Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിബിയയിൽ മലയാളികൾ തീവ്രവാദികളുടെ പിടിയിലെന്ന പ്രചാരണം നുണ; സർക്കാർ ചെലവിൽ നാട്ടിലെത്താനുള്ള തന്ത്രമെന്ന വിമർശനം

ലിബിയയിൽ മലയാളികൾ തീവ്രവാദികളുടെ പിടിയിലെന്ന പ്രചാരണം നുണ; സർക്കാർ ചെലവിൽ നാട്ടിലെത്താനുള്ള തന്ത്രമെന്ന വിമർശനം

തിരുവനന്തപുരം: ആഭ്യന്തര സംഘർഷം രൂക്ഷമായ ഇറാഖിലും ലിബിയയിലും കുടുങ്ങിയ മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചതോടെ കീശ ചോരാതെ നാട്ടിലെത്താനുള്ള മാർഗ്ഗങ്ങൾ തേടുകയാണ് മറ്റ് മലയാളികളും. ഇതിനായി തീവ്രവാദികൾ തടവിലാക്കിയെന്ന പ്രചരണം നടത്തുകയാണെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. അടുത്തിടെ ലിബിയയിൽ മലയാളിഖൽ തീവ്രവാദികളുടെ പിടിയിലായി എന്നായിരുന്നു ഉയർന്നിരുന്നു വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഇത് തെറ്റാണെന്ന് വ്യക്തമാക്കി ഇവരുടെ സഹപ്രവർത്തകർ തന്നെ രംഗത്തെത്തി.

തീവ്രവാദികളുടെ പിടിയിലാണെന്ന ചില മലയാളികളുടെ പ്രചരണം സർക്കാർ ചെലവിൽ നാട്ടിലെത്താനുള്ള തന്ത്രമാണെന്ന് സഹപ്രവർത്തകരായ മലയാളികൾ ചൂണ്ടിക്കാട്ടി. വടക്കാഞ്ചേരി സ്വദേശികളായ ദമ്പതികൾ അടക്കം ഏഴു മലയാളികളെ തീവ്രവാദി സംഘടനയായ ഐസിസിന്റെ ഭാഗമായ അൽഷിറാഫ് ബന്ദികളാക്കി എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇരുവരും അവരുടെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് സുരക്ഷിതരായി കഴിയുകയാണെന്നും സഹ പ്രവർത്തകർ അറിയിച്ചു.

ലിബിയയിലെ ബൻഗസായിയിലെ അൽഹവാരി ജനറൽ ഹോസ്പിറ്റലിൽ ഡോക്ടർമാരായും നഴ്‌സുമാരായും 30 മലയാളികൾ അടക്കം 45 ഇന്ത്യക്കാർ ജീവനക്കാരായുണ്ട്. ഈ സ്ഥലം പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും ആലപ്പുഴ സ്വദേശിയായ മെയിൽ നഴ്‌സ് കേരള കൗമുദിയോടു പറഞ്ഞു. സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുകൾ നടക്കുന്നതായുള്ള വാർത്തകൾ വരുന്നുണ്ട്. പക്ഷേ, താമസ സ്ഥലത്തും ആശുപത്രിയും എല്ലാവരും സുരക്ഷിതരാണ്.

ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് കടക്കാനായി ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് മറ്റുള്ള മലയാളികളുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശങ്കപ്പെടുത്തുന്നതാണ്. വാട്ട്‌സ് ആപ്പ് വഴിയും ഫോൺ വഴിയും നാട്ടിലേക്ക് ബന്ധപ്പെടുന്നതിന് തടസമൊന്നുമില്ല. പണം അയക്കാനുള്ള സംവിധാനങ്ങൾ നിറുത്തിവച്ചത് പുനരാരംഭിച്ചിട്ടില്ലെന്നത് മാത്രമാണ് നിലവിലുള്ള ഏക പ്രശ്‌നമെന്നും ഇവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP