Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായ ലാബ് ടെക്‌നീഷ്യൻ കുവൈത്തിലെ ലഹരിമരുന്ന് കടത്തു ശൃംഖലയിലെ കണ്ണിയെന്ന് സൂചന; സിനി ആന്റണി തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത് ടാക്‌സി വിളിച്ച്

മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായ ലാബ് ടെക്‌നീഷ്യൻ കുവൈത്തിലെ ലഹരിമരുന്ന് കടത്തു ശൃംഖലയിലെ കണ്ണിയെന്ന് സൂചന; സിനി ആന്റണി തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത് ടാക്‌സി വിളിച്ച്

തിരുവനന്തപുരം: ഇന്നലെ നാല് കോടി വിലവരുന്ന ഹെറോയിനുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ യുവതി കുവൈത്തിലെ ലഹരിമരുന്ന് കടത്തു സൃംഖലയിലെ കണ്ണിയാണെന്ന് സൂചന. കുവൈത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെയാണ് തൃശൂർ കൊറ്റനല്ലൂർ കുന്നുമ്മൽ കോളനി പാത്രക്കടവിൽ വീട്ടിൽ സിനി ആന്റണിയെ(40)യാണു നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്. ട്രോളി ബാഗിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഒരു കിലോ ഹെറോയിൻ കണ്ടെത്തിയത്.

ഏഴ് വർഷമായി കുവൈത്തിൽ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയാണ് സിനി. ലഹരിമരുന്ന് കടത്ത് സൃംഖലയിലെ കുവൈത്തിലെ കണ്ണിയുമായി ബന്ധുണ്ടെന്നാണ് കരുതുന്നത്. ഇവർ പറയുന്ന ആളിൽ നിന്നു ഹെറോയിൻ വാങ്ങി കുവൈത്തിലെത്തിക്കു കയായിരുന്നു സിനിയുടെ ദൗത്യമെന്നാണ് വിലയിരുത്തൽ. നാട്ടിൽ നിന്നും കുവൈത്തിലേക്ക് തിരികെ പോകാനായി തിരുവനന്തപുരം വിമാനത്താവളം തിരഞ്ഞെടുത്തതും വിമാനത്താവളത്തിലേക്ക് ഒറ്റക്കെത്തിയതുമാണ് ഇവരെ സംശയിക്കാൻ ഇട നൽകിയത്. തൃശ്ശൂരിൽ നിന്നും വ്യാഴാഴ്ച രാത്രി ടാക്‌സി കാറിലാണ് ഇവർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. നെടുമ്പാശേരിയിൽ നിന്നു കുവൈത്തിലേക്കു ടിക്കറ്റ് ലഭിക്കാഞ്ഞതിനാലാണു തിരുവനന്തപുരത്തെത്തിയതെന്നാണു സിനി അധികൃതരോടു പറഞ്ഞത്.

അഞ്ചാം തീയതി യാത്രയ്ക്കുള്ള ടിക്കറ്റാണു സിനിയുടെ പക്കലുണ്ടായിരുന്നത്. ഇതു മാറ്റി ഇന്നലെയുള്ള വിമാനത്തിൽ ടിക്കറ്റ് വാങ്ങാനായി ശ്രമിക്കുന്നതിനിടെ അധികൃതർക്കു സംശയം തോന്നി. തുടർന്ന് ഇവരുടെ പക്കലുണ്ടായിരുന്ന ബാഗ് പരിശോധിച്ചു. ട്രോളി ബാഗിന്റെ കീഴ്ഭാഗത്തു രഹസ്യ അറയിൽ പേപ്പർ കൊണ്ടു പൊതിഞ്ഞ നിലയിലായിരുന്നു ഹെറോയിൻ. ലഹരിമരുന്നു കണ്ടുപിടിക്കുന്ന ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണു പിടിച്ചെടുത്ത വസ്തു ഹെറോയിൻ തന്നെയാണെന്ന് ഉറപ്പിച്ചത്.

ഏഴു വർഷമായി കുവൈത്തിൽ ലാബ് ടെക്‌നീഷനായി ജോലി ചെയ്യുന്ന സിനി ഡിസംബർ 23നാണ് അവധിക്കു നാട്ടിലെത്തിയത്. വിവാഹമോചിതയായ സിനിയും കുടുംബവും 18 വർഷം മുൻപു വടക്കൻ പറവൂരിൽ നിന്നു വന്നു കൊറ്റനല്ലൂരിൽ താമസമാക്കിയതാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേതെന്നാണ് അയൽവാസികൾ പറയുന്നത്. രണ്ടു പെൺകുട്ടികളാണു സിനിക്കുള്ളത്. ഒരാൾ ബിഎസ്‌സി നഴ്‌സിങ്ങിനും രണ്ടാമത്തെയാൾ +2വിനും പഠിക്കുന്നു. ഇവരെ കൂടാതെ അമ്മയും സഹോദരനുമാണു വീട്ടിലുള്ളത്. സഹോദരൻ കൽപ്പണിക്കാരനാണ്.

12 വർഷമായി കുവൈത്തിലാണു സിനി. നാട്ടുകാരുമായി ഈ കുടുംബം അധികം ബന്ധം പുലർത്താറുണ്ടായിരുന്നില്ല. അറസ്റ്റിലായ സിനിയെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 19 വരെ റിമാൻഡ് ചെയ്തു. കൂടുതൽ പരിശോധനകൾക്കായി ഹെറോയിൻ സാംപിൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP