Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദുരിതാശ്വാസത്തിന് പണം കണ്ടെത്താൻ മദ്യ വില വർധിപ്പിക്കും; എക്‌സൈസ് ഡ്യൂട്ടി 23ൽ നിന്നും 27 ശതമാനമാക്കി വർധിപ്പിക്കാൻ നീക്കം; വെള്ളത്തിൽ മുങ്ങിയ സംസ്ഥാനത്തിന് ദുരിതാശ്വാസത്തിനായി 8000 കോടിയിലധികം രൂപ വേണ്ടി വരുമെന്ന് കണക്ക്

ദുരിതാശ്വാസത്തിന് പണം കണ്ടെത്താൻ മദ്യ വില വർധിപ്പിക്കും; എക്‌സൈസ് ഡ്യൂട്ടി 23ൽ നിന്നും 27 ശതമാനമാക്കി  വർധിപ്പിക്കാൻ നീക്കം; വെള്ളത്തിൽ മുങ്ങിയ സംസ്ഥാനത്തിന് ദുരിതാശ്വാസത്തിനായി 8000 കോടിയിലധികം രൂപ വേണ്ടി വരുമെന്ന് കണക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കനത്ത മഴ മൂലം സംസ്ഥാനം ദുരിതത്തിലായിരിക്കുന്ന സമയം നഷ്ടപരിഹാരത്തിനായി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ ഇതിന്റെ ഭാഗമായി പണം കണ്ടെത്തുന്നതിനായി മദ്യത്തിന്റെ വില കൂട്ടാനാണ് സർക്കാർ തീരുമാനം. ദുരിതാശ്വാസത്തിനായി പൊതു ജനങ്ങളിൽ നിന്നും പണം സമാഹരിക്കുന്നുണ്ട്. എന്നിരുന്നാലും അത് പോരാതെ വരുമെന്നതിനാലാണ് മദ്യത്തിന്റെ വില കൂട്ടാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി 23 ശതമാനത്തിൽനിന്ന് 27 ശതമാനമാക്കി വർധിപ്പിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് നീക്കം.

ഇങ്ങനെ സമാഹരിക്കുന്ന തുക പൂർണമായും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നീക്കിവെക്കും എന്ന ഉപാധിയോടെയാണ് എക്‌സൈസ് ഡ്യൂട്ടി വർധിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള വെള്ളപ്പൊക്ക കെടുതികളുടെ കണക്കു പ്രകാരം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 8000 കോടിയിലധികം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടുത്ത കെടുതികൾ കൂടി കണക്കിലെടുക്കുമ്പോൾ വേണ്ടിവരുന്ന തുക വളരെയധികം വർധിക്കും. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ വരുമാനം വർധിപ്പിക്കുന്നതിനുവേണ്ടി മദ്യത്തിന്റെ വില കൂട്ടാനൊരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP