1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
Apr / 2017
27
Thursday

സിപിഐയുടെ നിലപാടിനു മുന്നിൽ ഒടുവിൽ മുഖ്യന്ത്രി അയഞ്ഞു; ജെസിബിക്ക് നിരോധനം; വൻകൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതു തുടരാൻ തീരുമാനം; കുരിശിനെച്ചൊല്ലി എൽഡിഎഫിൽ സിപിഐയും പിണറായിയും കൊമ്പുകോർത്തു; മതമേലധ്യക്ഷന്മാരെ ഉൾപ്പെടുത്തി സർവകക്ഷിയോഗം വിളിക്കും

April 21, 2017 | 05:28 PM | Permalink



സ്വന്തം ലേഖകൻ

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന സിപിഐയുടെ നിലപാടിനു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് അയഞ്ഞുകൊടുക്കേണ്ടിവന്നു. ഇന്ന് ചേർന്ന എൽഡിഎഫ് യോഗത്തിൽ സിപിഐ നേതാക്കളുമായി കൊമ്പുകോർത്ത പിണറായി വിജയൻ, തൊട്ടുപിന്നാലെ നടന്ന മൂന്നാർ ഉന്നതതല യോഗത്തിൽ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കന്നതു തുടരാനുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ടു. അതേസമയം ഇനി മുതൽ മൂന്നാറിൽ ജെസിബി എന്ന മണ്ണുമാന്തിയന്ത്രം ഉപയോഗിക്കരുതെന്ന കർശന നിർദ്ദേശം മുഖ്യമന്ത്രി നല്കി.

പാപ്പാത്തിച്ചോലയിലെ കുരിശ് റവന്യൂ അധികൃതർ പൊളിച്ചുമാറ്റിയതിനെച്ചൊല്ലിയാണ് എൽഡിഎഫ് യോഗത്തിൽ പിണറായിയും സിപിഐ നേതാക്കളും കൊമ്പുകോർത്തത്. കുരിശുപൊളിച്ച കാര്യം തന്നെ അറിയിച്ചില്ലെന്നും ജാഗ്രതക്കുറവ് ഉണ്ടായിയെന്നുമുള്ള നിലപാട് യോഗത്തിൽ മുഖ്യമന്ത്രി ആവർത്തിച്ചു. എന്നാൽ ഇതിനു മറുപടി നല്കിയ സിപിഐയുടെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ചട്ടങ്ങൾ പാലിച്ചുതന്നെയാണ് കുരിശു പൊളിച്ചുനീക്കിയതെന്ന് വ്യക്തമാക്കി. സിപിഎമ്മിലെ മുതിർന്ന നേതാവ് വി എസ്. അച്യുതാനന്ദനും സിപിഐ നേതാക്കളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

മതമേലധ്യക്ഷന്മാരെ കൂടി പങ്കപ്പെടുപ്പിച്ചുകൊണ്ടുള്ള സർവകക്ഷിയോഗം നടത്താനും അതുവരെ മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് നിർത്തിവയ്ക്കാനുമാണ് എൽഡിഎഫിൽ തീരുമാനം ഉണ്ടായതെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതു തുടരാനുള്ള തീരുമാനം മുഖ്യമന്ത്രി കൈക്കൊണ്ടത്. എൽഡിഎഫ് യോഗത്തിനു പിന്നാലെ മൂന്നാർ വിഷയത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ അറിയിച്ചത്.

അതേസമയം പാപ്പാത്തിച്ചോലയിലെ കുരിശ് തകർത്തതും പൊലീസറിയാതെ നിരോധനാജ്ഞ പ്രഖ്യാപിച്ചതും തെറ്റു തന്നെയാണെന്ന് എൽഡിഎഫ് യോഗത്തിലും ഉന്നതതല യോഗത്തിലും പിണറായി ആവർത്തിച്ചു. ഇടുക്കിയിലെ ജില്ലാ ഭരണകൂടത്തിനെതിരേ രൂക്ഷ വിമർശനവും മുഖ്യമന്ത്രി ചൊരിഞ്ഞു. എന്നാൽ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനു മുൻഗണന നല്കാൻ അദ്ദേഹം നിർദ്ദേശം നല്കുകയായിരുന്നു.

കയ്യേറ്റം ഒഴിപ്പിക്കുമ്പോൾ പ്രദേശിക രാഷ്ട്രീയ പ്രവർത്തകരെ വിശ്വാസത്തിലെടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കയ്യേറ്റം ഒഴിപ്പിക്കുമ്പോൾ നിയമനടപടികൾ കൃത്യമായി പാലിക്കണം. കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണണം. കയ്യേറ്റക്കാരുടെ പട്ടിക തയാറാക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. മൂന്നാറിൽ മണ്ണുമാന്തിയുടെ ഉപയോഗത്തിനു നിരോധനമേർപ്പെടുത്താനും യോഗം തീരുമാനിച്ചു. ഒരു പ്രവർത്തനത്തിനും ഇനി മണ്ണുമാന്തി ഉപയോഗിക്കാൻ പാടില്ലെന്നും യോഗത്തിൽ തീരുമാനമായി. ജില്ലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

അതേസമയം ഉന്നതതല യോഗത്തിനു മുമ്പു ചേർന്ന എൽഡിഎഫ് യോഗത്തിൽ കുരിശുപൊളിക്കലിനെചൊല്ലി കടുത്ത വാഗ്വാദനങ്ങളാണ് സിപിഐ നേതാക്കളും പിണറായി വിജയനും തമ്മിൽ നടന്നത്. സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്യൻ രവീന്ദ്രനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും മുഖ്യമന്ത്രിയെ വിമർശിച്ചു. വി എസ്. അച്യുതാനന്ദനും സിപിഐയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. കുരിശു നീക്കം ചെയ്യാൻ നേതൃത്വം നല്കിയ ദേവികുളം സബ്കളക്ടർ രഘുറാം ശ്രീറാമിനെ മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചത് ഇടതു സർക്കാരിന്റെ പ്രതിച്ഛായ മോശപ്പെടുത്തിയെന്ന് കാനവും പന്യനും ചൂണ്ടിക്കാട്ടി.

അതേസമയം കുരിശു നീക്കിയതിൽ ജാഗ്രതക്കുറവ് ഉണ്ടായെന്ന് പിണറായി വിജയൻ എൽഡിഎഫ് യോഗത്തിൽ ആവർത്തിച്ചു. കുരിശ് നീക്കം ചെയ്യുന്നത് വളരെ സെൻസിറ്റീവായ വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ അറിയിക്കാതെയായിരുന്നു നടപടി. എന്തെങ്കിലും ഭവിഷ്യത്തുകൾ സംഭവിച്ചിരുന്നെങ്കിൽ ആരു സമാധാനം പറയുമായിരുന്നെന്നും പിണറായി വിജയൻ ചോദിച്ചു.

കുരിശു നീക്കം ചെയ്യുന്നകാര്യം ആരെയും അറിയിച്ചിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണം ശരിയല്ലെന്നു റവന്യൂ മന്ത്രി ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി. നോട്ടീസ് നല്കി 144 പ്രഖ്യാപിച്ച ശേഷമാണ് കുരിശ് നീക്കം ചെയ്യാനുള്ള നടപടികൾ എടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു. മൂന്നാർ പ്രശ്നം വഷളാക്കരുതെന്നും യോജിച്ചു മുന്നോട്ടു പോകുകയാണു വേണ്ടതെന്നും വി എസ് ഇതിനിടെ അഭിപ്രായപ്പെട്ടു. എന്നാൽ സിപിഐ ഒഴികെയുള്ള സഖ്യകക്ഷികൾ പിണറായി വിജയന്റെ നിലപാടുകൾക്കാണു പിന്തുണ പ്രഖ്യാപിച്ചത്.

മൂന്നാർ വിഷയത്തിൽ തർക്കങ്ങൾ അവസാനിച്ചിട്ടില്ലെന്നാണ് യോഗത്തിനുശേഷം പുറത്തിറങ്ങിയ കാനം രാജേന്ദ്രൻ പറഞ്ഞത്. എല്ലാ പ്രശ്നങ്ങൾക്കും എപ്പോഴും പരിഹാരം ഉണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയെന്നതാണ് എൽഡിഎഫിന്റെ നിലപാട്. വീണ്ടും ചർച്ച ചെയ്യാമെന്ന ധാരണയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നതും വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതു തുടരാൻ തീരുമാനം ഉണ്ടാകുന്നതും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അപ്രതീക്ഷിതമായി വീട്ടിലെത്തിയ യുവാവ് കണ്ടത് സ്വന്തം കിടപ്പുമുറിയിൽ മറ്റൊരാൾക്കൊപ്പം അടിച്ചുപൂസായി കിടന്നുറങ്ങുന്ന കാമുകിയെ; കാലുമടക്കി തൊഴിക്കാൻ തോന്നിയെങ്കിലും ചെയ്യാതെ ഇരുവരുടെയും ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലിട്ടു; വഞ്ചന നേരിട്ടു ബോധ്യപ്പെട്ടിട്ടും സമചിത്തതയോടെ പെറുമാറിയ ഡസ്റ്റന് സോഷ്യൽ മീഡിയയുടെ കയ്യടി
പിണറായി മുഖ്യമന്ത്രിയായ ശേഷമാണോ ഈ കുരുപൊട്ടൽ തുടങ്ങിയത്? കുരു വളർത്തുന്നത് കുമ്മനമോ ചെന്നിത്തലയോ? മാതൃഭൂമി അവതാരകൻ വേണുവിനെതിരെ മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗത്തിന്റെ കളിയാക്കൽ വീഡിയോ; പ്രചരിപ്പിച്ചത് മന്ത്രി കടകംപള്ളിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ; ട്രോളർമാർക്കെതിരെ കേസെടുക്കുന്നവർ ഇതു കാണുന്നുണ്ടോ?
മൂന്ന് പെൺമക്കളോടൊപ്പം തീവണ്ടിക്ക് മുന്നിൽ ചാടി ജീവിതം അവസാനിപ്പിക്കേണ്ടി വന്നത് ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കാൻ ഇറങ്ങിയ റജീനയായിരുന്ന ഭാവന; രാജേഷ് റെജീനയുമായി അടുത്തത് മുസ്ലിംമാണെന്ന് പറഞ്ഞ്; കാമുകന് വേണ്ടി മതംമാറിയപ്പോൾ സ്വന്തം വീട്ടുകാരും കൈവിട്ടു: മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളുടെ പരാതി
ബൈസൺ വാലിയിലെ 20 ഏക്കറിൽ സിമ്മിങ് പൂൾ അടങ്ങുന്ന ബംഗ്ലാവ്; ബെൻസും ലാൻസറും ഉൾപ്പടെ കൈയിലുള്ള ആഡംബര കാറുകൾ ആറെണ്ണം; ചിന്നക്കനാലിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ കൈയേറിയത് 11 ഏക്കർ; ചൊക്രമുടിയിൽ കൈയേറിയ 50 ഏക്കറിൽ യൂക്കാലി കൃഷി; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ എം എം മണിയുടെ സഹോദരൻ ലംബോധരൻ വിലസുന്നത് മൂന്നാറിലെ രാജാവായി
ഒരു ബസിന്റെ വരുമാനം കൊണ്ട് ശമ്പളവും പെൻഷനും നൽകേണ്ടത് 18 പേർക്ക്; ദിവസം കിട്ടുന്ന അഞ്ചരക്കോടിയിൽ മൂന്നരക്കോടിയും ചെലവാക്കുന്നത് പലിശ അടയ്ക്കാൻ; വണ്ടി ഓടണമെങ്കിൽ ദിവസവും അധികം വേണ്ടത് രണ്ടു കോടി; കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയ എംഡി എം ജി രാജമാണിക്യം മറുനാടൻ മലയാളിയോട്
കേഡൽ ജിൻസൺ രാജയുടെ 'അന്ന്യൻ' കളിയുടെ ഉദ്ദേശ്യമെന്ത്? ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച് ഊളമ്പാറയിലെത്തിയ കേഡലിന്റെ ഉദ്ദേശ്യം ശിക്ഷയിൽ നിന്നും രക്ഷപെടലും സ്വത്ത് സംരക്ഷിക്കലുമെന്ന് പൊലീസ് നിഗമനം; സാത്താൻ സേവക്കാരനായ കൊടുംകുറ്റവാളിയുടെ പണം വേണ്ടെന്ന് പറഞ്ഞ് വക്കാലത്ത് ഏറ്റെടുക്കാൻ മടിച്ച് അഭിഭാഷകരും
ബൈസൺ വാലിയിലെ 20 ഏക്കറിൽ സിമ്മിങ് പൂൾ അടങ്ങുന്ന ബംഗ്ലാവ്; ബെൻസും ലാൻസറും ഉൾപ്പടെ കൈയിലുള്ള ആഡംബര കാറുകൾ ആറെണ്ണം; ചിന്നക്കനാലിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ കൈയേറിയത് 11 ഏക്കർ; ചൊക്രമുടിയിൽ കൈയേറിയ 50 ഏക്കറിൽ യൂക്കാലി കൃഷി; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ എം എം മണിയുടെ സഹോദരൻ ലംബോധരൻ വിലസുന്നത് മൂന്നാറിലെ രാജാവായി
ജനറൽ കമ്പാർട്ട്‌മെന്റിൽ പെൺകുട്ടി ഒറ്റയ്ക്കാണെന്നു കണ്ടപ്പോൾ അവനു വികാരം ഉണർന്നു; ലിംഗം പുറത്തെടുത്തു പരസ്യമായി സ്വയംഭോഗം ചെയത ഞെരമ്പുരോഗിക്ക് പെൺകുട്ടി കൊടുത്ത് എട്ടിന്റെ പണി; മൊബൈലിൽ റിക്കാർഡ് ചെയ്തു വാട്‌സാപ്പിൽ ഇട്ട വീഡിയോ വൈറൽ; ആപത്ഘട്ടത്തിൽ ബുദ്ധിയും ധൈര്യവും കൈവിടാത്ത പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ കൈയടി
ശ്രീറാം പൊളിച്ചത് കുരിശ് നാട്ടിയും ഷെഡ് കെട്ടിയും മതവികാരം ഇളക്കി സർക്കാർ ഭൂമി സ്വന്തമാക്കാനുള്ള ശ്രമം; പൊളിക്കുന്നതിനെ എതിർത്ത കളക്ടറെ പോലും നിശബ്ദനാക്കിയത് യുവ ഐഎഎസുകാരന്റെ നിശ്ചയദാർഢ്യം; കത്തോലിക്കാ സഭയിൽ നിന്നും പുറത്താക്കിയ പ്രത്യേക ക്രിസ്ത്യൻ വിഭാഗം ആത്മീയ ടൂറിസത്തിന്റെ പേരിൽ പിടിച്ചെടുക്കാൻ ശ്രമിച്ചത് രണ്ടായിരത്തോളം ഏക്കർ ഭൂമി
കർത്താവ് ഇറങ്ങി വന്ന് വിട്ടു പോകാതെകൂടി വെളിപാടുകൾ നൽകുന്ന സ്വർഗ്ഗത്തിലെ മുത്ത് എന്ന് വിളിക്കുന്ന സിന്ധു ആത്മീയ മുഖം; സൂര്യനെല്ലിയിൽ തുടങ്ങി പൂനയിൽ ദേശീയ ആസ്ഥാനവും ഇംഗ്ലണ്ടിൽ അന്തർദേശീയ കേന്ദ്രവും സ്ഥാപിച്ച് കത്തോലിക്കാ വിശ്വാസികളെ കൂടെ കൂട്ടി; കുരിശ് സ്ഥാപിച്ചും പള്ളിപണിതും പാപ്പാത്തിച്ചോല പിടിച്ചെടുക്കാൻ ശ്രമിച്ച് കേസിൽ കുടുങ്ങിയ സ്പിരിറ്റ് ഇൻ ജീസസിന്റെ കഥ
ശബരിമലയിൽ യുവതികളെ തന്ത്രപരമായി ദർശനത്തിന് എത്തിച്ച് ആചാരലംഘനം; ദർശന ദല്ലാളായ സുനിൽസ്വാമി സന്നിധാനത്ത് ഏർപ്പാടുകൾ ചെയ്തു കൊടുത്തപ്പോൾ ഒത്താശചെയ്ത് ദേവസ്വം ബോർഡും പൊലീസും; ദർശനത്തിന് എത്തിയത് പാലക്കാട്ടുനിന്നുള്ള യുവതികളെന്ന് സൂചനകൾ; യുവതീ ദർശനം പുറത്തായതോടെ എതിർപ്പുമായി ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിന്റെ ട്വീറ്റ്
മാതൃഭൂമി ന്യൂസിലെ വേണുവിന്റെ തൊഴിൽ ഊത്തെന്ന് നടൻ ദിലീപ്! ഇദ്ദേഹത്തിന് പല കുടുംബങ്ങൾ നോക്കേണ്ടതുണ്ട്; വേണുവിനെകുറിച്ച് ഒരു സിനിമയെടുക്കാനുള്ള വിവരങ്ങൾ കൈയിലുണ്ട്; ലിബർട്ടി ബഷീർ ഒരേ സമയം മൂന്നു ഭാര്യമാരെ കൈവശം വെച്ചിരിക്കുന്നയാൾ; പല്ലിശ്ശേരി കോമാളിയും പണം വാങ്ങി എഴുതുന്നവനും; വിമർശകർക്കെതിരെ ആഞ്ഞടിച്ച് ദിലീപ് രംഗത്ത്
ബൈസൺ വാലിയിലെ 20 ഏക്കറിൽ സിമ്മിങ് പൂൾ അടങ്ങുന്ന ബംഗ്ലാവ്; ബെൻസും ലാൻസറും ഉൾപ്പടെ കൈയിലുള്ള ആഡംബര കാറുകൾ ആറെണ്ണം; ചിന്നക്കനാലിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ കൈയേറിയത് 11 ഏക്കർ; ചൊക്രമുടിയിൽ കൈയേറിയ 50 ഏക്കറിൽ യൂക്കാലി കൃഷി; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ എം എം മണിയുടെ സഹോദരൻ ലംബോധരൻ വിലസുന്നത് മൂന്നാറിലെ രാജാവായി
ഇയാൾ ആര്...? സത്യജിത് റായിയോ അമിതാഭ് ബച്ചനോ അല്ലെങ്കിൽ മമ്മൂട്ടിയോ, മോഹൻലാലോ? മഞ്ജു വാര്യരെ ഇപ്പോഴും പീഡിപ്പിക്കുന്നു; നടിയെ ആക്രമിച്ച കേസിൽ പെട്ട ബ്യൂട്ടീഷ്യനും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ചും അറിയാം; ആയിരം കുറുക്കന്മാരുടെ കൗശലവുമായി ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന സൈലന്റ് പ്രതികാരി; ദിലീപിനെതിരെ ഇനി നിയമനടപടി; ആരോപണങ്ങളിൽ പല്ലിശേരി മറുനാടനോട് മനസ്സ് തുറക്കുന്നു
മന്ത്രി മന്ദിരത്തിൽ എത്തിയപ്പോൾ കണ്ടത് കസേരയിൽ ഇരുന്ന് കാലുകൾ ടിപോയിൽ കയറ്റി വച്ചിരിക്കുന്ന മന്ത്രിയെ; സുന്ദരിക്കുട്ടിക്ക് സർക്കാർ ഉദ്യോഗം നൽകാമെന്ന് പറഞ്ഞ് ചോദിച്ചത് ഒന്ന് കെട്ടിപിടിച്ചോട്ടേയെന്നും; മുണ്ടഴിച്ചപ്പോൾ മുറിയിൽ നിന്ന് ഇറങ്ങിയോടി; ശശീന്ദ്രനെതിരെ മംഗളം റിപ്പോർട്ടർ കോടതിയിൽ നൽകിയ പരാതി ഇങ്ങനെ
തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ കുമ്മനത്തിന് അമിത് ഷായുടെ നിർദ്ദേശം; കുമ്മനവും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും വി മുരളീധരനും വിവി രാജേഷും ബിജെപിയുടെ സാധ്യതാ സ്ഥാനാർത്ഥി പട്ടികയിൽ; തരൂരിനെ ഉപരാഷ്ട്രപതിയാക്കാനുള്ള തന്ത്രം തിരിച്ചറിഞ്ഞ് നീക്കങ്ങളുമായി കോൺഗ്രസും; മത്സരിക്കാൻ സുധീരൻ എത്തുമോ?