Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടമ്മയെ വെട്ടിക്കൊന്ന് ആഭരണങ്ങൾ കവർന്ന പ്രതിക്കു ജീവപര്യന്തം

കോഴിക്കോട്: വീട്ടമ്മയെ വെട്ടിക്കൊന്നു സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിക്കു ജീവപര്യന്തം. മഹാരാഷ്ട്ര ചന്ദ്രപൂർ കൃഷ്ണനഗർ സ്വദേശി നവീൻ ബൈദ്യനാഥ് യാദവി(29)നെയാണ് മാറാട് പ്രത്യേക കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 40,000 രൂപ പിഴയും അടയ്ക്കണം.

തലയാട് മണിമലച്ചേരി മലയിൽ പനയുള്ളകണ്ടി ലീല(45)യെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. വീട്ടിൽ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയെന്നാണ് കേസ്. 2013 ജൂലായ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കൊലപാതകം, വീട്ടിൽ അതിക്രമിച്ചു കയറൽ, മോഷണം എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP