Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ വി തോമസും പി ചിദംബരവും ഗണേഷ്‌കുമാറും കലാഭവൻ മണിയും ശാരീരികമായി ഉപയോഗിച്ചു; തോമസിനെ കണ്ടത് ഓഫീസിൽ വച്ച്; ഗണേഷ്‌കുമാറിനെ ഹോംസ്‌റ്റേയിൽ വച്ച്: ബ്ലാക്ക്‌മെയിൽ കേസ് പ്രതി രുക്‌സാനയുടെ വിവാദ മൊഴി പുറത്ത്

കെ വി തോമസും പി ചിദംബരവും ഗണേഷ്‌കുമാറും കലാഭവൻ മണിയും ശാരീരികമായി ഉപയോഗിച്ചു; തോമസിനെ കണ്ടത് ഓഫീസിൽ വച്ച്; ഗണേഷ്‌കുമാറിനെ ഹോംസ്‌റ്റേയിൽ വച്ച്: ബ്ലാക്ക്‌മെയിൽ കേസ് പ്രതി രുക്‌സാനയുടെ വിവാദ മൊഴി പുറത്ത്

യു ഡി എഫ് സർക്കാരിന്റെ നിലനില്പിനെത്തന്നെ ബാധിക്കുന്ന വെളിപ്പെടുത്തലുമായി ബ്ലാക്ക്‌മെയിൽ കേസിലെ പ്രധാനപ്രതിളിലൊന്നായ റുക്‌സാന രംഗത്ത്. മുൻകേന്ദ്രമന്ത്രിയും എം പിയുമായ കെ വി തോമസ്, മുൻ മന്ത്രിയായിരുന്ന എം എൽ എയുമായ കെ ബി ഗണേഷ് കുമാർ, കേന്ദ്രമന്ത്രിയായിരുന്ന പി ചിദംബരം, എറണാകുളത്തെ കോൺഗ്രസ് നേതാവ് ലിനോ ജേക്കബ്, ഡി വൈ എസ് പി ആയിരുന്ന തോമസ്, സിനിമാ നടൻ കലാഭവൻ മണി തുടങ്ങിയ പ്രമുഖരുടെ പേരാണ് റുക്‌സാന വെളിപ്പെടുത്തിയിരുക്കുന്നത്. റുക്‌സാനയുടെ സംഭാഷണം അടങ്ങിയ ടേപ്പാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. എന്നാൽ പാർലമെന്റിൽ മത്സരിച്ച യുവ നേതാവിന്റെയും ബിസിനസ് പ്രമുഖന്റെയും പേര് പുറത്ത് പറയുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോൾ പുറത്ത് വന്ന ടേപ്പിൽ അവരെക്കുറിച്ച് സൂചനയില്ല.

ബ്ലാക്ക്‌മെയിൽ കേസിൽ പ്രതി എന്ന നിലയിൽ രുക്‌സാനയുടെ വെളിപ്പെടുത്തലുകൾക്ക് വിശ്വാസ്യത കുറവാണെങ്കിലും ഇത് വൻ ഭൂകമ്പം തന്നെ സൃഷ്ടിക്കുമെന്നാണ് സൂചന. നാല് വർഷം മുമ്പാണ് കെ വി തോമസുമായി ബന്ധപ്പെട്ടതെന്നും അന്ന് മന്ത്രി ആയിരുന്നുവോ എന്ന് ഓർമ്മയില്ലെന്നും രുക്‌സാന പറയുന്നു. കെ വി തോമസിന്റെ എറണാകുളത്തെ ഓഫീസിൽ വച്ചായിരുന്നു ബന്ധപ്പെട്ടതെന്നും രുക്‌സാന പറയുന്നുണ്ട്. കെവി തോമസിനെ കാണാൻ പോയത് ജോലി അന്വേഷിച്ചായിരുന്നു. എറണാകുളത്തെ ഹോംസ്‌റ്റേയിൽ വച്ചാണ് ഗണേഷ്‌കുമാറുമായി ബന്ധപ്പെട്ടാണെന്ന് പറയുന്ന രുക്‌സാന റീന എന്ന ഒരു യുവതി മുഖേനെയാണ് ഡൽഹിയിൽ എത്തിയാണ് പി ചിദംബരവുമായി ബന്ധം സ്ഥാപിച്ചതെന്നും പറയുന്നുണ്ട്. ചിദംബരത്തിന്റെ അടുത്ത് പോയത് തോമസ് സാർ പരിചയപ്പെടുത്തിയ റീന എന്നയാളുവഴിയാണ് എന്നു റുക്‌സാനയുടെ മൊഴിയുണ്ട്. ഗണേഷ്‌കുമാറിനെ പ്രദീപ് എന്നു പറഞ്ഞ ആളാണ് പരിചയപ്പെടുത്തിയത്. 

80 ലക്ഷം രൂപ കടം വന്നപ്പോഴാണ് തട്ടിപ്പിന് ഇറങ്ങിയതെന്നും അനേകം പേരിൽ നിന്നും കടം വാങ്ങിയ ശേഷം ബ്ലാങ്ക് ചെക്ക് കൊടുത്തിരുന്നുവെന്നും റുക്‌സാന വെളിപ്പെടുത്തിയിട്ടുണ്ട്. നിവൃത്തിയില്ലാതെ കഴിയുമ്പോൾ ചിലർ തന്നെ കുരിക്കിൽ പെടുത്തിയതാണെന്നും റുക്‌സാന പറയുന്നുണ്ട്. ബിന്ദ്യയാണ് ഇടപാടുകാരുടെ വീഡിയോ എടുക്കാൻ പ്രേരിപ്പിച്ചത് എന്നും രുക്‌സാന പറഞ്ഞു. തോമസ് എന്നൊരാളുമായി രുക്‌സാന ബന്ധത്തിലേർപ്പെടുന്ന വീഡിയോ കൈവശം ഉണ്ടെന്നു പ്രജീഷ് എന്നയാൾ പറഞ്ഞതുകൊണ്ടാണ് ബ്ലാക്ക്‌മെയിലിങ്ങിന് ഇറങ്ങിയതെന്നും സജി എന്നയാളുടെ വീഡിയോ ആണ് ആദ്യം എടുത്തതെന്നും രുക്‌സാന പറയുന്നുണ്ട്. ബിന്ദ്യ പേടിപ്പിച്ചതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. ബിന്ദ്യയുടെ അമ്മയുടെ അക്കൗണ്ടിലാണ് സജി പണം ആദ്യം നല്കിയത്. 25,000 രൂപ ആയിരുന്നു സജി നല്കിയത്. പിന്നീട് ഹസ്ബൻഡ് ഗൾഫിൽ നിന്ന് വന്ന ഒരു മാസം ബന്ധം ഇല്ലായിരുന്നു. ഹസ്ബൻഡ് ഗൾഫിലേക്ക് തിരിച്ച് പോയ ശേഷമാണ് പിന്നീട് വീണ്ടും ബിന്ദ്യയുടെ നിർബന്ധപ്രകാരം രംഗത്ത് ഇറങ്ങിയത്.

ഹസ്‌ബൻഡ് ഗൾഫിലേക്ക് പോകാൻ തനിക്ക് വിസ ശരിയാക്കിയ സമയത്തായിരുന്നു വീണ്ടും ബിന്ദ്യ ഭീഷണിയുമായി എത്തിയതെന്നും രുക്‌സാന പറയുന്നു. ബിന്ദ്യയും അമ്മയും സഹോദരനും വീട്ടിൽ താൻ ഗൾഫിന് പോകുവാണോ എന്നറിയാൻ എത്തി. തുടർന്ന് താൻ ഗൾഫിലേക്ക് പോകാനുള്ള ശ്രമം ഉപേക്ഷിച്ചു. ബിന്ദ്യ നിർബന്ധിച്ചതുകൊണ്ടാണ് പരാതി കൊടുത്തത്. ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും സജിയെ വിളിക്കാൻ ബിന്ദ്യ തന്നെ ചുമതലപ്പെടുത്തി. വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി കൊടുത്തശേഷം സജിയെ വിളിച്ചപ്പോൾ അയാൾ കരയുകയായിരുന്നു. ജയചന്ദ്രനെ ബിന്ദ്യ വഴിയാണ് പരിചയപ്പെട്ടത്. ജയചന്ദ്രൻ ആരെയും പരിചയപ്പെടുത്തിതന്നിട്ടില്ല. അഡ്വർടൈസ്‌മെന്റ് കമ്പനി, സിനിമ നിർമ്മാണം വി എസ് അച്യുതാനന്ദന്റെ വളർത്തു മകൻ എന്നൊക്കെ പറഞ്ഞാണ് ജയചന്ദ്രൻ പിരചയപ്പെട്ടത്.

ബിന്ദ്യയും ജയചന്ദ്രനും പിന്നീട് വഴക്കായിരുന്നു. വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതിയുമായി ബന്ധപ്പെട്ട് ജയചന്ദ്രൻ പണം ചോദിച്ചതാണ് പ്രശ്‌നം എന്നാണ് മനസ്സിലാക്കിയത്. മന്ത്രിമാരുടെ കൂടെ നടക്കുന്നത് അവർക്ക് പണം കൊടുക്കുന്നത് കൊണ്ടാണ് എന്നും അതുകൊണ്ട് പണം വേണം എന്നും ജയചന്ദ്ൻ ആവശ്യപ്പെട്ടിരുന്നു. ബിന്ദ്യയുടെ കാമുകന് വേറെ സ്ത്രീകളുമായും ബന്ധം ഉണ്ടോ എന്നറിയാൻ ആളെ ഏർപ്പെടുത്തിയതും ജയചന്ദ്രനാണ്. 15000 രൂപ മുടക്കിയാണ് ഇത് ചെയ്തത്. ബിന്ദ്യയ്ക്ക് 50 ലക്ഷം എഫ്ഡി ഉണ്ടെന്നും മറ്റും ജയചന്ദ്രൻ പറഞ്ഞിരുന്നു. ഷിയാസിന്റെ ഫാക്ടറിയിൽ പോയിട്ടുണ്ട്. ശാരീരിക ബന്ധം ഉണ്ടായിരുന്നില്ല. ഷിയാസിന്റെ പേരിൽ പക്ഷേ, കേസ് കൊടുത്തിരുന്നു. മൂന്നു ലക്ഷം രൂപ വാങ്ങി ബിന്ദ്യയുടെ സഹോദരന്റെ കയ്യിൽ കൊടുത്ത് വിട്ടു.

26 മിനിട്ട് നീളമുള്ള വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ഈ വിവരങ്ങൾ ആരോടാണ് പറഞ്ഞത് എന്നു വ്യക്തമല്ല. ചോദ്യകർത്താവിന്റെ വിവരങ്ങളും ഇല്ല. പൊലീസിന് നൽകിയ മൊഴിയാണോ ഏതെങ്കിലും മാദ്ധ്യമ പ്രവർത്തകർക്ക് നൽകിയ മൊഴിയാണോ എന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ട്. ഈ വീഡിയോയുടെ വിശ്വാസ്യതയും വരും ദിവസങ്ങളിലേ വ്യക്തമാകൂ. പ്രമാദമായ ഒരു കേസിൽ പ്രതിചേർക്കപ്പെട്ട വ്യക്തി എന്ന നിലയിൽ രുക്‌സാനയുടെ വെളിപ്പെടുത്തലുകൾ സംശയത്തോടെയാണ് പലരും കരുതുന്നത്. ഇത് വെളിയിൽ വിട്ട മാദ്ധ്യമ ധാർമ്മികതയേയും നിരവധിപേർ ചോദ്യം ചെയ്യുന്നുണ്ട്. ടേപ്പ് വെളിയിൽ വിടുമെന്ന് മംഗളം മുൻകൂട്ടി പ്രഖ്യാപിച്ചതും ടേപ്പിലുൾപ്പെട്ട പേരുകളെക്കുറിച്ച് സൂചന നൽകിയതും എന്നാൽ സൂചനകളിൽ പ്രകടമായിരുന്ന പല വ്യക്തികളും ഒഴിവായതും ദുരൂഹത വർദ്ധിപ്പിക്കുന്നു. മംഗളം വെളിയിൽ വിട്ട ടേപ്പിനെ ആധാരമാക്കി വാർത്ത പ്രസിദ്ധീകരിക്കുക മാത്രമാണ് മറുനാടൻ മലയാളി ചെയ്തിരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥയെക്കുറിച്ചോ ടേപ്പിന്റെ വിശ്വാസ്യതയെക്കുറിച്ചോ യാതൊരു ഉറപ്പും മറുനാടൻ മലയാളിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP