Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതമൗലികവാദം പറഞ്ഞ് ജിംഷാറിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇടത് നേതാക്കൾ; അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം തടയണമെന്ന് കോടിയേരി; അക്രമം നടത്തിയവരുടെ ആശയത്തിന് കീമോതെറാപ്പി അനിവാര്യമെന്ന് പി.എ മുഹമ്മദ് റിയാസ്

മതമൗലികവാദം പറഞ്ഞ് ജിംഷാറിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇടത് നേതാക്കൾ; അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം തടയണമെന്ന് കോടിയേരി; അക്രമം നടത്തിയവരുടെ ആശയത്തിന് കീമോതെറാപ്പി അനിവാര്യമെന്ന് പി.എ മുഹമ്മദ് റിയാസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:യുവ എഴുത്തുകാരൻ ജിംഷാറിനെ അക്രമിച്ചവർക്കെതിരെ സിപിഐ(എം) നേതാക്കളുടെ രൂക്ഷ വിമർശനം. ജിംഷാറിനെ അക്രമിച്ച് വഴിയിൽ തള്ളിയ മത മൗലികവാദികളുടെ നടപടി അങ്ങേയറ്രം പ്രതിഷേധാർഹമാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി പ്രതിഷേധം രേഖപ്പെടുത്തിയത്. സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്താനുള്ള അവകാശത്തിനുമേൽ കടന്നുകയറ്റം നടത്തുന്ന ഇത്തരം മനോഭാവങ്ങൾ പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറയുന്നു. പടച്ചോന്റെ ചിത്രപ്രദർശനം എന്ന പുസ്തകം രചിച്ചതിനാണ് ഒരു സംഘം കഴിഞ്ഞ ദിവസം ജിംഷാറിനെ അക്രമിച്ചത്.

ജിംഷാറിനെ അക്രമിച്ചവരുടെ ആശയത്തിന് കീമോതെറാപ്പി അനിവാര്യമാണെന്നാണ് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി.എ മുഹമ്മദ് റിയാസ് പ്രതികരിച്ചത്.പടച്ചോന്റെ ചിത്രപ്രദർശനം 'എന്ന പേരിൽ കഥയെഴുതിയതിന് മത തീവ്രവാദികൾ ആക്രമിച്ച യുവ എഴുത്തുകാരൻ പി ജിംഷാറിനെ അദ്ദേഹത്തിന്റെ തൃശൂർ കടവല്ലുർ പഞ്ചായത്തിലെ പെരുമ്പിലാവിലെ വീട്ടിൽ സന്ദർശിച്ച ശേഷമായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം. പുസ്തകം പുറത്തിറങ്ങുന്നതിനും അതിന്റെ ഉള്ളടക്കം അറിയുന്നതിനും മുൻപ് പടച്ചോനെ അപമാനിച്ചുവെന്ന് പറഞ്ഞ് ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിൽ പെരുമാറുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. പടച്ചോന്റെ പേരിനെ അപമാനിച്ചുവെന്ന് പറഞ്ഞ് മതമൗലികവാദികൾ അക്രമിച്ച ജിംഷാർ ഇന്നാണ് ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് എത്തിയത്.

സ്വതന്ത്ര ആവിഷ്‌കാരങ്ങൾ അനുവദിച്ച ഒരു സമൂഹത്തിൽ അതിനോട് ആർക്കും യോജിക്കുകയും വിയോജിക്കുകയും വിമർശിക്കുകയും ആവാം അല്ലാതെ ജാനാധിപത്യ വിരുദ്ധമായ ഇത്തരം കാടൻ രീതികൾ ഒരു മതനിരപേക്ഷ സമൂഹത്തിൽ വച്ചുപൊറുപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മറ്റുമതങ്ങളെപ്പോലെ സഹിഷ്ണുതയുടെ സന്ദേശം പരത്തുന്ന ഇസ്ലാം മതത്തിന്റെ മുഖം മൂടിയണിഞ്ഞു ഇത്തരം കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നവരുടെ രാഷ്ട്രീയം കേരളീയ സമൂഹം തിരിച്ചറിയുകയും ഈ കാൻസറിനെ ഇനിയൊരിക്കലും ഉണ്ടാവാത്ത രീതിയിൽ കീമോതെറാപ്പി നടത്തുകയും ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുവ എഴുത്തുകാരൻ പി ജിംഷാറിനെതിരെയുണ്ടായ മതതീവ്രവാദികളുടെ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധസംഗമം. 'പടച്ചോന്റെ ചിത്രപ്രദർശനം' എന്ന പേരിൽ കഥയെഴുതിയ യുവ എഴുത്തുകാരനെ ആക്രമിച്ചതിനെതിരെയാണ് കൂറ്റനാട്ടിൽ വൈകിട്ട് ആറിന് പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നു.എഴുതാനും പറയാനുമുള്ള അവകാശത്തിനുനേരെ മതതീവ്രവാദികൾ നടത്തുന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കണമെന്ന ആഹ്വാനമായാണ് പ്രതിഷേധ സംഗമം നടത്തുന്നത്. സിനിമാ സഹസംവിധായകനും എഴുത്തുകാരനുമായ ജിംഷാറിന് ഐക്യദാർഢ്യം പ്രകടപ്പിച്ച് സംഘടിപ്പിക്കുന്ന സംഗമത്തിൽ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ അണിനിരന്നു. സോഷ്യൽ മീഡിയയിലും വലിയ രീതിയിലുള്ള പിന്തുണയാണ് ജിംഷാറിന് ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP