Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി നിപ്പയിൽ രക്തസാക്ഷിയായ സിസ്റ്റർ ലിനിയുടെ ഭർത്താവ്; ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി നിപ്പയിൽ രക്തസാക്ഷിയായ സിസ്റ്റർ ലിനിയുടെ ഭർത്താവ്; ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

കോഴിക്കോട്: നിപ്പ രോഗബാധിതരെ ശുശ്രൂഷിച്ച് രക്തസാക്ഷിയായ യുവതിയാണ് സിസ്റ്റർ ലിനി. ഇവരുടെ വിയോഗത്തോടെ പറക്കമുറ്റാത്ത രണ്ട് കുരുന്നുകൾക്കും ഭർത്താവിനും കൈത്താങ്ങുമായി സർക്കാർ രംഗത്തെത്തി. അങ്ങനെയണ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി നൽകിയത്. എന്നാൽ തനിക്ക് കിട്ടിയ ജോലിയിലെ ആദ്യ ശമ്പളം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാതൃകയായി സജീഷ് പുത്തൂർ. നിരവധി പേരുടെ കണ്ണീരൊപ്പാൻ കഴിയുമെന്ന് കരുതിയാണ് താൻ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതെന്ന് സജീഷ് വ്യക്തമാക്കി.

കേഴിക്കോട് നിപ്പ വൈറസ് ബാധിച്ചവരെ ചികിത്സിക്കുമ്പോഴാണ് ലിനി രോഗബാധിതയായി മരിച്ചത്. സജീഷിനെ പേരാമ്പ്ര കൂത്താളി പ്രൈമറി ആരോഗ്യ കേന്ദ്രത്തിൽ ക്ലർക്കായിട്ടാണ് നിയമിച്ചത്. ലിനിയുടെ നിസ്വാർത്ഥ സേവനത്തെ മാനിച്ചും കുടുംബ പശ്ചാത്തലം കണക്കിലെടുത്തുമാണ് അദ്ദേഹത്തിന് സർക്കാർ ജോലി നൽകിയത്.

ദുരന്തബാധിതരെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ടായി നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ഒഴുകിയെത്തുകയാണ്. സാധാരണക്കാരും സിനിമ, വാണിജ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ളവരെല്ലാം പ്രളയബാധിതരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP