Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിം പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ബിജെപി - ഹിന്ദു ഐക്യവേദി നേതാക്കളെ അപമാനിക്കാൻ ശ്രമിച്ചെന്ന ആരോപണം പൂർണമായും തെറ്റ്; തനിക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്ന് ലസിത പാലയ്ക്കൽ; സോഷ്യൽ മീഡിയ വഴി അപമാനിച്ച തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസിൽ പരാതി

മുസ്ലിം പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ബിജെപി - ഹിന്ദു ഐക്യവേദി നേതാക്കളെ അപമാനിക്കാൻ ശ്രമിച്ചെന്ന ആരോപണം പൂർണമായും തെറ്റ്; തനിക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്ന് ലസിത പാലയ്ക്കൽ; സോഷ്യൽ മീഡിയ വഴി അപമാനിച്ച തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസിൽ പരാതി

കണ്ണൂർ: ബിജെപിയുടെയും ഹിന്ദു ഐക്യവേദിയുടെയും വനിതാ നേതാക്കളെ സോഷ്യൽ മീഡിയ വഴി അപമാനിക്കാൻ താൻ അപമാനിച്ചെന്ന വാർത്തകകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കണ്ണൂരിലെ യുവമോർച്ച നേതാവ് ലസിത പാലയ്ക്കൽ. തനിക്കെതിരെ തെറ്റായ ആരോപണങ്ങളും വാർത്തകളും ചമച്ചത് വി കെ ബൈജുവെന്ന യുവാവാണെന്നു ലസിത ആരോപിച്ചു. ഇക്കാര്യം വ്യക്തമാക്കി അവർ പൊലീസിൽ പരാതി നൽകി.

മുസ്ലിം പേരുകളിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടു തുറന്ന് ഹിന്ദു ഐക്യവേദി നേതാക്കൾക്കെതിരെ പ്രചരണം നടത്തിയെന്നായിരുന്നു ലസിത പാലയ്ക്കലിന് എതിരായ ആരോപണം. എന്നാൽ, ഇത്തരമൊരു ശ്രമവു തന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ അത്തര കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് തന്റെ തകർക്കാൻ വേണ്ടിയാണെന്നും ലസിത വ്യക്തമാക്കുന്നു. തനിക്കെതിരെ പരാതി നൽകി എന്ന വിധത്തിൽ വന്ന വാർത്തകളും ശരിയല്ല. അത്തരം വാർത്തകൾ തെറ്റാണെന്നും അവർ പറഞ്ഞു.

വ്യാപകമായി സോഷ്യൽ മീഡിയയിൽ ഇത്തരം ചിത്രങ്ങൾ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നു. വർഗീയത പടർത്തുന്ന വിഷയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിനും നേതാക്കളെ അപമാനിക്കാൻ ശ്രമിച്ചതിനും ലസിതക്കെതിരെ പരാതി നൽകിയെന്നായിരുന്നു പ്രചരണം. ഇത്തരം പ്രചണരങ്ങൾക്ക് പിന്നിൽ വി കെ ബൈജുവെന്ന ആളാണെന്നും ലസിത പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

തന്നെപറ്റി മോശമായ കാര്യങ്ങൾ ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്യുമെന്ന് ബൈജു ഭീഷണിപ്പെടുത്തിയെന്നും ലസിത പാനൂർ പൊലീസ് സ്‌റ്റേഷൻ മുമ്പാകെ നൽകിയ പരാതിയിൽ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ശക്തമായ നടപടി വേണമെന്നും യുവമോർച്ച നേതാവ് പരാതിയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP