Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദ്യപിച്ചു കാറോടിച്ച കേസിൽ ചോദ്യം ചെയ്ത പൊലീസുകാരനെ കാറിടിച്ച് കൊല്ലാൻ യുവതിയുടെ ശ്രമം; ഒല്ലൂർ ടാക്‌സി സ്റ്റാൻഡിൽ പൊലീസ് പിടികൂടിയത്‌ മൂവാറ്റുപുഴക്കാരിയെ

മദ്യപിച്ചു കാറോടിച്ച കേസിൽ ചോദ്യം ചെയ്ത പൊലീസുകാരനെ കാറിടിച്ച് കൊല്ലാൻ യുവതിയുടെ ശ്രമം; ഒല്ലൂർ ടാക്‌സി സ്റ്റാൻഡിൽ പൊലീസ് പിടികൂടിയത്‌ മൂവാറ്റുപുഴക്കാരിയെ

ഒല്ലൂർ: മദ്യപിച്ചു കാറോടിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത പൊലീസുകാരനെ അപായപ്പെടുത്താൻ ശ്രമം. നടന്നു പോകുകയായിരുന്ന പൊലീസുകാരനെ പിറകിലൂടെയെത്തി കാർ ഇടിച്ച് കൊല്ലാനായിരുന്നു ശ്രമം. ഇതുമായി ബന്ധപ്പെട്ട കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടനെല്ലൂർ ഭവന നിർമ്മാണ ബോർഡിന്റെ ഫ്‌ലാറ്റിൽ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശി കുന്നക്കൽ മേക്കടം എടപ്പതോട്ടത്തിൽ റീന മത്തായിയാണ് പിടിയിലായത്. മദ്യപിച്ചു കാറോടിച്ച കേസുമായി ബന്ധപ്പെട്ട് ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ അജുവിന്റെ നേതൃത്വത്തിൽ ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധംമൂലമാണു കാർ ഇടിപ്പിക്കാൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. നാലിനു രാത്രി എട്ടിനു പൊലീസ് സ്റ്റേഷനു മുൻവശത്തുകൂടി നടന്നു പോകുമ്പോഴാണു റീന പിറകിലൂടെ കാറുമായെത്തി ഇടിപ്പിക്കാൻ ശ്രമിച്ചത്.

പെട്ടെന്നു ചാടി മാറിയതിനാൽ അജു രക്ഷപ്പെടുകയായിരുന്നു. പിന്നീടു കാറുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒല്ലൂർ ടാക്‌സി സ്റ്റാൻഡിൽവച്ചു നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഒല്ലൂർ എസ്‌ഐ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിലാണു യുവതിയെ അറസ്റ്റ് ചെയ്തത്. ഈ സംഭവം നടക്കുമ്പോഴും യുവതി മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP