Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈറ്റ്‌മെട്രോയുടെ മുഴുവൻ ചുമതലയും ഡിഎംആർസിക്ക്, പദ്ധതി പൂർത്തിയാക്കി കെഅർടിക്ക് കൈമാറും; കൺസൾട്ടൻസി ഫീസായി ഡെൽഹി മെട്രോയ്ക്ക് ലഭിക്കുക 400 കോടി രൂപ

ലൈറ്റ്‌മെട്രോയുടെ മുഴുവൻ ചുമതലയും ഡിഎംആർസിക്ക്, പദ്ധതി പൂർത്തിയാക്കി കെഅർടിക്ക് കൈമാറും; കൺസൾട്ടൻസി ഫീസായി ഡെൽഹി മെട്രോയ്ക്ക് ലഭിക്കുക 400 കോടി രൂപ

തിരുവനന്തപുരം:സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും ലൈറ്റ് മെട്രോയ്ക്കായി പണം കണ്ടെത്താൻ ഇന്ധന സെസ് ഉയർത്താനാണ് പൊതുമരാമത് വകുപ്പിന്റെ ശുപാർശ. ഇങ്ങനെ കാശില്ലാതെ ബുദ്ധിമുട്ടുമ്പോഴും ലൈറ്റ് മെട്രോയിൽ ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷന് വൻ തുക കൺസൾട്ടൻസി തുകയായി നൽകണം. 400 കോടി രൂപയ്ക്കാണ് ലൈറ്റ് മെട്രോയുടെ കരാർ ഡെൽഹി മെട്രോ ഉറപ്പിച്ചത്.

ഇ ശ്രീധരന്റെ നേതൃത്വം ഉറപ്പാക്കാനാണ് ഇത്. ഡൽഹി മെട്രോയെ സഹകരിപ്പിച്ചാൽ മാത്രമേ ലെറ്റ് മെട്രോയുടെ ഉപദേശക സ്ഥാനത്ത് ഉണ്ടാകൂ എന്ന് ശ്രീധരൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൻ കൺസൾട്ടൻസി തുക നൽകിയും ഡെൽഹി മെട്രോയെ പദ്ധതിയുടെ ചുമതല ഏൽപ്പിക്കുന്നത്.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കായി സംസ്ഥാനം രൂപീകരിച്ച കേരള മോണോ റെയിൽ കോർപറേഷന്റെ പേര് മാറ്റി കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷനാക്കി (കെആർടി). എന്നാൽ കെആർടിക്ക് ലൈറ്റ് മെട്രോ നടപ്പാക്കാനുള്ള ഒരു സാങ്കേതിക പരിജ്ഞാനവുമില്ല. അതുകൊണ്ട് ടേൺ കീ കൺസൾട്ടന്റായി നിയമിക്കണമെന്നാണ് ഡിഎംആർസി ആവശ്യപ്പെട്ടത്. ഇത് സർക്കാർ അംഗീകരിക്കുകയും ചെയ്തു. ലൈറ്റ് മെട്രോ പൂർത്തിയാകും വരെ എല്ലാം ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തന്നെ ചെയ്യും.

പദ്ധതി നടത്തിപ്പിന് വിദേശ സ്വദേശ സാമ്പത്തികസ്രോതസ്സുകൾ കണ്ടെത്തുക, റോളിങ് സ്റ്റോക്ക് കമ്പനികളുമായി ഉഭയകക്ഷി ചർച്ച നടത്തി അനുയോജ്യമായ കമ്പനിയെ കണ്ടെത്തുക തുടങ്ങിയവയെല്ലാം ഡിഎംആർസി ചെയ്യും.ഇതിന് സ്ഥലം ഏറ്റെടുക്കൽ ഒഴികെയുള്ള തുകയുടെ നിശ്ചിത ശതമാനം കൺസൾട്ടിങ് ചാർജായി നൽകും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ അടങ്കൽ 5510 കോടിയാണ്. ഡിഎംആർസി അവകാശപ്പെടുന്നത് 2021ൽ പൂർത്തിയാക്കാനാകുമെന്നാണ്. അപ്പോൾ ചെലവ് 6728 കോടിയിലെത്തും. അതിനാൽ കൺസൾട്ടൻസി ഫീസായി 403.68 കോടി രൂപ നൽകേണ്ടിവരും.

കൊച്ചി മെട്രോ റെയിലിന്റെ ടേൺ കീ കൺസൾട്ടന്റ് എന്ന നിലയിൽ പദ്ധതി അടങ്കലിന്റെ ആറ് ശതമാനമാണ് ഡൽഹി മെട്രോ റെയിൽ കോർപറേഷന് അനുവദിച്ചത്. 5181 കോടി രൂപയാണ് അടങ്കൽ. 310 രൂപയാണ് കൺസൾട്ടിങ് ഫീസ്. എന്നാൽ, മെട്രോ പൂർത്തിയാകുമ്പോൾ ചെലവ് 6000 കോടിയാകും. കൺസൾട്ടിങ് ഫീസ് 360 കോടിയും. നിർമ്മാണം വൈകിയാൽ ചെലവ് വീണ്ടും കൂടും. അപ്പോൾ സാമ്പത്തികമായി ഡിഎംആർസിയിക്ക് കൂടുതൽ തുക ലഭിക്കുകയും ചെയ്യും.

വലിയ സാമ്പത്തികബാധ്യതയാണ് തിരുവനന്തപുരം, കോഴിക്കോട് മോണോറെയിൽപദ്ധതി ഉപേക്ഷിക്കാൻ കാരണം. എന്നാൽ, ഇതേ പദ്ധതിക്ക് തുല്യമായ ചെലവാണ് ലൈറ്റ് മെട്രോയ്ക്കും വേണ്ടിവരിക. മെട്രോ റെയിൽപാത വളവില്ലാത്തതായിരിക്കണം. എന്നാൽ, ലൈറ്റ് മെട്രോയ്ക്ക് 60 മീറ്റർവരെ വളവിലും സുഗമമായി സർവീസ് നടത്താനാകും. ഈ സഹചര്യത്തിൽ കൂടിയാണ് ചെലവ് നോക്കാതെ ലൈറ്റ് മെട്രോയിലേക്ക് മാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP