Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാലു പ്രസാദ് യാദവിന് വീണ്ടും തടവ് ശിക്ഷ; ഏഴ് വർഷം തടവും 30 ലക്ഷം രൂപ പിഴയും ലാലു ഒടുക്കണം; ബിഹാർ മുന്മുഖ്യമന്ത്രിക്ക് ലഭിച്ചത് കേസുകളിൽ ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന ശിക്ഷ; ഇനി പരിഗണനയിൽ രണ്ട് കേസുകൾ കൂടെ

ലാലു പ്രസാദ് യാദവിന് വീണ്ടും തടവ് ശിക്ഷ; ഏഴ് വർഷം തടവും 30 ലക്ഷം രൂപ പിഴയും ലാലു ഒടുക്കണം; ബിഹാർ മുന്മുഖ്യമന്ത്രിക്ക് ലഭിച്ചത് കേസുകളിൽ ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന ശിക്ഷ; ഇനി പരിഗണനയിൽ രണ്ട് കേസുകൾ കൂടെ

റാഞ്ചി: കാലിത്തീറ്റകുഭകോണത്തിലെ നാലാം കേസിൽ ലാലു പ്രസാദ് യാദവിന് വീണ്ടും തടവ് ശിക്ഷ. ഏഴുവർഷം തടവും 30 ലക്ഷം രൂപ പിഴയുമാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചത്. കേസുകളിൽ ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന ശിക്ഷയാണ് ലാലുവിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

കേസിൽ ലാലു പ്രസാദ് യാദവ് അടക്കം 16 പേർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ബിഹാർ മുഖ്യമന്ത്രിയായിരിക്കെ 1990-97 കാലയളവിൽ കാലിത്തീറ്റ കുംഭകോണത്തിൽ 89 ലക്ഷം രൂപ വെട്ടിച്ച കേസിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. അഴിമതി നടന്ന 1990 മുതലുള്ള ലാലുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും സിബിഐ കോടതി ഉത്തരവിട്ടു.

മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് കാലിത്തീറ്റ വാങ്ങിയതുമായി ബന്ധപ്പെട്ട് 900 കോടിയോളം രൂപ തട്ടിയ കേസുകളാണ് ലാലുവിനും കൂട്ടർക്കുമെതിരെ രജിസ്റ്റർ ചെയ്തത്. ട്രഷറികളിൽ നിന്ന് പലപ്പോഴായി പല തുകയാണ് പിൻവലിച്ചത്. ദുംക ട്രഷറിയിൽ നിന്നും 1995 നും 96 നും ഇടയിൽ 3.13 കോടി രൂപ വ്യാജ ബില്ലുകളും വൗച്ചറുകളും നൽകി അനധികൃതമായി പിൻവലിച്ച കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.കേസിൽ ലാലു ഉൾപ്പെടെ 19 പേർ കുറ്റക്കാരാണെന്ന് മാർച്ച് 19 ന് കോടതി വിധിച്ചിരുന്നു.

2013 സെപ്റ്റംബർ 30 നായിരുന്നു കാലിത്തീറ്റ അഴിമതിയിലെ ആദ്യകേസിൽ ലാലുവിന് അഞ്ച് വർഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചത്. 2017 ഡിസംബർ 23 നാണ് രണ്ടാമത്ത കേസിൽ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. ഡിയോഹർ ജില്ലാ ട്രഷറിയിൽ നിന്ന് 84.5 ലക്ഷം രൂപ പിൻവലിച്ച കേസിൽ ലാലു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തുടർന്ന് ജനുവരി ആറിന് മൂന്നരവർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. 1992-93 കാലയളവിൽ കാലിത്തീറ്റ വിതരണത്തിനെന്ന പേരിൽ ചൈബാസ ട്രഷറിയിൽ നിന്നും 34 കോടി രൂപ പിൻവലിച്ച കേസിലാണ് മൂന്നാമത്തെ വിധി വന്നത്. 7.10 ലക്ഷം രൂപ വേണ്ടിടത്തായിരുന്നു 34 കോടിരൂപ പിൻവലിച്ചത്.

2013ൽ ആദ്യ കേസിൽ വിധി പറഞ്ഞ കോടതി ലാലുവിന് അഞ്ച് വർഷം തടവുശിക്ഷ വിധിക്കുകയും ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ജയിലിൽ കിടന്ന ലാലുവിന് പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത് നാലു കേസുകളിലും ലാലു പ്രസാദ് യാദവ് വെവ്വേറെ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

ഒരു കേസിൽ അഞ്ചു വർഷം തടവിന് ശിക്ഷിച്ചതിനാൽ അനുബന്ധ കേസുകളിൽ പ്രത്യേകം ഗൂഢാലോചന ചുമത്തി വിചാരണ വേണ്ടെന്ന ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ഗൂഢാലോചനക്കുറ്റം പുനഃ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ 1990 നും 1997 നും ഇടയിൽ കന്നുകാലികൾക്ക് കാലിത്തീറ്റയും മരുന്നുകളും വ്യാജ ബില്ലുകളും മറ്റും ഉപയോഗിച്ച് വാങ്ങിയതിലൂടെ 900 കോടി രൂപ ഖജനാവിന് നഷ്ടമായി എന്നാണ് സിബിഐ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP