Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രിയപ്പെട്ട മോദിജീ.. തുണിക്കണട തുടങ്ങാൻ കടംവാങ്ങി മുടിഞ്ഞ എന്റെ അച്ഛനെ ഈ കൊള്ളപ്പലിശക്കാരിൽ നിന്നും രക്ഷിക്കണം; തൊടുപുഴയിലെ പ്ലസ് വൺ വിദ്യാർത്ഥിനി പ്രധാനമന്ത്രിക്ക് മലയാളത്തിൽ കത്തെഴുതിയപ്പോൾ കോടീശ്വരനായ കൊള്ളപ്പലിശക്കാരനും മകനും കുടുങ്ങിയ കഥ

പ്രിയപ്പെട്ട മോദിജീ.. തുണിക്കണട തുടങ്ങാൻ കടംവാങ്ങി മുടിഞ്ഞ എന്റെ അച്ഛനെ ഈ കൊള്ളപ്പലിശക്കാരിൽ നിന്നും രക്ഷിക്കണം; തൊടുപുഴയിലെ പ്ലസ് വൺ വിദ്യാർത്ഥിനി പ്രധാനമന്ത്രിക്ക് മലയാളത്തിൽ കത്തെഴുതിയപ്പോൾ കോടീശ്വരനായ കൊള്ളപ്പലിശക്കാരനും മകനും കുടുങ്ങിയ കഥ

തൊടുപുഴ: പ്രിയപ്പെട്ട മോദിജീ.. എന്ന അഭിസംബോധനയോടെ തുടങ്ങിയ കത്തിൽ തന്റെ അച്ഛൻ പലിശക്കാരിൽനിന്ന് അനുഭവിക്കുന്ന ദുരിതങ്ങളാണ് മലയാളത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനി എഴുതിയിരുന്നത്. പതിനേഴുകാരിയുടെ പരാതിയുടെ ഗൗരവം പ്രധാനമന്ത്രി തിരിച്ചറിഞ്ഞു. അങ്ങനെ പണം കടം വാങ്ങിയെന്ന പേരിൽ ഒന്നേ മുക്കാൽ കോടി രൂപാ വിലമതിക്കുന്ന വസ്തു തട്ടിയെടുക്കാൻ ശ്രമിച്ച പുറപ്പുഴ വള്ളിക്കെട്ട് വട്ടംകണ്ടത്തിൽ (തയ്യിൽ) ഉലഹന്നാനും (82), മകൻ ജോൺസണും (46) കുടുങ്ങി.

സ്‌കൗട്ട് ആൻഡ് ഗൈഡ്സിലെ രാജ്യപുരസ്‌കാർ ജേത്രിയായ പ്ലസ്ടൂക്കാരിയുടെ പരാതിയാണ് ഇവരെ കുടുക്കിയത്. ജോൺസണെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഉലഹന്നാൻ ഒളിവിലാണ്. 2014ലാണ് പുറപ്പുഴ സ്വദേശിയായ രാധാകൃഷ്ണൻ വഴിത്തലയിൽ തുണിക്കട തുടങ്ങുന്നതിനായി തന്റെ പേരിലുള്ള ഒരേക്കർ ഒന്നര സെന്റ് തീറാധാരം എഴുതിക്കൊടുത്ത് 20 ലക്ഷം രൂപ വാങ്ങിയിരുന്നു. കച്ചവടത്തിൽ നഷ്ടം വന്നതിനെ തുടർന്ന് ഈ സ്ഥാപനം പൂട്ടിപ്പോയി. തുടർന്ന് ഉപജീവനത്തിനായി ഒരു ചപ്പാത്തി യൂണിറ്റ് തുടങ്ങുന്നതിനായി 10 ലക്ഷം രൂപാകൂടി വാങ്ങി. യൂണിറ്റ് തുടങ്ങി അടുത്ത ദിവസംതന്നെ ചപ്പാത്തി ഉണ്ടാക്കുന്ന യന്ത്രം കേടായി. ഉപകരണം നൽകിയ കമ്പനിയുമായി ഉപഭോക്തൃ കോടിതിയിൽ കേസുമായി.

മാസം 45,000 രൂപ പലിശ നൽകണമെന്നാണ് നിബന്ധന. മൂന്നുമാസം കൃത്യമായി പണം നൽകിയെങ്കിലും പിന്നീട് സാമ്പത്തിക പരാധീനതമൂലം കഴിഞ്ഞില്ല. പലിശയും മുതലിനും തുല്യമായ വസ്തു എഴുതിയെടുത്ത് ബാക്കി തിരികെത്തരാൻ ആവശ്യപ്പെട്ടെങ്കിലും ഉലഹന്നാനോ മകനോ തയ്യാറായില്ല. മധ്യസ്ഥ ചർച്ചകളും പരാജയപ്പെട്ടു. കഴിഞ്ഞ ഡിസംബറിലാണ് പ്രധാനമന്ത്രിക്ക് മലയാളത്തിൽതന്നെ വിശദമായ പരാതി നൽകിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രി ഓഫീസിലേക്ക് പരാതി അയച്ചു. തുടർന്ന് ഇടുക്കി എസ്‌പി. വഴി സിഐ എൻ.ജി.ശ്രീമോന് അന്വേഷണച്ചുമതല ലഭിക്കുകയായിരുന്നു.

വെള്ളിയാഴ്ച പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 60 ഏക്കറോളം വസ്തുവിന്റെ 29 ആധാരങ്ങളും മറ്റ് പണയരേഖകളും പൊലീസ് കണ്ടെത്തി. 50 വർഷത്തോളമായി ഉലഹന്നാൻ അനധികൃത പലിശയിടപാട് നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. തുകയെല്ലാം എൽ.ഐ.സി. ഏജന്റായ മകൻ ജോൺസന്റെ പേരിൽ പോളിസികളിൽ നിക്ഷേപിക്കുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. മണി ലെൻഡേഴ്സ് ആക്ട് സെക്ഷൻ നാല് പ്രകാരം ജാമ്യമില്ലാ വകുപ്പും വഞ്ചനാക്കുറ്റവുമാണ് ഇവർക്കെതിേര ചുമത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP