Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മകൻ അമേരിക്കയിൽ; മറ്റു മക്കൾ ഉന്നത നിലയിൽ; എന്നിട്ടും 90-ാം വയസ്സിൽ കുവൈറ്റ് അച്ചായന് ഉറക്കം കടത്തിണ്ണയിൽ; സ്വത്തുക്കൾ എഴുതി മാറ്റി മക്കൾ പുറത്താക്കിയെന്ന് ആരോപിച്ച് വയോധികൻ

ഒരു മകൻ അമേരിക്കയിൽ; മറ്റു മക്കൾ ഉന്നത നിലയിൽ; എന്നിട്ടും 90-ാം വയസ്സിൽ കുവൈറ്റ് അച്ചായന് ഉറക്കം കടത്തിണ്ണയിൽ; സ്വത്തുക്കൾ എഴുതി മാറ്റി മക്കൾ പുറത്താക്കിയെന്ന് ആരോപിച്ച് വയോധികൻ

പത്തനാപുരം: മക്കളെ നല്ല നിലയ്ക്ക് എത്തിച്ച അച്ഛനാണ് കുവൈറ്റ് അച്ചായൻ എന്ന ജോൺ ശാമുവേൽ. മണ്ണിൽ പൊന്ന് വിളയിച്ച് ലക്ഷങ്ങളുണ്ടാക്കിയ അച്ചായന്റെ കഥ നാട്ടുകാർക്കും അറിയാം. പക്ഷേ ഈ അച്ഛന് ഇന്ന് കടത്തിണ്ണയാണഅ ആശ്വാസം. സമ്പന്നരായ മക്കൾ സ്വത്ത് എഴുതി വാങ്ങി തെരുവിൽ ഉപേക്ഷിച്ച വയോധികന് രാത്രി തലചായ്ക്കാൻ ആശ്രയം കടത്തിണ്ണ മാത്രമാണ് ഇന്ന്.

രണ്ടുവർഷം മുമ്പ് ഭാര്യ മറിയാമ്മ മരിച്ചതോടെയാണ് മക്കളും മരുമക്കളും ചേർന്ന് തന്നെ ഒഴിവാക്കാൻ തുടങ്ങിയതെന്ന് ജോൺ ശാമുവേൽ പറയുന്നു. വീട്ടിൽനിന്ന് പുറത്താക്കിയതോടെ കുറച്ച് ദിവസമായി പത്തനാപുരത്തെ കടത്തിണ്ണകളിലാണ് അന്തിയുറക്കം. ആരെങ്കിലും അറിഞ്ഞു ഭക്ഷണം നൽകിയാൽ വാങ്ങി കഴിക്കും. പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ഇദ്ദേഹം പറയുന്നു.

മാങ്കോട് തൈവടക്കേതിൽ വീട്ടിൽ കുവൈത്ത് അച്ചായന്റെ ദുരിത കഥ മക്കൾക്ക് സ്വത്ത് എഴുതി നൽകുന്ന മാതാപിതാക്കൾക്കുള്ള പാഠമാണ്. ഇരുപത്തിമൂന്നാമത്തെ വയസിൽ എലിയറയ്ക്കലിൽ നിന്നും മാങ്കോട് എന്ന വനമേഖലയിലേക്കെത്തുമ്പോൾ മണ്ണിൽ പണിയെടുക്കാനുള്ള കരുത്തും മനസും മാത്രമായിരുന്നു കൈമുതൽ.

ഭാര്യ മറിയാമ്മയ്‌ക്കൊപ്പം മണ്ണിൽ പൊന്ന് വിളയിച്ച് ജീവിതം കരുപ്പിടിപ്പിച്ചു. നാല് മക്കളും ജനിച്ചു. തങ്ങൾക്ക് ലഭിക്കാതിരുന്ന വിദ്യാഭ്യാസം അവർക്ക് കുവൈറ്റ് അച്ചായൻ ഉറപ്പാക്കി.

ഉന്നത വിദ്യാഭ്യാസം നേടിയ മക്കൾ അമേരിക്കയിലുൾപ്പെടെ ഉയർന്ന നിലയിൽ ജീവിക്കുന്നു. ഇതിനിടയിൽ പിതാവിന്റെ ഉടമസ്ഥതയിലുള്ള വസ്തുവും വീടും മക്കൾ എഴുതിവാങ്ങി. ഇതോടെയാണ് പരാതിയുമായി എത്തിയത്.

ശിഷ്ടകാലം മക്കളോടൊപ്പം ജീവിക്കണമെന്നാണ് ആഗ്രഹം. എന്നാൽ പൊലീസിൽ പരാതി നൽകിയതിനാൽ അതിനും സാധ്യതയില്ലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP