Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് മരത്തി മുകളിൽ കയറി കുടുക്കിട്ട് എബിവിപി പ്രവർത്തകന്റെ ആത്മഹത്യാ ഭീഷണി; സബ് കളക്ടർ ദിവ്യ എസ്. അയ്യർ പറഞ്ഞിട്ടും താഴെയിറങ്ങാൻ മടി; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്കൊരുങ്ങി കെഎസ്‌യു പ്രവർത്തകരും; സമയോചിത ഇടപെടലിൽ എല്ലാം പരാജയപ്പെടുത്തി പൊലീസ്; ലോ അക്കാദമിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് മരത്തി മുകളിൽ കയറി കുടുക്കിട്ട് എബിവിപി പ്രവർത്തകന്റെ ആത്മഹത്യാ ഭീഷണി; സബ് കളക്ടർ ദിവ്യ എസ്. അയ്യർ പറഞ്ഞിട്ടും താഴെയിറങ്ങാൻ മടി; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്കൊരുങ്ങി കെഎസ്‌യു പ്രവർത്തകരും; സമയോചിത ഇടപെടലിൽ എല്ലാം പരാജയപ്പെടുത്തി പൊലീസ്; ലോ അക്കാദമിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

തിരുവനന്തപുരം: ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് പേരൂർക്കട്ട ലോ അക്കാദമി വളപ്പിലെ മരത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ എബിവിപി പ്രവർത്തകനെ പൊലീസും ഫയർഫോഴ്‌സും ചേർന്ന് ബലം പ്രയോഗിച്ചു താഴെയിറക്കി. സബ് കളക്ടർ ദിവ്യ എസ്. അയ്യർ അടക്കം താഴെയിറങ്ങണമെന്ന് അഭ്യർത്ഥിച്ചിട്ടും വിദ്യാർത്ഥി വഴങ്ങാതിരുന്നതിനെ തുടർന്നാണ് പൊലീസ് രംഗത്തെത്തിയത്.

ഇതിനു പിന്നാലെ ലോ അക്കാദമിക്കു മുന്നിൽ സംഘർഷമുണ്ടായി. പൊലീസിനുനേരെ കല്ലേറുണ്ടായി. ഇതിനു പിന്നാലെ കെഎസ്‌യു സമരപ്പന്തലിനു മുന്നിൽ പെട്രോൾ ഒഴിച്ചു രണ്ടു പേർ ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും. ഫയർഫോഴ്‌സ് ഇവരുടെ ദേഹത്തു വെള്ളമൊഴിച്ചു പരാജയപ്പെടുത്തി.

ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് അപ്രതീക്ഷിതമായി എബിവിപി പ്രവർത്തകൻ മുഖം മറച്ച് മരത്തിനു മുകളിൽ കയറിയത്. തുടർന്ന് കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽ പെട്രോളും ഉണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു.

വിദ്യാർത്ഥിക്ക് പിന്തുണയുമായി എത്തിയ എബിവിപി, എഐഎസ്എഫ്, കെഎസ്‌യു എന്നീ വിദ്യാർത്ഥി സംഘടനകളിലെ പ്രവർത്തകർ മരത്തിന് കീഴിൽ ഇരുന്ന് മുദ്രാവാക്യം വിളിച്ചു. ഇയാളെ താഴെയിറക്കാൻ പൊലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സബ് കലക്ടർ ദിവ്യ എസ്. അയ്യർ സ്ഥലത്തെത്തി. ലക്ഷ്മി നായരുടെ അറസ്റ്റ് ഉൾപ്പെടെ മൂന്ന് ആവശ്യങ്ങൾ വിദ്യാർത്ഥികൾ സബ് കലക്ടർക്കു മുന്നിൽവച്ചു.

ലക്ഷ്മി നായരുടെ അറസ്റ്റ് ഉൾപ്പെടെ മൂന്ന് ആവശ്യങ്ങൾ വിദ്യാർത്ഥികൾ സബ് കലക്ടർക്ക് മുന്നിൽവച്ചു. ആവശ്യങ്ങൾ അംഗീകരിക്കാനുള്ള പൂർണ അധികാരം തനിക്കില്ലെന്നും കലക്ടറുമായി കൂടിയാലോചിച്ച് അനുകൂല തീരുമാനം അറിയിക്കാമെന്നും സബ്കലക്ടർ അറിയിച്ചു. എന്നാൽ ഇതിൽ തൃപ്തരാകാത്ത വിദ്യാർത്ഥികൾ സമരം തുടർന്നു.

ഇതിനിടെ, ലക്ഷ്മി നായരുടെ പാസ് പോർട്ട് കണ്ടെടുക്കുന്ന കാര്യത്തിൽ നടപടി എടുക്കാമെന്ന് സ്ഥലത്തെത്തിയ എഡിഎം വിദ്യാർത്ഥികൾക്ക് ഉറപ്പു നല്കി ദളിത് അവഹേളന കേസ് വേഗത്തിലാക്കാമെന്നും ഉറപ്പു നല്കി. ലോ അക്കാദമി വിഷയം ചർച്ച ചെയ്യണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ അറിയിക്കാമെന്നും വ്യക്തമാക്കി.

ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പു ലഭിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ മരത്തിനു മുകളിൽ ഇരിക്കുന്ന വിദ്യാർത്ഥിയുമായുള്ള ആശയവിനിമയത്തിൽ വന്ന പാളിച്ചയെ തുടർന്ന് ഇയാൾ കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യയ്ക്കു മുതിർന്നു. തുടർന്ന് പൊലീസ് മരത്തിനു മുകളിൽ കയറി വല ഉപയോഗിച്ച് വിദ്യാർത്ഥിയെ താഴെയിറക്കുകയുമായിരുന്നു.

ഇതിനിടെ കെഎസ്‌യു പ്രവർത്തകൻ സമരപന്തലിനു മുന്നിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത് സംഘർഷത്തിനിടയാക്കി. നിരാഹാര സമരം നടത്തുന്ന കെ. മുരളീധരൻ എംഎൽഎയുടെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ടു പേർ ആത്മഹത്യാ ഭീഷണി മുഴക്കിയത്. പെട്രോൾ ദേഹത്തൊഴിച്ച യുവാവിനു നേർക്ക് ഫയർഫോഴ്‌സ് വെള്ളം ചീറ്റിയപ്പോഴാണ് സംഘർഷം ഉണ്ടായത്. കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ അടക്കമുള്ള നേതാക്കൾ സ്ഥലത്തെത്തി.

ലോ അക്കാദമിയിലെ സമരം 28ാം ദിവസത്തിലേക്ക് കടന്നിട്ടും വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കാൻ മാനേജ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. വിദ്യാർത്ഥി സമരം ശക്തമായ പശ്ചാത്തലത്തിൽ ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. എസ്എഫ്ഐയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് അനുസരിച്ച് തിങ്കളാഴ്ച ക്ലാസ് തുടങ്ങുമെന്നാണ് നേരത്തെ അക്കാദമി പറഞ്ഞിരുന്നത്. എന്നാൽ ക്ലാസ് തുടങ്ങിയാൽ ഇപ്പോൾ സമരത്തിലുള്ള വിദ്യാർത്ഥികളിൽനിന്ന് ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന ഭയത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP