Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നേര്യമംഗലം-ഇടുക്കി റോഡിൽ മലയിടിഞ്ഞ് റോഡിൽ പതിച്ചു; രാവിലെ എട്ട് മണിയോട് അടുത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം താറുമാറായി

നേര്യമംഗലം-ഇടുക്കി റോഡിൽ മലയിടിഞ്ഞ് റോഡിൽ പതിച്ചു; രാവിലെ എട്ട് മണിയോട് അടുത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം താറുമാറായി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡിൽ കരിമണൽ പൊലീസ് സ്റ്റേഷന് സമീപം ഓഡിറ്റ് വണ്ണിൽ മലയിടിഞ്ഞ് റോഡിൽ പതിച്ചു. ഇതേത്തുടർന്ന് ഇതുവഴി ഇടുക്കി ഭാഗത്തേയ്ക്കും തിരിച്ചുമുള്ള ഗതാഗതം മുടങ്ങി.

രാവിലെ എട്ട് മണിയോടടുത്താണ് മലയിടിച്ചിൽ ഉണ്ടായത്. ഈ സമയം ഇതുവഴി വാഹനം എത്താതിരുന്നത് ഭാഗ്യമായി. പാതയോരത്തെ മലമുകളിൽ നിന്നും മണ്ണും വലിയ കല്ലുകളും മരവുമടക്കം റോഡിലേയ്ക്ക് പതിക്കുകയായിരുന്നു.

വാഹനത്തിന് മുകളിലേയ്ക്കാണ് ഇത് പതിച്ചിരുന്നതെങ്കിൽ സഞ്ചികൾ അപകടത്തിൽപെടാൻ സാധ്യതയേറെയായിരുന്നെന്നാണ് നാട്ടുകാർ ചൂണ്ടികാണിക്കുന്നത്. ഗതാഗതം പുനഃസ്ഥാപി്ക്കാൻ നീക്കം ശക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP