Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള സർവ്വ ചെലവുകളും ബന്ധുക്കളുടെ വിമാന ടിക്കറ്റും കേരളത്തിലെ താമസ-ഭക്ഷണ ചെലവുകളും ഏറ്റെടുത്ത് സർക്കാർ; നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപയ്ക്ക് തുല്യമായ യൂറോയും കൈമാറി; പൊലീസ് കാട്ടിയ അലംഭാവവും മുഖ്യമന്ത്രി കാണാൻ കൂട്ടാക്കാത്തതും മറന്ന് ബന്ധുക്കൾ; സർക്കാരിന് നന്ദി അറിയിച്ച് സഹോദരി

മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള സർവ്വ ചെലവുകളും ബന്ധുക്കളുടെ വിമാന ടിക്കറ്റും കേരളത്തിലെ താമസ-ഭക്ഷണ ചെലവുകളും ഏറ്റെടുത്ത് സർക്കാർ; നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപയ്ക്ക് തുല്യമായ യൂറോയും കൈമാറി; പൊലീസ് കാട്ടിയ അലംഭാവവും മുഖ്യമന്ത്രി കാണാൻ കൂട്ടാക്കാത്തതും മറന്ന് ബന്ധുക്കൾ; സർക്കാരിന് നന്ദി അറിയിച്ച് സഹോദരി

തിരുവനന്തപുരം: കോവളത്തു മരിച്ച നിലയിൽ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ കുടുംബത്തിന് വേണ്ടെതെല്ലാം പിണറായി വിജയൻ സർക്കാർ ചെയ്തു കൊടുക്കും. ഇതോടെ ലിഗയുടെ സഹോദരിയുടെ പരിഭവം മാറുകയാണ്. മുഖ്യമന്ത്രി കാണാൻ കൂട്ടാക്കാത്തതും അന്വേഷണത്തിലെ പാളിച്ചയെല്ലാം ഇനി പഴയ കാര്യം. നിലവിൽ പൊലീസ് അന്വേഷണത്തിൽ സഹോദരി തൃപ്തയാണ്.

ലിഗയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ സമാശ്വാസ ധനസഹായം സഹോദരി ഇൽസയ്ക്കു മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി. തന്റെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ടു സർക്കാരിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് ഇൽസ പ്രതികരിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി.ബാലകിരൺ, അഡീഷനൽ ഡയറക്ടർ ജാഫർ മാലിക്, ഡെപ്യൂട്ടി ഡയറക്ടർ വി എസ്.അനിൽ എന്നിവരും പങ്കെടുത്തു.

കുടുംബത്തിനുള്ള അടിയന്തര സഹായമായ അഞ്ച് ലക്ഷം രൂപയ്ക്ക് തുല്യമായ യൂറോയുടെ ഡിമാന്റ് ഡ്രാഫ്റ്റാണ് കടകംപള്ളി കൈമാറിയത്. ഇതുകൂടാതെ ലിഗയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമ തടസങ്ങൾ മാറ്റാൻ സർക്കാരും ടൂറിസം വകുപ്പും മുൻകൈ എടുക്കും. മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ചെലവ്, ബന്ധുക്കളുടെ യാത്ര ചെലവ്, കേരളത്തിലെ താമസ ചെലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ ഏറ്റെടുക്കും.

ലീഗയുടെ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കുന്ന അന്വേഷണം ഉറപ്പ് വരുത്തും. ടൂറിസം വകുപ്പ് ലിഗയുടെ കുടുംബത്തിന്റെ ദുഃഖം മനസ്സിലാക്കി ആദ്യം മുതൽ തന്നെ ഇടപെടൽ നടത്തിയിരുന്നു. ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായവും ഉണ്ടായി എന്ന് ലീഗയുടെ സഹോദരി ഇൽസ പറഞ്ഞു. ഇൽസയോടൊപ്പം ആദ്യ ദിനം മുതൽ ഒപ്പമുണ്ടായിരുന്ന സുനിത്ത് എന്ന ചെറുപ്പക്കാരനോടുള്ള നന്ദിയും ഇൽസ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP