Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധ്യമ പ്രവർത്തകരെ പരിഹസിച്ച് അഭിഭാഷകരുടെ പ്രതീകാത്മക ആണ്ടുബലി; ജീവിച്ചിരിക്കുന്ന മാധ്യമപ്രവർത്തകരുടെ പേരു വിളിച്ച് ആണ്ടുബലി നടത്തിയത് വഞ്ചിയൂർ കോടതിക്ക് മുന്നിൽ; അഭിഭാഷകരായ സെബാസ്റ്റ്യൻ പോളിനും ജയശങ്കറിനും ആണ്ടുബലി

മാധ്യമ പ്രവർത്തകരെ പരിഹസിച്ച് അഭിഭാഷകരുടെ പ്രതീകാത്മക ആണ്ടുബലി; ജീവിച്ചിരിക്കുന്ന മാധ്യമപ്രവർത്തകരുടെ പേരു വിളിച്ച് ആണ്ടുബലി നടത്തിയത് വഞ്ചിയൂർ കോടതിക്ക് മുന്നിൽ; അഭിഭാഷകരായ സെബാസ്റ്റ്യൻ പോളിനും ജയശങ്കറിനും ആണ്ടുബലി

തിരുവനന്തപുരം: ജീവിച്ചിരിക്കുന്ന മാധ്യമപ്രവർത്തകർക്ക് പ്രതിഷേധാത്മക ആണ്ടുബലി നടത്തി അഭിഭാഷകർ. അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിന്റെ വാർഷിക ദിനത്തിലാണ് മാധ്യമപ്രവർത്തകരുടെ ആണ്ടുബലി അഭിഭാഷകർ തിരുവനന്തപുരത്ത് വെച്ച് നടത്തിയത്.

വഞ്ചിയൂർ കോടതി പരിസരത്താണ് മാധ്യമപ്രവർത്തകർക്ക് ആണ്ടുബലി നടത്തിയത്. മാധ്യമ ആഭാസത്തിന്റെ ആണ്ടുബലി എന്ന ബാനർ വച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. യഥാർത്ഥ ആണ്ടുബലി ചടങ്ങിന് സമാനമായ ചടങ്ങുകൾ തന്നെയാണ് നടത്തിയത്.സംസ്ഥാനത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ പ്രവർത്തകരെ പേരുവിളിച്ചുകൊണ്ടാണ് ബലിയിടൽ ചടങ്ങു നടത്തിയത്.

ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിൽ മാധ്യമ പ്രവർത്തകർക്കൊപ്പം നിന്ന അഡ്വ. സെബാസ്റ്റ്യൻ പോൾ, അഡ്വ. ജയശങ്കർ തുടങ്ങിയവരുടെ പേരുകളും പലരും വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഹിന്ദു ബലിയിടൽ ചടങ്ങിലേതിനു സമാനമായി പരിപാടി സംഘടിപ്പിച്ച അഭിഭാഷകർ പത്രങ്ങൾ കൂട്ടിയിട്ടു കത്തിക്കുകയും ഇതിന്റെ ചാരം കുടത്തിലാക്കി തൊട്ടടുത്ത അഴുക്കുചാലിൽ ഒഴുക്കുകയും ചെയ്തു.



കേരളത്തിലെ വിവിധ കോടതി പരിസരങ്ങളിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നതിനെത്തുടർന്ന് കോടതി റിപ്പോർട്ടിങ്ങിനെത്തിയ മാധ്യമപ്രവർത്തകരെ അഭിഭാഷകർ കോടതിയിൽ തടഞ്ഞിരുന്നു. ഇതെ തുടർന്ന് മാധ്യമങ്ങളും അഭിഭാഷകരും സ്വരചേർച്ചയില്ലാതായിട്ട് നാളുകളായി.

ഇതു സംബന്ധിച്ച കേസും നിയമ നടപടികളും തുടരുന്നതിനിടെയാണ് അഭിഭാഷകർ സംഘർഷത്തിന്റെ ഒന്നാം വാർഷികാചരണം ആണ്ടുബലിയായി നടത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP