Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിണറായിയുടെ ഫ്‌ളക്‌സ് വിരുദ്ധ ആഹ്വാനം നെഞ്ചിലേറ്റി മണ്ണഴിയിലെ യുവാക്കൾ; എൽഡിഎഫ് അധികാരത്തിലേറുമ്പോൾ ഫ്‌ളക്‌സെല്ലാം ഗ്രോബാക്കി മാറ്റി വിതരണത്തിന് തയ്യാർ; മണ്ണഴിയിലെ ഡിവൈഎഫ്‌ഐക്കാരെ അഭിനന്ദിച്ച് പിണറായിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

പിണറായിയുടെ ഫ്‌ളക്‌സ് വിരുദ്ധ ആഹ്വാനം നെഞ്ചിലേറ്റി മണ്ണഴിയിലെ യുവാക്കൾ; എൽഡിഎഫ് അധികാരത്തിലേറുമ്പോൾ ഫ്‌ളക്‌സെല്ലാം ഗ്രോബാക്കി മാറ്റി വിതരണത്തിന് തയ്യാർ; മണ്ണഴിയിലെ ഡിവൈഎഫ്‌ഐക്കാരെ അഭിനന്ദിച്ച് പിണറായിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ഫ്‌ളക്‌സ് പുനരുപയോഗത്തിനായുള്ള പിണറായി വിജയന്റെ ആഹ്വാനം നെഞ്ചേറ്റിയ അണികൾ ഉറക്കമിളച്ചിരുന്ന് അദ്ദേഹത്തിനും നവകേരളത്തിനും ഒരു സമ്മാനമൊരുക്കുകയാണ്. ഫ്‌ളക്‌സുകൾ കൊണ്ട് ഗ്രോബാഗുകൾ. പരിസ്ഥിതി നാശകാരിയായി തെരുവോരങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് കെട്ടിയുയർത്തിയ ഫ്‌ളക്‌സുകൾ തുന്നിക്കൂട്ടി കാർഷിക കേരളത്തിനായി, മട്ടുപ്പാവ്-ജൈവകൃഷി പ്രോത്സാഹനത്തിനായി ഗ്രോബാഗുകൾ തയ്യാറാകുകയാണ്. പിണറായി സർക്കാർ അധികാരത്തിലേറുന്ന മുഹൂർത്തം ഈ ഗ്രോബാഗുകൾ വിതരണം ചെയ്ത് ആനന്ദവേളയാക്കാൻ ഒരുങ്ങുകയാണ് ഡിവൈഎഫ് ഐ മണ്ണഴി യൂണിറ്റ്. 

തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം പ്രചരണത്തിനായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകൾ എടുത്തു മാറ്റി ഗുണകരമായി ഉപയോഗിക്കണം എന്നായിരുന്നു പിണറായിയുടെ ആഹ്വാനം. നാടെങ്ങും എൽ.ഡി.എഫ് പ്രവർത്തകർ ബോർഡുകൾ എടുത്തുമാറ്റിയപ്പോൾ മണ്ണഴിയിലെ പ്രവർത്തകർ ഒരുപടികൂടി കടന്നുചിന്തിച്ചു. അങ്ങനെയാണ് ജൈവകൃഷിക്കിണങ്ങിയ ഗ്രോബാഗുകൾ പിറവിയെടുക്കുന്നത്. പിണറായി വിജയൻ ചിത്രങ്ങൾ സഹിതം ഇക്കാര്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു.

"സഖാവേ ഈ രാത്രി ഞങ്ങൾ ഗ്രോ ബാഗ് നിർമ്മാണത്തിലാണു..സഖാവ് പറഞ്ഞപോലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഉപയോഗിച്ച ഫ്ലെക്സ് കൊണ്ട് ഗ്രോ ബാഗ് ഉണ്ടാക്കുന്നു.... 25 നു സഖാവിന്റെ നേതൃത്വത്തിൽ ഇടതു പക്ഷ മന്ത്രിസഭ ചുവപ്പൻ കേരളത്തിൽ അധികാരമേൽക്കുമ്പോൾ ആഹ്ലാദ പ്രകടനം മണ്ണഴിയെ ചെങ്കടലാക്കുമ്പോൾ ആ ചടങ്ങിൽ വച്ച് കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ഈ ഗ്രോ ബാഗ് വിതരണം ചെയ്യും....ലാൽ സലാം," ഇതായിരുന്നു മണ്ണഴിക്കാരുടെ പ്രഖ്യാപനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP