Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരിക്കൂറിൽ പുലിയിറങ്ങി; കൂടുമായി വനം വകുപ്പും പൊലീസുമെത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല; വീടിന് പുറത്തിറങ്ങാനാകാതം പരിഭ്രാന്തിയിൽ ജനം

ഇരിക്കൂറിൽ പുലിയിറങ്ങി; കൂടുമായി വനം വകുപ്പും പൊലീസുമെത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല; വീടിന് പുറത്തിറങ്ങാനാകാതം പരിഭ്രാന്തിയിൽ ജനം

കണ്ണൂർ: ഇരിക്കൂറിനടുത്ത് തിരൂരിൽ പുലിയിറങ്ങി. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് നാട്ടുകാർ പുലിയെ കണ്ടത്. ഇവിടെയുള്ള പൊട്ടക്കിണറ്റിൽ പുലി വീണെന്നറിഞ്ഞ് വനം വകുപ്പും പൊലീസും കൂട്, വല അടക്കമുള്ള സന്നാഹങ്ങളുമായെത്തി പരിശോധന നടത്തിയെങ്കിലും കിണറ്റിൽ പുലിയെ കണ്ടെത്താനായില്ല.

അധികം ആഴമില്ലാത്ത പൊട്ടക്കിണറിൽ നിന്നു പുലി രക്ഷപ്പെട്ടിരിക്കാമെന്നു നിഗമനം. കിണറ്റിൽ പുലി വീണതിന്റെ അടയാളങ്ങൾ ഉണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.പരിസരത്ത് കൂടും ക്യാമറയും സ്ഥാപിക്കുന്ന തീരുമാനവും വനം വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. 

രണ്ടു ദിവസമായി പ്രദേശത്ത് പുലി ഇറങ്ങിയതായും കാൽപ്പാടുകൾ കണ്ടതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടയിലാണ് കിണറ്റിൽ പുലി വീണെന്ന വാർത്ത പരന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP