Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതുപോലൊരു മഴ 20 വർഷം മുമ്പെന്ന് പഴമക്കാർ; കണ്ണൂരിലെ കുടിയേറ്റമേഖലയെ വിറപ്പിച്ച് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും; നാട്ടുകാർ നോക്കി നിൽക്കെ തകർന്നത് പതിനഞ്ചോളം കോൺക്രീറ്റ് വീടുകൾ; മല കയറി വന്നവരുടെ അദ്ധ്വാനവും വിയർപ്പുമെല്ലാം ഒലിച്ചുപോയതിന് പിന്നാലെ പകർച്ചവ്യാധിഭീഷണിയും

ഇതുപോലൊരു മഴ 20 വർഷം മുമ്പെന്ന് പഴമക്കാർ; കണ്ണൂരിലെ കുടിയേറ്റമേഖലയെ വിറപ്പിച്ച് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും; നാട്ടുകാർ നോക്കി നിൽക്കെ തകർന്നത് പതിനഞ്ചോളം കോൺക്രീറ്റ് വീടുകൾ; മല കയറി വന്നവരുടെ അദ്ധ്വാനവും വിയർപ്പുമെല്ലാം ഒലിച്ചുപോയതിന് പിന്നാലെ പകർച്ചവ്യാധിഭീഷണിയും

രഞ്ജിത്ത് ബാബു

കണ്ണൂർ: കുടിയേറ്റ മേഖലയിൽ ഇത്രയേറെ നാശം വിതച്ച മഴക്കെടുതി ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. അഞ്ച് പതിറ്റാണ്ട് മുമ്പ് കോട്ടയത്തു നിന്നും കുടിയേറിയ കൊട്ടിയൂർ, കേളകം, അയ്യം കുന്ന്, ആറളം പഞ്ചായത്തുകളിലെ ജനങ്ങളാണ് ഈ അനുഭവം വിവരിക്കുന്നത്. 1998 ലായിരുന്നു മലയോര മേഖലയെ വിറപ്പിച്ച ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായത്. അന്ന് മണിക്കൂറുകൾക്കകം വെള്ളമിറങ്ങി സാധാരണ നില കൈവരിക്കാൻ കഴിഞ്ഞിരുന്നു. അപൂർവ്വം വീടുകൾക്ക് മാത്രമേ അന്ന് തകർച്ചയുണ്ടായിട്ടുള്ളൂ. എന്നാൽ ഇന്ന് കോൺക്രീറ്റ് വീടുകൾ നിലം പതിക്കുന്നത് കണ്ടപ്പോൾ താരതമ്യമില്ലാതായി. പതിനഞ്ചിലേറെ വീടുകളാണ് നാട്ടുകാർ നോക്കി നിൽക്കേ പൂർണ്ണമായും തകർന്നത്. ഭാഗികമായി തകർന്ന വീടുകളിൽ ഇനി താമസിക്കാനാകുമോ എന്നു പറയാൻ വയ്യ. പൂർണ്ണമായും പുഴയിലേയും കൈവഴികളിലേയും വെള്ളം ഇറങ്ങിയാൽ മാത്രമേ ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കാനാകൂ.

ഭവന രഹിതരാകുന്നവർ എത്രയെന്ന് അപ്പോൾ മാത്രമേ വ്യക്തമാകൂ. കുന്നിനരികെ പണിത വീടുകൾ ഇപ്പോഴുൂം ഭീഷണിയിലാണ്. ഭീതിദമായ വിള്ളലാണ് കുന്നിൻ ചെരിവുകളിൽ ഉണ്ടായിട്ടുള്ളത്. മലകയറി വന്നവരുടെ അദ്ധ്വാനവും വിയർപ്പുമെല്ലാം മഴക്കെടുതിയിൽ പാഴായിരിക്കയാണ്. ബാവലിപുഴയുടെ ഇരുകരകളിലുമായി കഴിയുന്ന കർഷകരുടെ എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. റബ്ബറും കവുങ്ങും വാഴയും തെങ്ങുമെല്ലാം കണക്കെടുപ്പിന് പോലും കഴിയാത്ത വിധം മഴ സംഹാര താണ്ഡവമാടിയിരിക്കയാണ്. കോടികളുടെ നഷ്ടം എന്നു പോലും പറയാൻ വയ്യാതായി. പാലങ്ങളെല്ലാം തകരുകയും ഒലിച്ചു പോവുകയും ചെയ്തു.

മലയോര ജനതക്ക് കുടിനീർ നൽകുന്ന പൊയ്യാമല കുടിവെള്ള പദ്ധതി മലവെള്ളപ്പാച്ചിലിൽ തകർന്നു. വർഷങ്ങൾക്ക് മുമ്പ് 30 ലക്ഷം രൂപ ചെലവഴിച്ച പദ്ധതിയാണിത്. ഇരുനൂറിലേറെ കുടുംബങ്ങളാണ് ഒറ്റപ്പെട്ടു പോയത്. ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇവരിപ്പോൾ കഴിയുന്നത്. മലയോരത്ത് അതീവ ജാഗ്രത നിർദ്ദേശം. കനത്തമഴയും ഉരുൾപൊട്ടലും കാരണം മലയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് റവന്യു വകുപ്പ്. ഇരിട്ടി താലൂക്കോഫീസിൽ കൺട്രോൾ റൂം തുറന്നു.മലയോരത്ത്അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

മലയോരം പകർച്ചവ്യാധി ഭീഷണിയിലുമാണ്. ആരോഗ്യവകുപ്പ് അധികൃതർ രംഗത്ത് വന്നെങ്കിലും വെള്ളം താഴാത്തതിനാൽ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കാത്ത നിലയിലാണ്. കേരളാ കർണ്ണാടകാ വനത്തിനുള്ളിൽ ഇന്നു രാവിലെയും ഉരുൾപൊട്ടൽ ഉണ്ടായി.കാലാങ്കിയിൽ ഉരുൾപ്പൊട്ടലിൽ മാട്ടറപ്പാലം വെള്ളത്തിനടിയിലായി. വഞ്ചിയം ആടാംപാറയിലുണ്ടായ ഉരൂൾപ്പൊട്ടലിൽ കനത്ത നാശം. ഉരുൾപ്പൊട്ടലിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ നാട്ടുകാരുടെ സഹായത്തോടെ മാറ്റിപ്പാർപ്പിച്ചു. അറബിക്കുളത്ത് ഉരുൾപ്പൊട്ടലിൽ വ്യാപകനാശനഷ്ടം കൃഷിഭൂമി നെടുകെപ്പിളർന്നാണ് ഉരുൾപ്പൊട്ടിയിരിക്കുന്നത്. മലയോര മേഖലയിലുണ്ടായ കനത്ത മഴയിൽ പഴശ്ശി ഡാമിൽ നിന്നുള്ള മലവെള്ളം ഒഴുകിയെത്തി മണ്ണൂർ ചോലത്തോട് ഭാഗത്ത് കനത്ത നാശം വിതച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP