Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംഎൽഎ ഹോസ്റ്റലിലെ നിയന്ത്രണം നീക്കാൻ സ്പീക്കർക്ക് പ്രതിപക്ഷത്തിന്റെ കത്ത്; നിരീക്ഷണ വിധേയമായി ജനങ്ങളെ പ്രവേശിപ്പിക്കണമെന്ന് എ കെ ബാലൻ

എംഎൽഎ ഹോസ്റ്റലിലെ നിയന്ത്രണം നീക്കാൻ സ്പീക്കർക്ക് പ്രതിപക്ഷത്തിന്റെ കത്ത്; നിരീക്ഷണ വിധേയമായി ജനങ്ങളെ പ്രവേശിപ്പിക്കണമെന്ന് എ കെ ബാലൻ

തിരുവനന്തപുരം: എംഎ‍ൽഎ ഹോസ്റ്റലിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ ബാലൻ സ്പീക്കർക്ക് കത്ത് നൽകി. നിരീക്ഷണവിധേയമായി പൊതുജനങ്ങൾക്ക് എംഎ‍ൽഎ ഹോസ്റ്റലിൽ പ്രവേശനം അനുവദിക്കണമെന്നാണ് കത്തിൽ എ.കെ ബാലൻ ആവശ്യപ്പെടുന്നത്. ക്രിമിനൽ ഒളിവിൽ കഴിഞ്ഞത് വാച്ച് ആൻഡ് വാർഡിന്റെ ജാഗ്രത കുറവ് മൂലമാണെന്നും വിശദീകരിക്കുന്നു.

ബ്ലാക്‌മെയിൽ കേസിലെ പ്രതി ജയചന്ദ്രൻ എംഎ‍ൽഎ ഹോസ്റ്റലിൽ താമസിക്കുകയും അവിടെ നിന്ന് പുറത്തുകടക്കുന്നതിനിടയിൽ അറസ്റ്റിലാകുകയും ചെയ്തത് വൻവിവാദമായിരുന്നു. ഇതേ തുടർന്നാണ് സ്പീക്കർ എംഎ‍ൽഎ ഹോസ്റ്റലിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തുടർന്ന് നടന്ന സർവകക്ഷി യോഗത്തിലും പൊതുജനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ നീക്കണമെന്ന് എംഎ‍ൽഎമാർ ആവശ്യപ്പെട്ടു. കാണാൻ വരുന്നവരെ അകറ്റുന്നത് പ്രശ്‌നപരിഹാരമല്ലെന്നാണ് എംഎ‍ൽഎമാരുടെ നിലപാട്.

ബ്ലാക്ക് മെയിലിങ് പെൺവാണിഭ കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ പ്രതി ആലപ്പുഴ പറവൂർ സ്വദേശി ജയചന്ദ്രൻ ഒളിവിൽ കഴിഞ്ഞത് എംഎ‍ൽഎ. ഹോസ്റ്റലിലായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ജയചന്ദ്രൻ എംഎൽഎ ഹോസ്റ്റലിൽ കഴിഞ്ഞെന്ന് വ്യക്തമായത്. മുൻ എംഎ‍ൽഎ. ടി.ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത മുറിയിലായിരുന്നു പ്രതി താമസിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്പീക്കറുടെ ഓഫീസ് തന്നെ മുൻകൈയെടുത്ത് പ്രാഥമികാന്വേഷണം നടത്തിയിരുന്നു.

നോർത്ത് ബ്ലോക്കിലെ നാൽപത്തിയേഴാം നമ്പർ മുറിയിലാണ് ജയചന്ദ്രൻ പിടിയിലാകുന്നതുവരെ താമസിച്ചിരുന്നത്. ഇയാൾ ഒളിവിൽ താമസിച്ച വിവരം വാച്ച് ആൻഡ് വാർഡ് അടക്കം ആരും അറിഞ്ഞിരുന്നില്ല. എംഎ‍ൽഎ ഹോസ്റ്റലിൽ മുൻ എംഎ‍ൽഎമാരുടെ പേരിൽ ദീർഘനാളത്തേക്ക് മുറിയെടുക്കുന്നത് പതിവാണ്. ടി.പി.ചന്ദ്രശേഖരൻ വധകേസ് പ്രതികൾ എംഎ‍ൽഎ. ഹോസ്റ്റലിൽ ഒളിച്ചുതാമസിച്ചിരുന്നുവെന്ന ആരോപണം വൻ വിവാദമായിരുന്നു.

തിരുവനന്തപുരത്ത് വരുന്ന മുൻ എംഎ‍ൽഎമാർക്ക് കുറഞ്ഞ ചെലവിൽ താമസിക്കുന്നതിനാണ് എംഎ‍ൽഎ ഹോസ്റ്റലിൽ സൗകര്യമുള്ളത്. പത്തുരൂപയാണ് ദിവസവാടക. ഈ സൗകര്യം ജയചന്ദ്രൻ ഉപയോഗിച്ചതോടെയാണ് എംഎൽഎ ഹോസ്റ്റലിൽ നിയന്ത്രണങ്ങളെത്തിയത്. പൊതുജനങ്ങളെ എംഎൽഎ ഹോസ്റ്റലിൽ നിന്ന് ഒഴിവാക്കി. ഇതിനെതിരെ കോൺഗ്രസിലെ കെ. മുരളീധരൻ തന്നെ സമരവും ഇരുന്നു. എന്നിട്ടും നിയന്ത്രണങ്ങൾ മാറിയില്ല. ഈ സാഹചര്യത്തിലാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ട് മുമ്പ് എകെബാലൻ ഈ വിഷയം വീണ്ടും ഉന്നതിയക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP