Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് ആനക്കാംപൊയിലിൽ ഉരുൾപൊട്ടൽ; നെല്ലിപ്പൊയിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു; മുപ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് ആനക്കാംപൊയിലിൽ ഉരുൾപൊട്ടൽ; നെല്ലിപ്പൊയിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു; മുപ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് കോടഞ്ചേരി മുത്തപ്പൻ പുഴയിൽ ഇലന്ത്കടവ് ഭാഗത്ത് ഉരുൾപൊട്ടി. ആളപായമുണ്ടായിട്ടില്ലെങ്കിലും പ്രദേശത്ത് ഏതാനും കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട്. പത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. പുല്ലൂരാംപാറ നെല്ലിപ്പൊയിൽ റോഡിൽ 3 കിലോമീറ്ററോളം ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ചെമ്പക്കടവ് പാലത്തിന് മുകളിലൂടെയാണ് പുഴയൊഴുകുന്നത്. വൈകിട്ട് ആറ് മണിയേടെയാണ് അപകടമുണ്ടായത്.

ആനക്കാം പൊയിൽ മറിപ്പുഴയിലും ഉരുൾപൊട്ടിയിട്ടുണ്ട്. തേൻപാറ വനമേഖലയിലാണ് ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്. വനത്തിന് താഴ്‌വാരത്തുള്ള ആറോളം വീടുകളിൽ വെള്ളം കയറി നാശം സംഭവിച്ചു. ഇവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തിനും കേടുപാടുകൾ സംഭവിച്ചു. ഇവിടേക്കുള്ള പ്രവേശനം തത്കാലത്തേക്ക് നിർത്തിവെക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കോഴിക്കോട് വെള്ളിമാട്കുന്ന് എന്നിവിടങ്ങളഇൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇരുവഴിഞ്ഞി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയിലെ പ്രധാന ജലസംഭരണികളും പുഴകളുമെല്ലാം നിറഞ്ഞ് കവിഞ്ഞു. പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP