്പനിക്ക് ഇടയാക്കിയ വൈറസുകൾ മാരകസ്വഭാവമുള്ളതല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ഇത് മനുഷ്യനിലേക്ക് പെട്ടെന്ന് പടരുന്നതുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ 1500ൽ താഴെ താറാവുകളെ മാത്രമേ കൊല്ലേണ്ടി വന്നിട്ടുള്ളുവെന്നും കഴിഞ്ഞ തവണ ഏകദേശം രണ്ട് ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

പക്ഷിപ്പനി തടയാൻ സർക്കാർ ആവശ്യമായ മുൻകരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നും ദ്രുതകർമ്മ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കുട്ടനാട് മേഖലയിൽ പത്ത് ദിവസത്തേക്ക് താറാവ് വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് സബ്മിഷനായി ഇക്കാര്യം ഉന്നയിച്ചപ്പോൾ മറുപടി പറയുകയായിരുന്നു മന്ത്രി.

അതേസമയം മുൻകരുതൽ നടപടികൾ എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു. പക്ഷിപ്പനിയുടെ പ്രാരംഭലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ തന്നെ മുൻകരുതൽ നടപടികൾ എടുക്കണമായിരുന്നെന്ന് പ്രതിപക്ഷം പറഞ്ഞു.

നഷ്ടപരിഹാര തുക വർധിപ്പിക്കണം, ശാസ്ത്രീയ പരിശോധനയ്ക്കുള്ള സംവിധാനം സംസ്ഥാനത്ത് തന്നെ ഒരുക്കണം എന്നീ ആവശ്യങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. ഈ ആവശ്യങ്ങളോട് സർക്കാരും അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത്.

കൊന്നൊടുക്കുന്ന താറാവുകളിൽ രണ്ട് മാസത്തിൽ താഴെയുള്ളവയ്ക്ക് 100 രൂപ വീതവും അതിനു മുകളിൽ പ്രായമുള്ള താറാവുകൾക്ക് 200 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു. മുട്ടകൾ നശിപ്പിക്കപ്പെടുമ്പോൾ ഒരു മുട്ടയ്ക്ക് അഞ്ച് രൂപ നിരക്കിലും നഷ്ടപരിഹാരം നല്കും.

സംസ്ഥാനത്ത് പക്ഷിപ്പനി കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ സംവിധാനം ഉടൻ തന്നെ ആരംഭിക്കുന്നതിനുള്ള ശ്രമം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP