Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെറ്റില പാറയിൽ നിന്നും പിടികൂടി കോടനാട് സംരക്ഷിച്ചു വരുന്ന പുലിയെ ഭൂതത്താൻകെട്ട് തുണ്ടം വനത്തിൽ തുറന്നു വിടാൻ രഹസ്യ നീക്കം; ആശങ്കയിൽ നാട്ടുകാർ

വെറ്റില പാറയിൽ നിന്നും പിടികൂടി കോടനാട് സംരക്ഷിച്ചു വരുന്ന പുലിയെ ഭൂതത്താൻകെട്ട് തുണ്ടം വനത്തിൽ തുറന്നു വിടാൻ രഹസ്യ നീക്കം; ആശങ്കയിൽ നാട്ടുകാർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വനമേഖലയിൽ പുലികളുടെ എണ്ണം പെരുകുന്നു. കിഴക്കൻ മലയോരഗ്രാമങ്ങൾ ഭീതിയുടെ നിറവിൽ. ചാലക്കുടി വെറ്റില പാറയിൽ നിന്നും പിടികൂടി കോടനാട് സംരക്ഷിച്ചു വരുന്ന പുലിയെ ഭൂതത്താൻകെട്ട് തുണ്ടം വനത്തിൽ തുറന്നു വിടാൻ രഹസ്യ നീക്കം നടക്കുന്നതായുള്ള പ്രചാരണം ഭൂതത്താൻകെട്ട്,കുട്ടമ്പുഴ,വടാട്ടുപാറ മേഖലകളിൽ നാട്ടുകാരുടെ ഭീതിവർദ്ധിപ്പിച്ചിട്ടുണ്ട്.

ഒരാഴ്ച മുൻപാണ് വെറ്റിലപാറയിലെ റബ്ബർ തോട്ടത്തിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് കൂട്ടിൽ പുലി കുടുങ്ങിയത്. ഇതിനെ താൽക്കാലിക സംരക്ഷണത്തിനായി കഴിഞ്ഞ ബുധനാഴ്ച കോടനാട് എത്തിച്ചിരുന്നു. മൂന്നു മാസം മുൻപ് കാലടി ഇല്ലിത്തോട്ടിൽ നിന്നും പിടിയിലായ പുലിയെ നാട്ടുകാരുടെ എതിർപ്പിനെ അഗണിച്ച് വനംവകുപ്പധികൃതർ തുണ്ടം വനത്തിൽ തുറന്നു വിട്ടിരുന്നു.

ഇത് ഉൾപ്പെടെ ഇപ്പോൾ ഈ വനമേഖലയിൽ എഴ് പുലികൾ ഉണ്ടെന്നാണ് പുറത്തായ വിവരം.നേരത്തെ വനംവകുപ്പ് നടത്തിയ മൃഗങ്ങളുടെ കണക്കെടുപ്പിൽ ഈ വനമേഖലയിൽ ആറ് പുലികളെ കണ്ടെത്തിയിരുന്നു.ഇതിന് പുറമേയാണ് ഇപ്പോൾ കോടനാട് കൂട്ടിലിട്ടിട്ടുള്ള പുലിയെ ഇടമലയാർ വനമേഖലയിൽ തുറന്ന് വിടാൻ നീക്കം നടക്കുന്നതായി പ്രചാരണം ശക്തിപ്പെട്ടിട്ടുള്ളത്.

കാട്ടാനകളും രാജവെമ്പാലകളും നാട്ടുകാരുടെ സൊര്യജീവിതത്തിന് ഭീഷണിയായിതീർന്നിട്ടുള്ള സാഹചര്യത്തിലാണ് ഈ വനമേഖലയിൽ വീണ്ടും പുലിയെ തുറന്നുവിടുന്നതിന് നീക്കം നടക്കുന്നതായി വാർത്ത പരന്നിട്ടുള്ളത്. വനമേഖലയിൽ പുലുകളുടെ എണ്ണം പെരുകുന്നത് ഭൂതത്താൻകെട്ടിലെത്തുന്ന വിനോദസഞ്ചാരികളുടെയുടെ തങ്ങളുടെയും ജീവന് ഭീഷിണിയാവുമെന്നാണ് നാട്ടുകാരുടെ വാദം.

എന്നാൽ ഇക്കാര്യത്തിൽ നാട്ടുകാരുടെ ഭയാശങ്കൾ അസ്ഥാനത്താണെന്നും കോടനാട് കൂട്ടിലുള്ള പുലിയെ ചാലക്കുടി ഡിവിഷൻ അധികൃതർ കൊണ്ടുപോകുമെന്നും എന്നുമാണ് മലയാറ്റൂർ ഡി എഫ് ഒ എ രഞ്ജൻ നൽകുന്ന വിശദീകരണം. നേരത്തെ ഭൂതത്താൻകെട്ടിൽ വടാട്ടുപാറ റോഡിന് സമീപം ബസ്സ് യാത്രക്കാർ പുലുയെ കണ്ടിരുന്നു.

കന്നുക്കുട്ടിയെ പിടികൂടി വലിച്ചിഴച്ചുകൊണ്ടുപോകുന്ന നിലയിലാണ് പുലിയെകണ്ടതെന്നാണ് ബസ്സ് യാത്രക്കാർ പുറത്തുവിട്ട വിവരം.വനംവകുപ്പധികൃതർ നടത്തിയ പരിശോധനയിൽ പ്രദേശത്ത് പുലിയെത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP