Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തെ സ്ഥലത്തിന്റെ വില വെറും 71,000 രുപ; അനധികൃത കൈമാറ്റത്തിലൂടെ അഞ്ച്‌സെന്റ് സ്ഥലം കോഴിക്കോട് കോർപ്പറേഷൻ സ്വകാര്യവ്യക്തിക്ക് വിറ്റു; റോഡ് നിർമ്മാണത്തിന്റെ പേരിൽ നടന്ന ഭൂമി കൈമാറ്റത്തിന്റെ മുഴുവൻ ഗുണവും ലഭിക്കുന്നത് വ്യവസായി പി.പി. കോയയ്ക്ക് മാത്രമെന്ന് വിജിലൻസ് കണ്ടെത്തൽ

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തെ സ്ഥലത്തിന്റെ വില വെറും 71,000 രുപ; അനധികൃത കൈമാറ്റത്തിലൂടെ അഞ്ച്‌സെന്റ് സ്ഥലം കോഴിക്കോട് കോർപ്പറേഷൻ സ്വകാര്യവ്യക്തിക്ക് വിറ്റു; റോഡ് നിർമ്മാണത്തിന്റെ പേരിൽ നടന്ന ഭൂമി കൈമാറ്റത്തിന്റെ മുഴുവൻ ഗുണവും ലഭിക്കുന്നത് വ്യവസായി പി.പി. കോയയ്ക്ക് മാത്രമെന്ന് വിജിലൻസ് കണ്ടെത്തൽ

കോഴിക്കോട് കോർപ്പറേഷൻ 71,000 രൂപയ്ക്ക് വ്യവസായി പി.പി. കോയയ്ക്ക് വിറ്റതാണ് ഭൂമി. ഓയിറ്റി റോഡ്-കോർട്ട് റോഡ്-മിഠായിത്തെരുവ് അനുബന്ധറോഡ് നിർമ്മാണത്തിന് പരസ്പരധാരണയോടെ കോർപ്പറേഷനും വ്യവസായിയും തമ്മിൽ നിസ്സാരവിലയ്ക്ക് കൈമാറ്റം ചെയ്തതാണ് ഈ സ്ഥലം. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്വകാര്യവ്യക്തി അഞ്ചുസെന്റ് സ്ഥലം അനധികൃതകൈമാറ്റത്തിലൂടെ സ്വന്തമാക്കിയെന്ന് വിജിലൻസ് റിപ്പോർട്ട്.

ഇതിന് ബദലായിട്ടാണ് പി.പി. കോയയ്ക്ക് അഞ്ചുസെന്റ് ഭൂമി നൽകിക്കൊണ്ട് വീണ്ടും മിഠായിത്തെരു-ഓയിറ്റി റോഡ്-കോർട്ട് റോഡ് അനുബന്ധ റോഡ് വികസനത്തിന് 1994 ജനുവരി 29-ന് കോർപ്പറേഷൻ കൗൺസിലിന്റെ തീരുമാനമുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ റോഡ് നിർമ്മാണം എസ്.എം.സ്ട്രീറ്റ് മുതൽ കോയൻകോ ബസാർ വരെ 75 മീറ്റർമാത്രമേ പൂർത്തിയായിട്ടുള്ളൂവെന്നാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ട്. ഇതിന്റെ മുഴുവൻ ഗുണവും ലഭിക്കുന്നത് പി.പി. കോയയ്ക്ക് മാത്രമാണെന്നും പൊതുജനങ്ങൾക്ക് വേണ്ടിയല്ല ഇത് നിർമ്മിച്ചിരിക്കുന്നതെന്നുമാണ് വിജിലൻസ് കണ്ടെത്തൽ.

2008 ഫെബ്രുവരി ആറിന് കോഴിക്കോട് വേങ്ങേരി സ്വദേശി ചീഫ് സെക്രട്ടറിക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. റവന്യൂവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ടിന് ശേഷമായിരുന്നു 2013 മാർച്ചിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കോഴിക്കോട് യൂണിറ്റിന്റെ അന്വേഷണ റിപ്പോർട്ടുണ്ടായത്. ഫയർഫോഴ്സ് ഡിപ്പാർട്ട്മെന്റിന് ഫയർ ഹൈഡ്രന്റ്സിന് വേണ്ടി അനുവദിച്ച സ്ഥലമാണ് കോർപ്പറേഷൻ ഏറ്റെടുത്ത് സ്വകാര്യവ്യക്തിക്ക് നൽകിയത്. നഗരം വില്ലേജിലെ ടൗൺ സർവേ നമ്പർ 7-10-164/3ബി പ്രകാരമുള്ളതാണ് സ്ഥലം. ഈ അഞ്ചുസെന്റിന് പകരമായി വ്യവസായി 7.9 സെന്റ് സ്ഥലം കോർപ്പറേഷന് വിട്ടുകൊടുക്കുകയും ചെയ്തു.

റോഡ് നിർമ്മാണത്തിന്റെ പേരിൽ നടന്ന ഭൂമി കൈമാറ്റത്തിന്റെ മുഴുവൻ ഗുണവും ലഭിക്കുന്നത് പി.പി. കോയയ്ക്ക് മാത്രമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശത്തെത്തുടർന്നാണ് 2009 നവംബർ നാലിന് കോഴിക്കോട് ഡെപ്യൂട്ടികളക്ടർ വിജിലൻസ് അന്വേഷണം വേണമെന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകിയത്. കളക്ടറുടെ റിപ്പോർട്ടിലാണ് അന്നത്തെ സർക്കാർ വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.

27 വർഷംമുമ്പ് എസ്.എം. സ്ട്രീറ്റ്- ഓയിറ്റി റോഡ്-കോർട്ട് റോഡ് അനുബന്ധറോഡ് നിർമ്മിക്കാനുള്ള പദ്ധതി കോർപ്പറേഷൻ മുന്നോട്ടുവെച്ചിരുന്നു. ഇതിനായി അന്ന് 31.25 സെന്റ് ഭൂമി ഈ ഭാഗത്ത് കോർപ്പറേഷൻ ഏറ്റെടുക്കുകയും ചെയ്തു. 1990 ജൂലായ് 27-നും നവംബർ 14-നും കോർപ്പറേഷൻ ടാക്സ് ആൻഡ് ഫിനാൻസ് കമ്മിറ്റിയുടെ മിനുട്സ് ബുക്ക് പേജ് നമ്പർ 19 പ്രകാരമായിരുന്നു അനുബന്ധറോഡ് നിർമ്മാണത്തിനുള്ള തീരുമാനം. എന്നാൽ, സ്ഥലമുടമകളുടെയും വ്യാപാരികളുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് ഈ റോഡ് നിർമ്മാണത്തിൽനിന്ന് കോർപ്പറേഷൻ പിൻവാങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP